city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാന്‍ മറക്കല്ലേ; ഇല്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും

ന്യൂഡെല്‍ഹി: (www.kasargodvartha.com 02.03.2020) പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ നല്‍കേണ്ടിവരും. മാര്‍ച്ച് 31നകം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്ക്കേണ്ടി വരിക. പ്രവര്‍ത്തനയോഗ്യമല്ലാതാവുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയുംതുക പിഴയായി നല്‍കേണ്ടത്. ബാങ്ക് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പാന്‍ നല്‍കിയിട്ടുള്ളതിനാലാണിത്. ബാങ്കില്‍ 50,000 രൂപയ്ക്കുമുകളില്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍ നല്‍കേണ്ടിവരും.

അസാധുവായ പാന്‍ ഓരോതവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴനല്‍കേണ്ടിവരും. പ്രവര്‍ത്തനയോഗ്യമല്ലാത്ത പാന്‍ കൈയ്യിലുള്ളവര്‍ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടില്ല. ആധാറുമായി ബന്ധിപ്പിച്ചാലുടനെ പാന്‍ പ്രവര്‍ത്തനയോഗ്യമാകും. അതിനുശേഷമുള്ള ഇടപാടുകള്‍ക്ക് പാന്‍ നല്‍കിയാല്‍ പിഴ നല്‍കേണ്ട ആവശ്യമില്ല. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനോ മറ്റോ ഐഡി പ്രൂഫായി പാന്‍ നല്‍കിയിട്ടുള്ളവര്‍ക്ക് പിഴബാധകമാവില്ല.

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാന്‍ മറക്കല്ലേ; ഇല്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും

Keywords:  New Delhi, News, National, pan, Aadhar Card, Linking, Bank, PAN aadhaar linking deadline

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia