ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ 'ഒറ്റ' വായന
Apr 2, 2013, 08:20 IST
ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ 'ഒറ്റ'എന്ന കഥാസമാഹാരത്തില്‍ ഏഴു കഥകളുണ്ട്. അവയില്‍ ചിലത് നീണ്ടതും ചിലത് കുറുകിയതുമാണ്. ഈ സമാഹാരത്തിലെ അവസാനത്തെ കഥയായ 'കടലാസു പൂക്കള്‍' 27 പേജുകളിലായി നീണ്ടുനില്‍ക്കുന്നു. ഒന്നും രണ്ടും കഥകള്‍ 16 പേജുകളിലായി നിറഞ്ഞുനില്‍ക്കുന്നു. 'കമലമ്മ'എന്ന കഥ 10 ഉം, ആരും കണ്ടിട്ടില്ലാത്തിടത്തുനിന്നും എട്ടും, 'ശാലിനിഘോഷ് ഏഴും , ഞാനെന്റെ ഹൃദയമൊന്നു തുറന്നോട്ടെ അഞ്ചേക്കാല്‍ പേജുകളിലുമായി നിലകൊള്ളുന്നു.
നീണ്ട കഥകള്‍ എഴുതുക മലയാള സാഹിത്യത്തിലെ ഒരു കാലത്തിലെ പ്രത്യേകതയായിരുന്നു.1967- 75 വരെയുള്ള കാലഘട്ടത്തില്‍ മലയാള മനോരമയില്‍ വന്നിരുന്ന കഥയ്ക്ക് നീണ്ടകഥകള്‍ എന്നാണ് തലക്കെട്ട് നല്‍കിയിരുന്നത്.പിന്നീടാണ് അത്തരം കഥകള്‍ക്ക് എല്ലാം കൂടി 'മകാര കഥകള്‍'എന്ന വിശേഷണം വന്നത്. അത്തരം മകാര കഥകള്‍ വായിച്ചിട്ടാണ് പിന്നീട് ഒരു തലമുറ ഗൗരവമായ വായനയിലെത്തിയത്. നോവലുകളും മിനി നോവലുകളും കഥകളും മിനി കഥകളും മഹാകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളും ഭാവകാവ്യങ്ങളും മിനികവിതകളും ഒരുവരി കവിതകളും മലയാളത്തിലുണ്ടായിട്ടുണ്ട്.
ജീവിത തിരക്ക് കൂടിയപ്പോള്‍ വായന ചുരുക്കേണ്ട അവസ്ഥ വന്നതുകൊണ്ടാവാം ഇതൊക്കെ ഉടലെടുത്തത്. ഇങ്ങനെ വായനയും എഴുത്തും ചുരുങ്ങുന്നതിനിടയില്‍ വിലാസിനി നാലു വാല്യങ്ങളുടെ 'അവകാശികള്‍'എഴുതിയതും കൗതുകത്തിനായി ഓര്‍മിക്കാവുന്നതാണ്. ഈ മാറ്റങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത അവസ്ഥയിലാകാം ബാലകൃഷ്ണന്റെ കഥകള്‍ ചെറുതും വലുതുമായിത്തീര്‍ന്നത്.
എഴുതുന്ന കഥകളുടെ വിഷയങ്ങളനുസരിച്ച് കഥകള്‍ക്ക് ചെറുപ്പവും വലുപ്പവുമുണ്ടാകുമല്ലോ. എന്നാലും ഇതിലെ നീണ്ടകഥകള്‍ വായിക്കുമ്പോള്‍ അല്‍പം കൂടി ചെറുതാക്കാമായിരുന്നില്ലേ എന്ന് ചോദിക്കാന്‍ തോന്നും. കഥകള്‍ എഴുതുമ്പോള്‍ ചെത്തി ചെത്തി മിനുക്കാമായിരുന്നില്ലേ , രാകി രാകി മൂര്‍ച്ച കൂട്ടാമായിരുന്നില്ലേ എന്നൊക്കെ വായനക്കാരന്‍ ചോദിച്ചാല്‍ അത് തെറ്റാവില്ലാ.
എന്തിന് കഥകള്‍ എഴുതുന്നു എന്ന ചോദ്യം തന്നോട് തന്നെ ചോദിച്ച് അതിന് മറുപടി എഴുതുന്ന ബാലകൃഷ്ണനെ മുഖവുരയില്‍ കാണാം. ഞാനൊരാള്‍ കഥയെഴുതിയില്ലെങ്കില്‍ ഇവിടെ ആര്‍ക്കും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, അത് നന്നായി അറിയാം. എങ്കിലും ഏതൊരു ഹൃദയത്തിലും ഒരു പിടച്ചിലുണ്ടാകുമല്ലോ. അത് തന്നെയാണ് എന്നെയും എഴുതാന്‍ പ്രേരിപ്പിക്കുന്നത്. എല്ലാ എഴുത്തുകാരിലുമുള്ള കാര്യംതന്നെയാണിത്. തനിക്കെന്തോ ചെയ്യാനുണ്ട്. തനിക്കെന്തോ പറയാനുണ്ട്, എന്ന ചിന്തയില്ലെങ്കില്‍ പിന്നെന്തു ജീവിതം. ഓരോ കഥയും കഥാകാരന്റെ സ്വന്തം ജീവിതത്തെ കുറിച്ചുള്ള അടയാളപ്പെടുത്തലാകുന്നു. ബാലകൃഷ്ണന്‍ മുഖവുരയുടെ അന്ത്യഭാഗത്ത് ഇങ്ങനെ എഴുതുന്നു.
എന്റെ കഥാസമാഹാരത്തിലെ മിക്ക കഥകളും സ്ത്രീ ഭാവത്തിന്റെ സങ്കീര്‍ണമായ സഹനശക്തിയുടെ ആഴങ്ങളിലേക്കുള്ള ഒരെത്തി നോട്ടമാണ്. ഈ ആഴമുള്ള നോട്ടത്തില്‍ കഥാകൃത്ത് കണ്ടെത്തിയതെന്തെന്ന ഒരു അന്വേഷണമാണ് നടത്തേണ്ടത്. പെണ്ണെഴുത്തിലെ കാര്യവും തമാശയും തല്‍ക്കാലം മറക്കുക. പെണ്ണെഴുത്ത് എന്ന പദം തന്നെ സച്ചിദാനന്ദന്‍ എന്ന പുരുഷന്‍ കണ്ടെത്തിയതാണെന്നും ഓര്‍മിക്കുക. ഈ പശ്ചാത്തലമെല്ലാം വ്യക്തമാക്കുന്നത് ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ ഈ കഥാസങ്കല്‍പം മലയാള ചെറുകഥാ പാരമ്പര്യത്തില്‍ വേരൂന്നിത്തന്നെയാണ് രൂപപ്പെട്ടിരിക്കുന്നതെന്നാണ്.
പെണ്‍കുട്ടികള്‍ക്ക് സ്വന്തം വീട്ടില്‍ പോലും സുരക്ഷയില്ലാത്ത കാലത്തിന്റെ ആസുരതയാണ് ബാലകൃഷ്ണന്റെ 'ഒറ്റ'എന്ന കഥയിലെ വിഷയം. ഭാര്യയുടെയും മക്കളുടെയും മുമ്പില്‍ മൃഗമായിത്തീരുന്ന പുരുഷനെയാണ് കഥാകൃത്ത് ഈ കഥയില്‍ അവതരിപ്പിക്കുന്നത്. വീട്ടിലെ പുരുഷനില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി വേശ്യകളായി, രോഗികളായി ഒടുങ്ങുന്ന കാഴ്ചയും കഥയിലുണ്ട്. വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിന്റെ അവതരണമാണീ കഥ. 'ഒരു യാത്രയുടെ ഓര്‍മ'എന്ന കഥ സ്വന്തം അമ്മയെത്തന്നെ അഗതിമന്ദിരത്തിലാക്കുന്ന കഥയാണ് പറയുന്നത്. അമ്മയുടേതെല്ലാം സ്വന്തമാക്കി ഞാനും എന്റെ ഭാര്യയും എന്റെ കുഞ്ഞും എന്നതിനപ്പുറം ചിന്തിക്കാത്ത അണു കുടുംബത്തിന്റെ ആണവത്വമാണ് ആ കഥ വിസ്തരിച്ചുപറയുന്നത്.
കുഞ്ഞിരാമന് നായര്‍ അവതരിപ്പിക്കുന്ന കൊടുത്തു മുടിഞ്ഞ മാവാണ് ആ സ്ത്രീ. ഒറ്റപ്പെട്ടുപോകുന്ന സ്ത്രീ അനുഭവത്തിന്റെ ഒന്നാംതരം ഉദാഹരണമാണിവര്‍. കഥയിലെ ഈ സ്ത്രീയെ മനക്കണ്ണുകൊണ്ട് കാണാം. ആരും കണ്ടിട്ടില്ലാത്തവര്‍ എന്ന കഥ ഈ സമാഹാരത്തിലെ നല്ല ഒരു കഥയാണ്. സ്വകാര്യ സ്‌കൂളിലെ അധ്യാപക നിയമനത്തില്‍ നടക്കുന്ന ക്രൂരാല്‍ ക്രൂരത ഇങ്ങനെ അവതരിപ്പിച്ച മറ്റൊരു കഥ മലയാളത്തിലുണ്ടായിട്ടില്ല. അധ്യാപക കച്ചവടത്തില്‍ നായകനും ഇടനിലക്കാരനും അതിനിരയാകുന്ന സ്ത്രീയുമാണ് കഥയില്‍ നിന്നും തെളിഞ്ഞുവരുന്നത്.
അധ്യാപക നിയമന കച്ചവടം നടത്തുന്ന മുതലാളിയുടെ രാക്ഷസീയതയെ വെല്ലുന്ന അതിരാക്ഷസീയതയുടെ മുഖമാണ് ഈ കച്ചവടത്തിലുള്ളത്.തന്റെ സ്വത്തും സ്വര്‍ണവും വിറ്റു നേടുന്ന അധ്യാപക പോസ്റ്റ് വിധിവശാല്‍ ഭര്‍ത്താവ് മരിച്ചതിനാല്‍ ഒരാഴ്ച പോലും പഠിപ്പിക്കാനാകാതെ കൊടുത്ത പണമെല്ലാം വെറുതെയായി പോകുന്ന( തിരിച്ചുകൊടുക്കാത്തതിനാല്‍)കലികാല കൊടും ദുഷ്ടത സ്ത്രീയനുഭവമായിട്ടാണ് ഈ കഥയില്‍ പറഞ്ഞിരിക്കുന്നത്. ആരിലും നടുക്കമുണ്ടാക്കുന്ന കഥയാണിത്. വിദ്യാധനം ഇത്രയും അപ്രധാനമായ കാലം വേറെയുണ്ടോ.
കഥകള്‍ക്ക് പെണ്‍നാമം നല്‍കി എഴുതിയ രണ്ടു കഥകള്‍ ബാലകൃഷ്ണന്റെ ഈ കഥാസമാഹാരത്തിലുണ്ട്. ജീവിതയാത്രയില്‍ സ്വന്തമാക്കപ്പെടുന്ന ഒരു പെണ്‍കുട്ടി വേശ്യയായിത്തീരുന്ന അനുഭവത്തിന് സാക്ഷിയായിത്തീരുന്ന ഭര്‍ത്താവിലൂടെ വികസിക്കുന്ന ഈ കഥയ്ക്ക് നല്ല പുതുമയും അവതരണഭംഗിയുമുണ്ട്. ശാലിനിഘോഷ് എന്ന ആ പെണ്‍കുട്ടിയുടെ ജീവിത ദുരന്തം അവളുടെ ഭര്‍ത്താവിലൂടെ വികസിപ്പിച്ചെടുക്കുന്ന തന്ത്രമാണ് കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്.
ഈ കഥയിലെ ശാലിനിഘോഷിനേക്കാളും കടുത്ത അനുഭവമാണ് കമലമ്മ എന്ന സ്ത്രീ നേരിടുന്നത്. തന്റേതായ സ്വത്തും സ്വര്‍ണവുമെല്ലാം നല്‍കി നേടിയ അധ്യാപക വൃത്തി എന്ന ഭര്‍ത്താവിനായി നല്‍കുന്ന 'ആരും കണ്ടിട്ടില്ലാത്തിടത്തു നിന്ന് എന്ന കഥയിലെ ഭാര്യ അനുഭവിക്കുന്ന ദു:ഖത്തിന്റെ മറുമുഖമാണ് കമലമ്മയിലുള്ളത്. അടിച്ചുതളിക്കാരിയായി ജീവിക്കുന്ന കമലമ്മ സമ്പാദിച്ചതെല്ലാം മകനു നല്‍കിയിട്ടും ജാതി വ്യവസ്ഥ വരിഞ്ഞുകെട്ടി സ്ത്രീ ജീവിതത്തെ നിത്യ നരകത്തിലാക്കുന്ന ദുരവസ്ഥയെ അവതരിപ്പിക്കുന്ന ഈ കഥ വായനക്കാരന്റെ മനസില്‍ തീകോരിയിടുന്നു.
താന്‍ ഒരു ജീവിതംകൊണ്ട് സമ്പാദിച്ച പണമത്രയും തന്റെ അനിയത്തിയുടെ മകനായി നല്‍കിയിട്ടും അവന്റെ വിവാഹ കര്‍മത്തില്‍ സംബന്ധിക്കുവാന്‍ തടസം നില്‍ക്കുന്ന ജാതി വ്യവസ്ഥ എവിടെയാണ് നിലവിലുള്ളതെന്ന് വായനക്കാരനറിയില്ലെങ്കിലും കമലമ്മയിലൂടെത്തന്നെ അത് വെളിവാക്കപ്പെടുന്നു.അതിനേക്കാള്‍ ഭയാനകത അവരുടെ വിവാഹത്തിലൂടെ നടന്നിരുന്നു.
പുരുഷനുവേണ്ടി സ്ത്രീ കഠിനാല്‍ കഠിനമായ അനുഭവങ്ങള്‍ നേരിടേണ്ടുന്ന ഒരു ഇരയായിത്തീരുന്നതെങ്ങനെയെന്ന് മാലോകരോട് വിളിച്ചുപറയുന്ന ഈ കഥയും ബാലകൃഷ്ണന്റെ മികച്ച കഥകളിലൊന്നാണ്. ബാലകൃഷ്ണന്‍ ചെര്‍ക്കള എഴുതുമ്പോള്‍ എഴുത്തിലും ഭാഷയിലും അവതരണത്തിലും കൂടുതല്‍ ശ്രദ്ധവേണമെന്ന് വായനക്കാരന് തോന്നിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ ഈ സമാഹാരത്തിലുണ്ടെങ്കിലും തനിക്ക് ഇത് പറയാതെ വയ്യാ എന്ന മാനസികാവസ്ഥയില്‍ നിന്നുതന്നെയാണ് അദ്ദേഹത്തിന്റെ മികച്ച കഥകള്‍ രൂപംകൊണ്ടതെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഒറ്റ എന്ന കഥാസമാഹാരം. ആശയങ്ങളുടെ ലോകത്തുനിന്നും കല വിരിയിക്കാനുള്ള ശ്രമം കഥകളിലെല്ലാമുണ്ട്.കഥകളിലെ വരികള്‍ക്കിടയില്‍ തിരുകുന്ന ആംഗല ഉദ്ധരണികള്‍ കഥകള്‍ക്ക് കൊഴുപ്പ് കൂട്ടുന്നു.
-പ്രൊഫ. ഇബ്രാഹിം ബേവിഞ്ച

Keywords: Balakrishnan Cherkala, Otta, Kamalamma,Women, Marriage, Ibrahim Bavinja, Article,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.