എ എം എ റഹീം; പുണ്യമാസത്തിലെ പുണ്യാത്മാവ്
May 13, 2020, 12:36 IST
അനുസ്മരണം/ കെ അഹ് മദ് ഷരീഫ്
(www.kasargodvartha.com 13.05.2020) റമദാന്റെ പുണ്യവും കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശവുമായി പരിശുദ്ധ നോമ്പ് കാലത്ത് എ എം എ റഹീം നമ്മെ വിട്ടുപിരിഞ്ഞിട്ട് എട്ട് ആണ്ട് പൂര്‍ത്തിയാവുകയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റിന്റെയും ജില്ലാകമ്മിറ്റിയുടെയും പ്രവര്‍ത്തനത്തില്‍ സാമ്പത്തിക കാര്യങ്ങളിലും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അവസാന വാക്ക് പ്രിയപെട്ട റഹീമിച്ചയുടെതായിരുന്നു എന്ന് അന്നത്തെ പ്രവര്‍ത്തകര്‍ നന്ദിയോടെ ഓര്‍ക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ സധൈര്യം മുന്നോട്ട് പോകാന്‍ നേതാക്കള്‍ക്ക് എന്നും പ്രചോദനമായിട്ടുള്ളത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യവും കടുകിട വ്യത്യാസമില്ലാത്ത ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളുമാണ്.
ജില്ലാ വ്യാപാരഭവന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അന്ന് കാസര്‍കോട് യൂണിറ്റ് ട്രഷറര്‍ ആയിരുന്ന അദ്ദേഹം യുണിറ്റിന്റെ വകയായി വാഗ്ദത്വം ചെയ്ത അഞ്ച് ലക്ഷം രൂപയാണ് ജില്ലാ വ്യാപാരഭവന്‍ നിര്‍മ്മാണത്തിന്റെ ആദ്യ മൂലധനം. ആ പ്രഖ്യാപനമാണ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാന്‍ ഞങ്ങള്‍ക്ക് ധൈര്യം നല്‍കിയത്. കാസര്‍കോട് പോലുള്ള വലിയ യൂണിറ്റില്‍ സംഘടന അംഗങ്ങളെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കതീതമായി കൊണ്ടു പോകുന്നതിന് മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഒരു പതിറ്റാണ്ട് കാലം കാസര്‍കോട് മെര്‍ച്ചന്റ് അസോസിയേഷന്‍ അമരക്കാരനായി പ്രവര്‍ത്തിച്ച അദ്ദേഹം കാസര്‍കോട്ടെ വ്യാപാരി സമൂഹത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിനു പല പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തിയിട്ടുണ്ട്.
കാസര്‍കോട് പ്രസ് ക്ലബ്ബ് ജംഗഷന് സമീപം അതി വിപുലമായ രീതിയില്‍ ഇലക്ട്രോണിക്‌സ് വ്യാപാരം ആരംഭിക്കുകയും ജില്ലയിലെ ഇലക്ട്രോണിക്‌സ് വ്യാപാരികളെ സംഘടിപ്പിച്ചു കൊണ്ട്, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡീലേര്‍സ് അസോസിയേഷന്‍ ഫോര്‍ ടി.വി ആന്‍ഡ് ഹോം അപ്ലയന്‍സസ് എന്ന സംഘടനയുടെ പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിക്കുന്നത് എ എം എ റഹീമിന്റെ നേതൃത്വത്തിലാണ്. പ്രസ്തുത സംഘടനയുടെ ജില്ലാ പ്രസിഡണ്ടായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ 'ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുത്' എന്ന ആപ്തവാക്യം മുറുകെ പിടിച്ചു കൊണ്ട് നിശബ്ദനായ കാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ് എ എം എ റഹീം. ഒരു വ്യാപാരി എന്നതിലുപരി കാസര്‍കോട്ടെ സാമൂഹിക, സാസ്‌കാരിക മേഖലയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞ് എഴു വര്‍ഷം കഴിഞ്ഞു പോയെങ്കിലും അദ്ദേഹത്തിന്റെ വേര്‍പാട് വ്യാപാരി സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്. ആ ദീപ്തസ്മരണകള്‍ക്ക് മുമ്പില്‍ അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.
(കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ആണ് ലേഖകന്‍)
Keywords: Kasaragod, Article, Remembrance, Merchant-association, Remembrance of AMA Raheem
< !- START disable copy paste -->