city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രധാനമന്ത്രി കിസാന്‍ പദ്ധതി; നൂറുകൂട്ടം ചോദ്യവുമായി കൃഷി ഓഫീസിലെത്തുന്ന കര്‍ഷകര്‍ക്കുള്ള ഉത്തരം ഇതാണ്

മാഹിന്‍ കുന്നില്‍ 

(www.kasargodvartha.com 04.03.2019) കൃഷി ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ ഭൂമി കൃഷി ഭൂമിയാകുമോ? ഈ ചോദ്യവുമായി ദിവസം നിരവധി പേരാണ് എത്തുന്നത്. ആശങ്ക തീരാത്ത പി എം കിസാന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കിയവര്‍ക്ക് ഇത് വരെ കിട്ടിയ ഏക ഉത്തരം ഇതാണ്.

''പി എം കിസാന്‍ പദ്ധതിയിന്‍ കീഴില്‍ 2000 രൂപയുടെ ആദ്യത്തെ സമ്മാന്‍ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ട്. ഓരോ നാല് മാസത്തിലും ലഭിക്കുന്ന ഈ തുക നിങ്ങളുടെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'' ഇതാണ് അപേക്ഷിച്ചവര്‍ക്ക് കിട്ടിയ ഉത്തരം.
പ്രധാനമന്ത്രി കിസാന്‍ പദ്ധതി; നൂറുകൂട്ടം ചോദ്യവുമായി കൃഷി ഓഫീസിലെത്തുന്ന കര്‍ഷകര്‍ക്കുള്ള ഉത്തരം ഇതാണ്

ഇത് പി എം കിസാന്‍ പദ്ധതിക്ക് ആദ്യ ദിനത്തില്‍ അപേക്ഷ കൊടുത്തവര്‍ക്ക് ലഭിച്ച സന്ദേശമാണ്. പിന്നീടുള്ള ദിവസങ്ങളിലാണ് സോഷ്യല്‍ മീഡിയകളില്‍ ഈ പദ്ധതിക്കെതിരെ നിരന്തരമായി തെറ്റായ മെസേജുകള്‍ വരാന്‍ തുടങ്ങിയത്. ഇതോടെ നീണ്ട ക്യൂ ഉണ്ടായിരുന്ന കൃഷിഭവനുകളില്‍ നിന്നും ക്യൂവിന്റെ വലിപ്പം കുറഞ്ഞ് വന്നു. കിസാന്‍ സഹായ പദ്ധതിക്ക് അപേക്ഷ നല്‍കിയാല്‍ നിങ്ങളുടെ ഭൂമി, കൃഷി ഭൂമിയാകും എന്നാണ് പ്രചരണം. ഇതില്‍ തെറ്റിദ്ധരിക്കപ്പെട്ട് കര്‍ഷകര്‍ പോലും അപേക്ഷ നല്‍കാതായി.

'നമ്മള്‍ കൃഷി ഓഫീസില്‍ അപേക്ഷ നല്‍കുന്നത് പി.എം. കിസാന്‍ പദ്ധതിക്ക് മാത്രമാണ്. രണ്ട് പേജുള്ളതാണ് അപേക്ഷ ഫോം. ആദ്യ പേജില്‍ അപേക്ഷകനെ കുറിച്ചുള്ള വിവരങ്ങളാണ്. അതിലൊന്നും നമ്മുടെ ഭൂമിയുടെ തരം മാറ്റിത്തരണം എന്ന് ആവശ്യപ്പെടുന്നില്ല. ഒരു ഭൂമി കൃഷി ഭൂമിയാക്കാനോ പുരയിടമാക്കാനോ ഇത്തരം ഒരു അപേക്ഷ കൊണ്ട് സാധിക്കുന്നതല്ല. ഭൂമിയുടെ തരം മാറ്റിക്കിട്ടാന്‍ നിലവില്‍ ഒരുപാട് നൂലാമാലകളുണ്ട്. അഞ്ച് ഏക്കറിന് മുകളില്‍ ഭുമിയുള്ളവര്‍ക്കും ആദായ നികുതി അടക്കുന്നവര്‍ക്കും ഇതിന് അപേക്ഷിക്കാന്‍ സാധിക്കില്ല. ബാക്കി എല്ലാവര്‍ക്കും ഇതിന് അപേക്ഷിക്കാം എന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

രണ്ടാം പേജില്‍ പറയുന്നത് സത്യപ്രസ്താവനയാണ്. അപേക്ഷയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും ഇത് തെറ്റാണെന്ന് എപ്പോഴെങ്കിലും തെളിഞ്ഞാല്‍ മുഴുവന്‍ ആനുകൂല്യങ്ങളും നിയമാനുസൃതം തിരികെ വസൂലാക്കാമെന്നും സ്വയം സാക്ഷ്യപ്പെടുത്തി നല്‍കുന്നു. ഇവിടെയും ഭൂമിയുടെ തരം മാറ്റിത്തരണമെന്ന് ആവശ്യപ്പെടുന്നില്ല. പദ്ധതിയുടെ നടത്തിപ്പിനായി നിര്‍വ്വഹണ സംവിധാനത്തിന് എന്റെ ആധാര്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിന് സമ്മതമാണ് എന്നും സത്യപ്രസ്താവനയില്‍ അപേക്ഷകന്‍ സമ്മതിക്കുന്നുണ്ട്. ഇതിനെതിരെ ആരും ശബ്ദിച്ചതായി കണ്ടിട്ടില്ല. ആദ്യ ദിനത്തില്‍ അപേക്ഷയും നല്‍കി ആനുകൂല്യങ്ങള്‍ കൈപറ്റിയവര്‍ ആയിരിക്കാം മറ്റുള്ളവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ തെറ്റായ വീഡിയോകളും മെസേജുകളും ഷെയര്‍ ചെയ്യുന്നത് എന്നുവേണം കരുതാന്‍.

ഇതേകുറിച്ച് പറയാനുള്ളത് ഇതാണ്, നിരവധി കുടുംബങ്ങള്‍ ഇതിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അവരുടെ ബന്ധുക്കളും നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ആദ്യഘട്ടം 2000 ലഭിച്ചു കഴിഞ്ഞു. ഇതുപോലെ അപേക്ഷകള്‍ നിങ്ങളും നല്‍കണമെന്ന് പറയുന്നില്ല. നിങ്ങളുടെ കൃഷി ഓഫീസറോട് അഭിപ്രായം ആരാഞ്ഞ് വേണ്ടത് ചെയ്യണം. ഒരു കാര്യം ഉറപ്പിച്ച് പറയാം. പണമായി കര്‍ഷകര്‍ക്ക് ലഭിക്കുന്ന ഏക പദ്ധതിയാണിത്.
പ്രധാനമന്ത്രി കിസാന്‍ പദ്ധതി; നൂറുകൂട്ടം ചോദ്യവുമായി കൃഷി ഓഫീസിലെത്തുന്ന കര്‍ഷകര്‍ക്കുള്ള ഉത്തരം ഇതാണ്


Keywords:  Kerala, Article, Top-Headlines, Prime Minister, Prime minister Kisan project; Answers for question of Applicants is here
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia