city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Heart Attack | ‘ഹൃദയം’ നിലച്ച് നിശ്ചലമാകുന്നവർ

/ മുഹമ്മദലി നെല്ലിക്കുന്ന്

(KasargodVartha) ഈയിടെയായി ഹൃദയാഘാതം മൂലം മരണപ്പെട്ടവർ കൂടുതലാണ്. ഹൃദയസ്തംഭനം സംഭവിക്കുകയും കുഴഞ്ഞ് വീഴുകയും അതോടെ മരണത്തിന് കീഴടങ്ങുകയുമാണ്. ഒരാഴ്ചക്കുള്ളിൽ അഞ്ചോ അതിൽ കൂടുതലോ ചെറുപ്പക്കാരാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ വിദേശത്തും ഇങ്ങനെ ഇരയാകുന്നു. ഓരോ മനുഷ്യരുടേയും പ്രധാനമായ അവയവമാണ് ഹൃദയം. ആരോഗ്യകരമല്ലാത്ത ജീവിത ശൈലിയിലെ മാറ്റങ്ങളാണ് ഹൃദയത്തെ ബാധിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.

Heart Attack | ‘ഹൃദയം’ നിലച്ച് നിശ്ചലമാകുന്നവർ

ഭക്ഷണത്തിലെ മാറ്റവും, ക്രമീകരണമില്ലായ്മയും, സമയ നിശ്ചയമില്ലായ്മയുമാണ് ഹൃദയത്തിന്റെ ആരോഗ്യം മോശമായി മാറ്റുന്നതിൽ വില്ലനെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തെരുവോരങ്ങളിലെ തട്ടുകടകളിൽ നിന്നും നിത്യവും ഭക്ഷണ വിഭവങ്ങൾ കഴിക്കുന്നവരും, ഫാസ്റ്റ് ഫുഡ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഫാസ്റ്റ് ഫുഡ് കഫേകളിൽ നിന്നും കഴിക്കുന്നവരും വീടുകളിലെ ഭക്ഷണത്തെ ഗുഡ് ബൈ പറഞ്ഞ് മാറ്റി നിർത്തുന്ന സവിശേഷ സാഹചര്യമുണ്ട്. ഇത്തരം ഭക്ഷണ രീതികൾ ഒരുപക്ഷേ രോഗപ്രതിരോധ ശക്തിക്ക് മങ്ങലേൽപിക്കുകയും ഹൃദയത്തെ തന്നെ ബാധിക്കുകയും ചെയ്യാം.

കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ നമ്മെ അസ്വസ്ഥരാക്കുകയാണ്. ആഴ്ചകളോളം ഉപയോഗിക്കുന്ന എണ്ണയിൽ പൊരിച്ചെടുക്കുന്ന കോഴിയും, മൊമോസും, നെഗട്സും, പിന്നെ നൂഡൽസ്, ഫ്രൈഡ് റൈസ് ഇതിലെല്ലാം സ്വാദ് കൂട്ടുവാൻ വേണ്ടി എന്തൊക്കെയോ ചേർക്കുന്നു. അതെല്ലാം തിന്നുമ്പോൾ നല്ല രുചിയായിരിക്കും. പക്ഷെ അത് ആമാശയത്തിലേക്ക് ചെന്ന് അവിടെ നിന്ന് പലതായി പല വഴികളിലൂടെ കടത്തി വിടുന്നു.

കൊഴുപ്പുകളെല്ലാം ഒരു ഭാഗത്ത് അടിഞ്ഞു കൂടുമ്പോൾ കൊളസ്ട്രോൾ, ഹാർട്ട് അറ്റാക്ക് എന്നിവയെല്ലാം രൂപാന്തരപ്പെടുന്നു. ഹൃദയത്തിലേക്കുള്ള കുഴലിൽ കൊഴുപ്പും, പാഴ് വസ്തുക്കളുമെല്ലാം ചെന്ന് ബ്ലോക്കാവുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നു. വ്യായാമമില്ലായ്മയാണ് മറ്റൊരു മുഖ്യകാരണം. മാനസിക പിരിമുറുക്കവും അമിതമായ ഭക്ഷണമുപയോഗവും ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

പല ബേക്കറി കടകളുടേയും, ഹോട്ടലുകളുടേയും, ഫാസ്റ്റ് ഫുഡ് കഫേകളുടേയും തിണ്ണയിൽ ഗ്രിൽഡ് ചിക്കൻ, ഷവർമ തുടങ്ങിയവ തുറന്ന് വെച്ച് കച്ചവടം നടത്തുന്നതായി കാണുന്നുണ്ട്. വാഹനങ്ങളുടെ പുകയും, റോഡിലെ പൊടിപടലങ്ങളും എല്ലാം പാറി വന്ന് ഇതിലേക്ക് പറ്റി പിടിക്കുകയും, അതു നമ്മൾ കാശു കൊടുത്ത് വാങ്ങിക്കഴിക്കുകയും ചെയ്യാറുണ്ട്. ഈ ശീലം ചില രോഗങ്ങളിലേക്ക് വഴിവെച്ചേക്കാം.

ഹൃദയം മോശമാകുമ്പോൾ ജീവൻ നഷ്ടപ്പെടുന്നു. ഹൃദയം പ്രധാനപ്പെട്ട അവയവമായതിനാൽ അതിനെ എന്നും കരുതലോടെ ശുദ്ധമായും സൂക്ഷിക്കേണ്ടതും നമ്മുടെ ജീവിതത്തിന് പ്രധാനമാണ്. ഹൃദയാഘാതം വരാതിരിക്കാൻ നമ്മൾ നമ്മളെ സംരക്ഷിക്കേണ്ടതുണ്ട്.

Keywords: Heart Attack, Health, Lifestyle, Disease, Fast Food, Fat, Momos, Bakery, Stomach, Mental Disstrees, Hotels, Cafe, Rapid surge in deaths from heart attacks. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia