city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിനിമയും കലയും കച്ചവടവത്ക്കരിക്കാതെ രാജന്‍ മൊട്ടമ്മല്‍

ചന്ദ്രന്‍ മുട്ടത്ത്

(www.kasargodvartha.com 07.05.2014)  ബിസിനസിനൊപ്പം കലാജീവിതവും ഒരുപോലെ കൊണ്ടുനടക്കുവാന്‍ എല്ലാവര്‍ക്കും പറ്റില്ല. പക്ഷേ, രാജന്‍ മൊട്ടമ്മലെന്ന തളിപ്പറമ്പ് രാജന് അത് സാധ്യമാകുന്നത് കലയോടുള്ള അടങ്ങാത്ത ആവേശവും സ്‌നേഹവും ഒന്നുകൊണ്ട് മാത്രം. ബിസിനസിലെ കയറ്റിറക്കങ്ങളിലെല്ലാം ഇദ്ദേഹത്തിന് ആശ്വാസം പകരുന്ന മേഖലയാണ് സിനിമയും കലയും. ജീവിതത്തില്‍ രാജന്റെ ഈ വേറിട്ട പ്രവര്‍ത്തനങ്ങളും നീക്കങ്ങളും മറ്റ് ബിസിനസുകാര്‍ക്കെല്ലാം മാതൃകയാക്കാവുന്നതാണ്.

സിനിമയും കലയും കച്ചവടവത്ക്കരിക്കാതെ രാജന്‍ മൊട്ടമ്മല്‍കല ജീവിതമാണെങ്കിലും കലയിലൂടെ സമ്പാദ്യമുണ്ടാക്കാമെന്ന മോഹം രാജനില്ല. ബിസിനസിലെ കണക്കുകളുടെയും, അക്കങ്ങളുടെയും കൂട്ടിയും കുറച്ചുമുള്ള പെരുക്കങ്ങളും കൊണ്ട് മനസുമടുക്കുമ്പോള്‍ രാജന് പരമാനന്ദം നല്‍കുന്നത് സിനിമയില്‍ നാടന്‍ കലകള്‍ക്ക് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെ.

വിദേശത്തായാലും നാട്ടിലായാലും രാജനെ കാണാനെത്തുന്നവര്‍ നിരവധിയാണ്. സിനിമാ പ്രവര്‍ത്തകരും, സാഹിത്യകാരന്മാരും, തിരക്കഥാകൃത്തുക്കളും, ഗാനരചിതാക്കളുമെല്ലാം അക്കൂട്ടത്തിലുണ്ടാകും. എത്ര തിരക്കുണ്ടായാലും വന്നവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും ഉചിതമായവ സ്വീകരിക്കാനും രാജനുണ്ട്. മലയാളത്തില്‍ ചെയ്ത ഒട്ടുമിക്ക സിനിമകളും കളക്ഷന്‍ റിക്കാര്‍ഡ് കിട്ടിതാണെങ്കിലും സിനിമകള്‍ സാമൂഹിക നന്മയും ജനങ്ങളെ ബോധവത്ക്കരിക്കാനുമുള്ളതാവണമെന്ന് രാജന് നിര്‍ബന്ധമുണ്ട്. രവീന്ദ്ര സംഗീതത്തിന്റെ പത്തരമാറ്റില്‍ ഷാജൂണ്‍ കാരിയല്‍ സംവിധാനം ചെയ്ത വടക്കുംനാഥനാണ് രാജന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം. പിന്നീടങ്ങോട്ട് നസ്രാണി, ഓര്‍മ്മമാത്രം, സ്വപാനം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കാനും അദ്ദേഹത്തിന് സാധിച്ചു.
സിനിമയും കലയും കച്ചവടവത്ക്കരിക്കാതെ രാജന്‍ മൊട്ടമ്മല്‍

കാവുകളുടെ സംരക്ഷണത്തിനും  ക്ഷേത്ര കലകള്‍, നാടന്‍കലകള്‍ എന്നിവ ജനകീയമാക്കാനും നടത്തിയ വേറിട്ട കര്‍മ്മ പ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിന് വിശ്വാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സ്‌നേഹ ബഹുമാനങ്ങള്‍ അദ്ദേഹത്തിന് നേടിയെടുക്കാനായി. കഠിനാധ്വാനവും അര്‍പ്പണമനോഭാവവും കൈമുതലാക്കി വ്യവസായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജന് ലഭിച്ചത് നിരവധി അംഗീകാരങ്ങളാണ്. രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലില്‍ നിന്നും ഏറ്റവും നല്ല പ്രവാസി വ്യവസായിക്കുള്ള അവാര്‍ഡും, ഇംഗ്ലണ്ടില്‍ നിന്നും നല്‍കുന്ന ഏറ്റവും നല്ല ഹോട്ടല്‍മാനേജ്‌മെന്റിനുള്ള അന്താരാഷ്ട്ര ബഹുമതിയുമടക്കം നിരവധി പുരസ്‌ക്കാരങ്ങളും ആദരവുകളും രാജനെ തേടിയെത്തിയിട്ടുണ്ട്.

തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീ രാജരാജേശ്വരി ക്ഷേത്രം, ശ്രീമാന്താംകുണ്ട് കീഴാറ്റൂര്‍ വിഷ്ണുക്ഷേത്രം, പീലേരി മുത്തപ്പന്‍ മഠപ്പുര എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങളിലെ നിര്‍മ്മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും സഹായം നല്‍കാനും രാജന്‍ സമയം കണ്ടെത്തുന്നു. നിരവധി കാവുകളില്‍ ഔഷധമരങ്ങളും, പച്ചമരുന്നുചെടികളും വെച്ചു പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം രാജന്റെ നേതൃത്വമുണ്ട്.

സിനിമയും കലയും കച്ചവടവത്ക്കരിക്കാതെ രാജന്‍ മൊട്ടമ്മല്‍
Chandran Muttath
(Writer)
തെയ്യം, പൂരക്കളി തുടങ്ങിയ നാടന്‍കലകള്‍ ജനകീയമാക്കുന്നതിനും കലാരംഗത്ത് അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും രാജന്‍ നടത്തുന്ന ശ്രമങ്ങള്‍ നമ്മുടെ സാംസ്‌കാരിക സ്വത്വം നിലനിര്‍ത്താന്‍ പോന്നവയാണ്. എം. രജിതയാണ് ഭാര്യ. കോഴിക്കോട് മിംസ് ഹോസ്പിറ്റിലെ ഡോക്ടര്‍ രേഷ്മ, ദുബൈയിലെ  അമേരിക്കന്‍ ക്യാമ്പസില്‍ ബി.ബി.എ വിദ്യാര്‍ത്ഥി രാഹുല്‍, മംഗലാപുരം എ.ജെ. ഹോസ്പിറ്റലില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി റോഷന്‍ എന്നിവര്‍ മക്കളാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.



Also Read:
പേടിത്തൊണ്ടന്‍മാര്‍

Keywords:   Rajan Mottammal, Chandran Muttath, Article, Film, Business, Rajan Mottammal, business and art.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia