city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബെംഗളുരുവില്‍ ഇനി യാത്ര സൈക്കിളിലാകാം; ട്രിണ്‍ ട്രിണ്‍ സംഗീതത്തില്‍ ഇനി ഈ മഹാനഗരം

അസ്ലം മാവിലെ

(www.kasargodvartha.com 07.03.2019) 35 വര്‍ഷം പിന്നിലേക്ക്. മധൂരുള്ള ഉപ്പാന്റെ കടയുടെ വലതു വശത്ത് റോഡ് മുറിച്ചു കടന്നാല്‍ മൊയ്തുച്ചാന്റെ സൈക്കിള്‍ കട കിട്ടും. നിരത്തി പത്ത് പതിനഞ്ച് സൈക്കിളുകള്‍ മതിലിനു ചാരിയും കുത്തനെ നിര്‍ത്തിയിട്ടുണ്ടാകും. എല്ലാം വാടകയ്ക്കാണ്. മണിക്കൂറിന് ചെറിയ സംഖ്യ - പത്തോ ഇരുപതോ പൈസ. (അതെത്രയെന്ന് കൃത്യമായി എന്റെ ഓര്‍മ്മയിലില്ല)

ചെറിയ പിള്ളേര്‍ മുതല്‍ മുതിര്‍ന്ന ആളുകള്‍ വരെ ഇവിടെ എത്തും. ചിലര്‍ അത്യാവശ്യ യാത്രയ്ക്ക്, പിള്ളേര്‍ കുശാലിന് ഒരു റൈഡിംഗ്. സ്‌കൂള്‍ ലീവുള്ള ദിവസം കുട്ടികളുടെ സംഘനൃത്തമായിരിക്കും അവിടെ.  മൊയ്തുച്ചാക്ക് കണക്കും സമയവും കിറുകൃത്യം. നീ ആരെ മോനാ? അയാള്‍ ആളെ 'കുര്‍ത്തം ബെക്കുന്നത്' അങ്ങിനെയാണ്.
ബെംഗളുരുവില്‍ ഇനി യാത്ര സൈക്കിളിലാകാം; ട്രിണ്‍ ട്രിണ്‍ സംഗീതത്തില്‍ ഇനി ഈ മഹാനഗരം

മധൂരില്‍ തന്നെ രണ്ടിടത്തുണ്ടായിരുന്നു സൈക്കിള്‍ റെന്റിംഗ് കടകള്‍. കൊല്യ, അറന്തോട്, ഉളിയത്തട്ക്ക, കൂഡ്‌ലു, ചൂരി തുടങ്ങി എല്ലാ പോയന്റിലും സൈക്കിള്‍ റെന്റിംഗ് സര്‍വീസ് ഹബ്ബുണ്ടാകും. കാലം ഉരുണ്ടുമറിഞ്ഞു. അത്തരം സൈക്കിള്‍ വാടക കേന്ദ്രങ്ങള്‍ കാണക്കാണെ നിലച്ചു. പക്ഷെ, സൈക്കിള്‍ ഓട്ടം ഇന്നും കുട്ടികള്‍ക്ക് ഹരമാണ്. ഓരോ വീട്ടിലും സൈക്കിള്‍ രണ്ടും മൂന്നുമെന്ന കണക്കിനായി.

ഈ മഹാനഗരത്തില്‍, ബെംഗളുരുവില്‍, ഇക്കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രി കുമരസ്വാമി ഗതകാല സ്മരണകള്‍ പുനരാവിഷ്‌ക്കരിച്ച് PBS (Public Bicycle Service) സിസ്റ്റം ഉദ്ഘാടനം ചെയ്തു. നടന്നും ബസ്സിലും മോട്ടോര്‍ വാഹനങ്ങള്‍ ഓടിച്ചും അതിനായി കാത്ത് കാത്തിരുന്നും ബെംഗളുരുവില്‍ യാത്ര ചെയ്യുന്നതിന് പകരം എക്കോ ഫ്രണ്ട്‌ലി ആയി സൈക്കിള്‍ സവാരി നടത്തി നമ്മുടെ ഡെസ്റ്റിനേഷനില്‍ എത്താം.

ബെംഗളുരുവിലെ 400 പി ബി എസ് ഹബ്ബുകളില്‍ 6000 സൈക്കിള്‍ ലഭ്യമാക്കാനാണ് ഡിയുഎല്‍ടിയുടെ ലക്ഷ്യം. ഹബ്ബുകളില്‍ 3000 എണ്ണം ഇതിനകം എത്തിക്കഴിഞ്ഞു. അരമണിക്കൂറിന് വാടക അഞ്ച് രൂപയോളം വരുമത്രെ. ഹാര്‍ഡ് കാശ് അല്ല, Digital Wallet ഉപയോഗിച്ചാണ് പൈസ പേ ചെയ്യേണ്ടത്.

സൈക്കിള്‍ നിരത്തിലിറക്കാന്‍ നാല് കമ്പനികള്‍ക്ക് അനുമതി കിട്ടി. അവരുടെ ആപ്പുകള്‍ പ്ലേ സ്റ്റേഷനില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സൈക്കിള്‍ അണ്‍ലോക്ക് ചെയ്യാം. ഏറ്റവും അടുത്തുള്ള കേന്ദ്രത്തില്‍ സൈക്കിള്‍ ഏല്‍പ്പിച്ച്, കാശും കൊടുത്ത്, കുടയും വടിയുംബാഗും ടിഫിനുമായി കൈ വീശി നടക്കാം. വൈകിട്ടുള്ള തിരിച്ചു യാത്ര വന്ന സൈക്കിളിലല്ല, പുതിയ ഒന്നില്‍. തിരക്ക് പിടിച്ച ബംഗളുരുവില്‍ 125 കി.മി. സൈക്കിള്‍ പാത ആറ് മാസത്തിനകം ഒരുക്കാനുളള പ്ലാനിലാണ്DULT - The directorate of urban land transport.

മൈസൂരില്‍ ഇത് പരീക്ഷിച്ചു വിജയിച്ചു. അവിടെ ആദ്യത്തെ അരമണിക്കൂറിന് പൈസ വേണ്ട. ഒറ്റ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി. എല്ലാ മെട്രോ സ്റ്റേഷനുകളിലും ഹബ്ബ് ലഭ്യം. HSR Layout, Banaswadi, HRBR Layout, Koramangala, Indiranagar, Vidhana Soudha, MG Road എല്ലയിടത്തും Yulu,  Bounce, Lejonet,  Zoomcar PEDL കമ്പനികള്‍ പുത്തന്‍ സൈക്കിള്‍ നിരത്തി യാത്രക്കാരെ കാത്തിരിക്കുകയാണ്.

ലണ്ടന്‍, ഷിന്‍ഗായ്, പാരീസ്, വാഷിംഗ്ടണ്‍ അടക്കം ലോകത്ത് അറുനൂറോളം മഹാനഗരങ്ങളില്‍ ഷെയറിംഗ് സൈക്കിള്‍ സവാരി സിസ്റ്റം നിലവിലുണ്ടത്രെ. ബെംഗളൂരുവിലും ഈ പദ്ധതി വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതര്‍.

നിങ്ങളുടെ അടുത്ത ബെംഗളുരുവിലെത്തിയാലുള്ള കുഞ്ഞു യാത്രകള്‍ സൈക്കിളിലായാലെന്താ? മൊബൈലില്‍ ഒരു സൈക്കിള്‍ ആപ്പും ഇ വാലറ്റും സെറ്റ് ചെയ്യൂ. ഇവിടത്തെ സൈക്കിള്‍ യാത്രകള്‍ കുശാലാക്കാം, നഗരം ചുറ്റിക്കാണുകയുമാകാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Aslam Mavile, Article, Bicycle, Ride, Bangalore, Public Bicycle Service in Bengaluru 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia