city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടഞ്ഞു പോയി ഈ ബാബുല്‍ മുല്‍തസിം

അനുസ്മരണം/ യഹ് യ തളങ്കര

(www.kasargodvartha.com 11.06.2020)  ഇന്നാ ലില്ലാഹ്...
മെട്രോ മുഹമ്മദ് ഹാജി മരണപ്പെട്ടു.
മലയാളക്കരയുടെ മറ്റൊരു കാരുണ്യ ഉറവിടം കൂടി വറ്റിയിരിക്കുന്നു. വലിയ മനസ്സും കുറിയ ഉടലും ഈ ആല്‍മരത്തിന്റ ആകൃതിയായിരുന്നുവെങ്കിലും ഇവിടെ കനിഞ്ഞു കുമിഞ്ഞ് കൂടിയിരുന്നത് പതിനായിരക്കണക്കിന്ന് നിരാശ്രരുടെ തണലായിരുന്നു. ഈ പൊലിഞ്ഞു പോയ നാളം  കൊളുത്തിയ വെളിച്ച ദീപങ്ങള്‍ നമ്മുടെ നാട്ടില്‍ അന്ധകാരത്തിന്റെ ഇരുട്ടറകളില്‍ ഇപ്പോഴും തെളിഞ്ഞ് കത്തുന്നുണ്ട്.
മെട്രോ മുഹമ്മദാജിച്ചയുടെ വാതില്‍ പാവങ്ങള്‍ക്കും പ്രയാസം അനുഭവിക്കുന്നവര്‍ക്കും പ്രത്യേകിച്ച് പ്രവാസികള്‍ക്കും ഒരു ബാബുല്‍  മുല്‍തസിം പോലെയായിരുന്നു. കൈ നിറയെ അല്ലാതെ ആരും മടങ്ങിയിട്ടില്ല.

നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആ വീടിന്റെ അങ്കണത്തില്‍ പരിഹാരമായിട്ടുണ്ട്. പുഞ്ചിരി സമ്മാനിച്ച് ഈമാന്‍ കരസ്ഥമാക്കിയ ഒരു ദീനി സേവകന്‍. സാമ്പത്തിക സഹായം ചെയ്ത് സങ്കടങ്ങളെ ചുരുട്ടി കെട്ടിച്ച കനിവിന്‍ പൂമരം. ലീഗിന്റെ പോരാളിയായ, മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഉറ്റ മിത്രം. ചന്ദ്രികയുടെ വരണ്ട തൊണ്ടയില്‍ എപ്പോഴും വെള്ളം ഇറ്റിച്ച് കൊടുക്കാറുള്ള മാധ്യമ സുഹൃത്ത്. ആരെയും കൊതിപ്പിക്കുന്ന വശ്യ മുഖം, മിത ഭാഷണം. നിറഞ്ഞ പുഞ്ചിരി അലങ്കാരമാക്കിയ മുഖം.

നമുക്ക് പലരും നഷ്ടപ്പെടുന്നു. ആ വിടവുകള്‍ ഒഴിഞ്ഞു തന്നെ കിടക്കുന്നു. അത് ഇവിടെയും ആവര്‍ത്തിക്കുന്നു. വിരിഞ്ഞ മാറും നിറഞ്ഞ കൈകളും അനുഗ്രഹീത സമ്പത്തും സ്രഷ്ടാവ് തന്നയക്കുന്ന ചിലരില്‍ മെട്രോയുമുണ്ടായിരുന്നു. ആ മാതൃക നമ്മുക്ക് പിന്തുടരാം. ദേഹം കൊണ്ടും ധനം കൊണ്ടും പുഞ്ചിരി കൊണ്ടും സ്വഭാവം കൊണ്ടും.
അടഞ്ഞു പോയി ഈ ബാബുല്‍ മുല്‍തസിം

അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി പൊറുത്തു കൊടുക്കുമാറാകട്ടെ. അള്ളാഹു സ്വര്‍ഗത്തില്‍ നല്ലൊരു ഭവനം ഒരുക്കി കൊടുക്കുമാറാകട്ടെ. നമ്മളെയും ആ കൂട്ടത്തില്‍ പെടുത്തുമാറാകട്ടെ. ഈ വിയോഗം താങ്ങാനുള്ള ശക്തി അള്ളാഹു ആ കുടുംബാംഗങ്ങള്‍ക്ക് നല്‍കുമാറാകട്ടെ. ആമീന്‍.

Keywords: Kasaragod, Kerala, Article, Yahya-Thalangara, Remembrance of Metro Mohammed Haji

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia