മാറ്റങ്ങള്‍
May 8, 2012, 10:08 IST
മാറുന്നു മലയാളിയും
കോലവും കാലവും സര്വ്വോന്മുഖം
ഇന്നുമിന്നലെയും തമ്മിലെ അന്തരങ്ങള്‍
മനസ്സിനെ വല്ലാതെ ഞെരുക്കുന്നു.
പ്രതീക്ഷയുടെ പച്ചത്തുരുത്തുകള്‍.
വയലുകള്‍, കതിര്പറമ്പുകള്.
സുഖവാസകേന്ദ്രങ്ങളായതും
നടപ്പും തുടിപ്പും യാന്ത്രികമായതും
മാററങ്ങള്‍.
സ്നേഹകൈമാറ്റങ്ങള് മിനിസ്ക്രീനിലും
കുശലം ഇ-മെസ്സേജിലും
ഓര്‍മ്മകള്‍ കടലാസ് ബുക്കിലും
നേര് പറയും മാറ്റങ്ങള്‍.
ഞാനും എന്റെ മൊബൈലിനുമപ്പുറം
തന്ത അവഗണിക്കപ്പെടുന്നതും
പെറ്റതള്ള ശാപമാകുന്നതും
കുടുംബം ഭാരമാകുന്നതും
കോലം കെട്ടകാലം വരുത്തിയ
മാറ്റങ്ങള്‍.
അങ്ങനെ
സ്നേഹംതളിര്ക്കേണ്ട
കലാലയം കൊലക്കളമാകുന്നതും
അടുക്കളം പോര്ക്കളമാകുന്നതും
കൂടപ്പിറപ്പുകള്‍ ചോരമണം മറക്കുന്നതും
മലയാളിയുടെ നേര്‍ക്കാഴ്ചകള്‍.
തേങ്ങയുടച്ചു കോളക്കുടിക്കുമ്പോഴും
മുഴുത്ത മാങ്ങാനോക്കി മാംഗോ ഫ്രൂട്ടി
മോന്തുമ്പോഴും അറിയുന്നില്ല
കാലം എന്നെ വല്ലാതെ മാറ്റിയെന്ന്.
-ശരീഫ് കരിപ്പൊടി
Keywords: Poem, 'Mattangal', Shareef Karippody
കോലവും കാലവും സര്വ്വോന്മുഖം
ഇന്നുമിന്നലെയും തമ്മിലെ അന്തരങ്ങള്‍
മനസ്സിനെ വല്ലാതെ ഞെരുക്കുന്നു.
പ്രതീക്ഷയുടെ പച്ചത്തുരുത്തുകള്‍.
വയലുകള്‍, കതിര്പറമ്പുകള്.
സുഖവാസകേന്ദ്രങ്ങളായതും
നടപ്പും തുടിപ്പും യാന്ത്രികമായതും
മാററങ്ങള്‍.
സ്നേഹകൈമാറ്റങ്ങള് മിനിസ്ക്രീനിലും
കുശലം ഇ-മെസ്സേജിലും
ഓര്‍മ്മകള്‍ കടലാസ് ബുക്കിലും
നേര് പറയും മാറ്റങ്ങള്‍.
ഞാനും എന്റെ മൊബൈലിനുമപ്പുറം
തന്ത അവഗണിക്കപ്പെടുന്നതും
പെറ്റതള്ള ശാപമാകുന്നതും
കുടുംബം ഭാരമാകുന്നതും
കോലം കെട്ടകാലം വരുത്തിയ
മാറ്റങ്ങള്‍.
അങ്ങനെ
സ്നേഹംതളിര്ക്കേണ്ട
കലാലയം കൊലക്കളമാകുന്നതും
അടുക്കളം പോര്ക്കളമാകുന്നതും
കൂടപ്പിറപ്പുകള്‍ ചോരമണം മറക്കുന്നതും
മലയാളിയുടെ നേര്‍ക്കാഴ്ചകള്‍.
തേങ്ങയുടച്ചു കോളക്കുടിക്കുമ്പോഴും
മുഴുത്ത മാങ്ങാനോക്കി മാംഗോ ഫ്രൂട്ടി
മോന്തുമ്പോഴും അറിയുന്നില്ല
കാലം എന്നെ വല്ലാതെ മാറ്റിയെന്ന്.
Shareef Karippody |
Keywords: Poem, 'Mattangal', Shareef Karippody