PAN Aadhaar linking | ഇതുവരെ പാൻ-ആധാർ ലിങ്ക് ചെയ്തിട്ടില്ലേ? 1000 രൂപ പിഴയോടെ ഇപ്പോൾ ചെയ്യാം; എങ്ങനെ ബന്ധിപ്പിക്കാം, പിഴയടക്കേണ്ടതെങ്ങനെ, അറിയാം എല്ലാം
Jul 4, 2022, 10:30 IST
ന്യൂഡെൽഹി: (www.kasargodvartha.com) നിങ്ങൾ ഇതുവരെ ആധാർ-പാൻ ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ പിഴത്തുക ഇരട്ടിയാക്കിയിട്ടുണ്ട്. ജൂണ്‍ 30 വരെ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള പിഴ 500 രൂപയായിരുന്നുവെങ്കിൽ ഇപ്പോഴത് 1000 രൂപയാണ്. ഇതിനുള്ള സമയപരിധി 2023 മാര്‍ച് 31 വരെ നീട്ടിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ആധാർ-പാൻ എങ്ങനെ ലിങ്ക് ചെയ്യാം, പിഴ എങ്ങനെ അടക്കാം തുടങ്ങിയ കാര്യങ്ങൾ അറിയാം.
ആധാർ-പാൻ ലിങ്ക് ചെയ്യാൻ
പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്.
1. പാൻ-ആധാർ ഓൺലൈനിൽ ലിങ്കുചെയ്യുന്നതിന്
ഘട്ടം 1: ആദായ നികുതി ഇ-ഫയലിംഗ് പോർടൽ സന്ദർശിക്കുക - https://incometaxindiaefiling(dot)gov(dot)in
ഘട്ടം 2: ‘Quick Links’ ന് കീഴിൽ, ‘ലിങ്ക് ആധാർ’ ക്ലിക് ചെയ്യുക. ഇപ്പോൾ നിങ്ങൾ ഒരു പുതിയ പേജിലെത്തും
ഘട്ടം 3: പാൻ കാർഡ് നമ്പർ, ആധാർ നമ്പർ, ആധാർ കാർഡ് അനുസരിച്ച് നിങ്ങളുടെ പേര് തുടങ്ങിയ മറ്റ് വിശദാംശങ്ങൾ നൽകുക.
ഘട്ടം 4: നിങ്ങളുടെ ആധാർ കാർഡിൽ ജനന വർഷം പരാമർശിച്ചിട്ടുണ്ടെങ്കിൽ മാത്രം ബോക്സിൽ ടിക് ചെയ്യുക.
ഘട്ടം 5: തൊട്ടു താഴെ ‘I agree to validate my Aadhar details with UIDAI,’ എന്നതിന്റെ ബോക്സിൽ ടിക് ഇടുക.
ഘട്ടം 6: നിങ്ങളുടെ സ്ക്രീനിൽ ക്യാപ്ച കോഡ് വരും. ഇത് നൽകുക.
ഘട്ടം 7: ‘ലിങ്ക് ആധാർ’ ബടണിൽ ക്ലിക് ചെയ്യുക. ഇതോടെ നടപടികൾ പൂർത്തീകരിക്കാം.
മൊബൈൽ ഫോൺ വഴി പാൻ-ആധാർ ലിങ്കുചെയ്യുന്നതിന്
ഘട്ടം 1: നിങ്ങൾ UIDPAN <12 ഡിജിറ്റ് ആധാർ> <10-അക്ക പാൻ> എന്ന ഫോർമാറ്റിൽ 567678 അല്ലെങ്കിൽ 56161 ലേക്ക് എസ് എം എസ് അയക്കുക. പാൻ-ആധാർ ലിങ്കിംഗ് വിജയകരമായി പൂർത്തിയായാൽ നിങ്ങൾക്ക് അറിയിപ്പായി എസ്എംഎസ് സന്ദേശം ലഭിക്കും.
പിഴ തുക അടയ്ക്കുന്നത് ഇങ്ങനെ
ഘട്ടം 1: https://onlineservices(dot)tin(dot)egov-nsdl(dot)com/etaxnew/tdsnontds(dot)jsp എന്ന ലിങ്ക് തുറക്കുക
ഘട്ടം 2: ചലാന്‍ നമ്പര്‍ ITNS 280 ല്‍ ക്ലിക് ചെയ്യുക.
ഘട്ടം 3: അതില്‍ നിന്ന് അടയ്‌ക്കേണ്ട നികുതി തിരഞ്ഞെടുക്കുക
ഘട്ടം 4: മേജര്‍ ഹെഡ് 0021 (കംപനികള്‍ക്ക് ഒഴികെയുള്ള ആദായ നികുതി), മൈനര്‍ ഹെഡ് 500 (മറ്റ് രസീതുകള്‍) എന്നിവയ്ക്ക് കീഴിലായിരിക്കണം തുക അടയ്‌ക്കേണ്ടത്.
ഘട്ടം 5: നെറ്റ് ബാങ്കിംഗ് വഴിയോ ക്രെഡിറ്റ് കാര്‍ഡ് വഴിയോ പണമടയ്ക്കാം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മോഡ് തെരഞ്ഞെടുത്ത് വിശദാംശങ്ങള്‍ നല്‍കുക.
ഘട്ടം 6: നിങ്ങളുടെ PAN, address, assessment year എന്നിവ നല്‍കുക
ഘട്ടം 7: ക്യാപ്ച കോഡ് നല്‍കി പേയ്മെന്റ് നടത്തുക
NSDL-ൽ നടത്തിയ പേയ്‌മെന്റ് ഇ-ഫയലിംഗ് പോർടലിൽ പ്രതിഫലിക്കുന്നതിന് കുറച്ച് ദിവസമെടുക്കും. അതിനാൽ, നികുതിദായകരോട് 4-5 ദിവസത്തിന് ശേഷം മാത്രം പാൻ-ആധാർ ലിങ്ക് ചെയ്യാൻ നിർദേശിക്കുന്നു.
Keywords: PAN Aadhaar linking: Double penalty from July 1 if not done, National, News, Top-Headlines, Newdelhi, Pan, Aadhar Card, Online, Website, Credit card, Net banking. < !- START disable copy paste -->