city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം പി നാരായണ പിള്ളയ്ക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരന്‍, കവി ഖാദര്‍ ആലംപാടിയുടെ വിയോഗം തീരാനഷ്ടം

എ ബെണ്ടിച്ചാല്‍

(www.kasargodvartha.com 26.07.2019)
തെക്കില്‍ സ്വദേശി പരേതനായ ബാരിക്കാട് മുഹമ്മദ് എന്ന ഫോര്‍ സൈഡ് ഉമ്പു ദുബൈയിലെ ഗള്‍ഫ് പേപ്പര്‍ ബാഗ് ഫാക്ടറിയുടെ ഫോര്‍മാനും, മെക്കാനിക്കറുമായിരുന്നു. അദ്ദേഹം ഞാനടക്കം അമ്പതില്‍ പരം ആള്‍ക്കാരെ യാതൊരു പ്രതിഫലവും ഇഛിക്കാതെ ദുബൈയില്‍ എത്തിച്ചിക്കുന്നു. അക്കൂട്ടത്തില്‍ പെട്ട ഒരാളാണ് കവി ഖാദര്‍ ആലംപാടിയും. ദുബൈയില്‍ വെച്ചാണ് ഞാന്‍ ഖാദറിനെ പരിചയപ്പെടുന്നത്. ഒരേ കമ്പനിയില്‍ ജോലി, ഒന്നിച്ചു താമസം.

സാഹിത്യത്തോടുള്ള അഭിരുചിയാണ് ഞങ്ങള്‍ കൂടുതല്‍ അടുക്കാന്‍ കാരണം. നന്നായി കവിതയും, മാപ്പിളപ്പാട്ടും എഴുതാന്‍ കഴിവുള്ള ഖാദര്‍ തന്റെ സൃഷ്ടികള്‍ ആരെയും കാണിക്കാറോ, പ്രസിദ്ധീകരണങ്ങള്‍ക്ക് അയക്കാറോ പതിവില്ലായിരുന്നു. എന്റെ നിര്‍ബന്ധം കാരണം 'ഗള്‍ഫ് മലയാളി' മാസികയ്ക്ക് ഒരു കവിത അയച്ചുകൊടുക്കുകയും അത് മാസികയില്‍ പ്രസിദ്ധീകരിച്ച് വരികയും ചെയ്തു. അന്ന് ഗള്‍ഫ് മലയാളിയില്‍ എഴുതുന്ന വരില്‍ എം പി നാരായണപ്പിള്ളക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരനായിരുന്നു കവി ഖാദര്‍ ആലംപാടി.

എം പി നാരായണ പിള്ളയ്ക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരന്‍, കവി ഖാദര്‍ ആലംപാടിയുടെ വിയോഗം തീരാനഷ്ടം

ഒരു വര്‍ഷം മുമ്പാണ് ഞങ്ങള്‍ തമ്മില്‍ അവസാനമായി കാണുന്നത്. അപ്പോള്‍ അസുഖത്തിന്റെ യാതൊരു ലക്ഷണവും ഞാന്‍ ഖാദറില്‍ കണ്ടിരുന്നില്ല. മരണം എന്നത് ഒരു പരുന്താണല്ലൊ, എപ്പോള്‍ ഏത് കോഴിക്കുഞ്ഞിനെയാണ് റാഞ്ചുക എന്ന് ആര്‍ക്കറിയാം!?

കവി ഖാദറിന് മുസ്ലിം ലീഗ് പാര്‍ട്ടി ഒരുതരം ലഹരി തന്നെയായിരുന്നു. ലീഗിന്ന് വേണ്ടി മാത്രമായിരുന്നു അദ്ദേഹം ഏറ്റവും കൂടുതല്‍ തുലിക ചലിപ്പിച്ചിരുന്നത്. ഖാദറിന്റെ രക്തത്തിന്റെ നിറം പച്ചയാണെന്ന് പറയുന്നതാകും ശരി. സിനിമ പ്രേമി കൂടിയായ കവിക്ക് ഏറെ ഇഷ്ടം പി എ ബക്കറിന്റെ സിനിമകളോടായിരുന്നു. ബക്കറിന്റെ ജ്യേഷ്ഠന്‍ ഉമ്മറിന്റെ മകന്‍ പി യു അഹമ്മദു (സിനിമ എഡിറ്റര്‍) മായി ഖാദറിന് നല്ല ബന്ധമുണ്ടായിരുന്നു. ഇതിനൊക്കെ കാരണം ഗള്‍ഫ് മലയാളി മാസികയാണ്.

ഗള്‍ഫ് മലയാളി മാസികയില്‍ വന്ന അദ്ദേഹത്തിന്റെ സൃഷ്ടികളെ വിലയിരുത്തിയവര്‍ നാണപ്പന്‍ മാത്രമല്ല, നാടകകൃത്ത് കാലടി ഗോപി (ഏഴു രാത്രികള്‍), കാര്‍ട്ട്യുണിസ്റ്റ് ജോയി കുളനട (ഗള്‍ഫ് മലയാളി മാസിക, മാത്രഭൂമി), അന്നത്തെ ദുബൈ എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥനായ അശോക് പോക്കരിയത്ത് തുടങ്ങിയവരായിരുന്നു.

കാസര്‍കോട്ടെ പഴയകാല ലീഗ് നേതാവ് മുബാറക് മുഹമ്മദ് ഹാജിയും ഖാദറിന്റെ കഴിവിനെ ഏറെ പുകഴ്ത്തിയിരുന്നു. കാസര്‍കോട്ടെ മാപ്പിളപ്പാട്ട് എഴുത്തുകാരില്‍ ഒരു ജൂനിയര്‍ മോയിന്‍കുട്ടി വൈദ്യരെയാണ് കവി ഖാദറിന്റെ മരണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നത്.


Keywords:  Article, Obituary, Alampady, Poet Kader Alampady no more. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia