city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആര്‍ ഗണേശേട്ടന്റെ വേര്‍പാട് കീഴൂരിന് നികത്താനാകാത്ത നഷ്ടം...

കെ എസ് സാലി കീഴൂര്‍ (അനുസ്മരണം)

(www.kasargodvartha.com 07/09/2016) കഴിഞ്ഞ ദിവസം നിര്യാതനായ കീഴൂരിലെ ആര്‍ ഗണേശേട്ടന്‍ പൊതു സമൂഹത്തിന് ഇനി ഓര്‍മ മാത്രം... ബി ജെ പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന - ജില്ലാ നേൃസ്ഥാനങ്ങളില്‍ ഇരിക്കുമ്പോഴും കക്ഷിരാഷ്ട്രീയത്തിനതീതമായി ഇടപഴകാനുള്ള അദ്ദേഹത്തിന്റെ കഴിവും പ്രാപ്തിയും ജനങ്ങളോടുള്ള സൗമന്യവും ആരെയും കീഴടക്കുന്നതായിരുന്നു.

കീഴൂരിലെ നിര്‍ധനരായ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടുകയും അവരുടെ കഷ്ടപ്പാടില്‍ ഒരാളായി നിലകൊണ്ട് അവര്‍ക്കവകാശപ്പെട്ട ആനുകൂല്യങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിലും കീഴൂര്‍ പ്രദേശത്തിന് വേണ്ടി ഒരു സര്‍വീസ് സഹകരണ ബാങ്ക് സ്ഥാപിതമാക്കി മത്സ്യതൊഴിലാളികള്‍ക്ക് ഈടില്ലാതെ വായ്പകള്‍ അനുവദിച്ച് നല്‍കുന്നതിലും സ്തുത്യഹര്‍മായ പങ്കുവഹിച്ചിട്ടുണ്ട്. കീഴൂര്‍ യു പി സ്‌കൂളിന്റെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സ്‌കൂള്‍ അധ്യാപകരുമായും പി ടി എ കമ്മിറ്റിയുമായും സഹകരിച്ച് ശക്തമായ നിലപാടുകള്‍ കൈകൊള്ളുന്നതിലും അവസാന നിമിഷം വരെ അദ്ദേഹം നിലകൊണ്ടു.

കീഴൂരില്‍ ഇടയ്ക്കിടെയുണ്ടാവുന്ന അനിഷ്ട സംഭവങ്ങള്‍ വിഭാഗീയമായ പ്രശ്‌നങ്ങളിലേക്ക് കടന്നുപോകാന്‍ അനുവദിക്കാതെ പരിസര പ്രദേശത്തെ എല്ലാ സാംസ്‌കാരിക കൂട്ടായ്മകളെയും ക്ലബ്ബുകളെയും സംയോജിപ്പിച്ച് ലക്കി സ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാനവ സൗഹാര്‍ദ സദസ് സംഘടിപ്പിച്ചിരുന്നു. ജില്ലാ പോലീസ് ചീഫിനെ ക്ഷണിച്ച് വരുത്തി അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടന്ന മാനവ സൗഹാര്‍ദ സമ്മേളനം ഏറെ പ്രശംസനീയമായ രീതിയില്‍ സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതും ഗണേശേട്ടനായിരുന്നു. കീഴൂരില്‍ നടന്നു വരാറുള്ള ഉറൂസിലും മറ്റു വിശേഷ ദിവസങ്ങളിലുമുള്ള പരിപാടികളിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യം ഉണ്ടായിരുന്നു. സജീവ രാഷ്ട്രീയത്തില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുമ്പോഴും മറ്റു രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരുമായും നേതാക്കളുമായും നല്ല സൗഹാര്‍ദം കാത്തൂസൂക്ഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കീഴൂരിലെ എല്ലാ വികസന പ്രവത്തനത്തിലും സൗഹൃദ കൂട്ടായ്മയ്ക്കും വളരെ ദീര്‍ഘകാലം നമ്മോടൊപ്പം കക്ഷിരാഷ്ട്രീയം മറന്ന് പ്രവര്‍ത്തിച്ച ശാന്ത സ്വഭാവക്കാരനായിരുന്നു ആര്‍ ഗണേശേട്ടന്‍. എത്ര ചെറിയ പരിപാടിയായാലും ഒന്ന് ഫോണ്‍ വിളിച്ചാല്‍ പോലും ഓടിയെത്തുന്ന പ്രകൃതക്കാരനായിരുന്നു. ദീര്‍ഘകാല പൊതു പ്രവര്‍ത്തനത്തിനിടയില്‍ ഈ വിനീതന്റെ അവസാന കൂടിക്കാഴ്ച ഒരാഴ്ച മുമ്പായിരുന്നു. കീഴൂര്‍ കടപ്പുറം തോണി അപകടവുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ഉദുമ എം എല്‍ എ കെ കുഞ്ഞിരാമനും സംഭവ സ്ഥലത്ത് എത്തിയ വിവരം നേരിട്ട് അദ്ദേഹത്തെ അറിയിച്ചപ്പോള്‍ അദ്ദേഹം ഓടിയെത്തി. മന്ത്രിയുടെ കൈപിടിച്ച് സൗമ്യനായി ചിരിച്ച് കീഴൂര്‍ അഴിമുഖത്ത് മത്സ്യതൊഴിലാളികള്‍ അനുവഭിക്കുന്ന ദുരിതങ്ങള്‍ മന്ത്രിയെ ബോധ്യപ്പെടുത്തി.

എല്ലാറ്റിനും പരിഹാരമുണ്ടാക്കാം ഗണേശേട്ടാ എന്ന് പറഞ്ഞ് മന്ത്രി മുന്‍ പരിചയത്തോടെ ചിരിച്ച് കൊണ്ട് ഗണേശേട്ടന്റെ തോളത്ത് കൈവച്ചു. തുടര്‍ന്ന് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴും ഗണേശേട്ടനെ മന്ത്രി അരികത്ത് തന്നെ നിര്‍ത്തിയിരുന്നു. അതു കഴിഞ്ഞ് എം എല്‍ എയുടെ വണ്ടിയില്‍ ഒന്നിച്ചു കയറി ഇരുന്ന് പല തമാശകളും പറഞ്ഞ് കൊണ്ട് അദ്ദേഹത്തെ വസതിക്ക് മുന്നില്‍ വിടുകയും ചെയ്തു. അവസാന നാളുകളില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഏറെ അലട്ടിയിരുന്നുവെങ്കിലും മനസാന്നിധ്യം വിടാതെ ആര്‍ജവത്തോടെ തന്റെ സാന്നിധ്യം കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം ഏറെ ശുഷ്‌കാന്തി കാണിച്ചിരുന്നു.

കക്ഷി രാഷ്ട്രീയത്തിനതീതമായി ഏത് രാഷ്ട്രീയക്കാരന്‍ നല്ലത് ചെയ്താലും അതിനെ പൊതു വേദികളില്‍ വെച്ച് തന്നെ പ്രശംസിക്കാനും അംഗീകരിക്കാനും മടിയില്ലാതെ യാതൊരു വിധ രാഷ്ട്രീയ പക്ഷപാതിത്വവുമില്ലാതെ ഉയര്‍ത്തി കാട്ടുന്നതില്‍ ധൈര്യം കാണിച്ചിരുന്നു. ഗണേശേട്ടന്റെ വിയോഗത്തില്‍ മിഴിനീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പിക്കുന്നു. ദൈവം നിത്യശാന്തി നല്‍കട്ടെ...

Related News: ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ ഗണേശ് ഹൃദയാഘാതംമൂലം മരിച്ചു


ആര്‍ ഗണേശേട്ടന്റെ വേര്‍പാട് കീഴൂരിന് നികത്താനാകാത്ത നഷ്ടം...


Keywords : Remembrance, BJP, Leader, Kizhur, Fishermen, Article, R Ganeshan, KS Salih Kizhur.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia