city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രവാസ മണ്ണില്‍ ഒറവങ്കരയുടെ ഹൃദയത്തിലേക്ക് നിങ്ങള്‍ക്ക് വീണ്ടും സ്വാഗതം

(www.kasargodvartha.com 17/03/2016) ഒറവങ്കരക്കാര്‍ ആതിഥ്യമരുളുന്ന ഒറവങ്കരക്കാരുടേത് മാത്രമല്ലാത്തൊരു മഹത്തായ പരിപാടിയാണ് 'അപ്‌സര ഒ.പി.എല്‍3 ബൈത്തു റഹ് മ'. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ ദുബൈ സ്‌കൗട്ട് മിഷന്‍ ഫില്ലി ഗ്രൗണ്ടിലാണ് ഒ.പി.എല്‍ (ഒറവങ്കര പ്രവാസി ലീഗ്) ഫുട്‌ബോള്‍ മത്സരങ്ങളും കുടുംബ മേളയും അരങ്ങേറുന്നത്. ഒറവങ്കരയുടെ സമീപ പ്രദേശങ്ങളായ ചെമ്പിരിക്ക, കീഴൂര്‍, മേല്‍പറമ്പ്, ദേളി, കളനാട് തുടങ്ങിയ മഹല്‍ ജമാഅത്തുകളിലെ യു എ ഇയിലുള്ള കുടുംബങ്ങളോടൊപ്പം കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവരും മറ്റു പ്രവാസി കുടുംബങ്ങളും ഒത്തു ചേരും.

കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിവരുന്ന പരിപാടി, ഇപ്രാവശ്യം അതിന്റെ ഉദ്ദേശ ലക്ഷ്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഒറവങ്കരയിലെ അഞ്ചാമത്തെ 'ബൈത്തു റഹ് മ' പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എം വൈ എല്‍ ഒറവങ്കര യു എ ഇയുടെ കീഴിലാണ് പരിപാടി നടക്കുന്നത്.

അപ്‌സര അവെഞ്ചെര്‍സ്, ബീസി ബ്രോസ്, ഫാനൂസ്, റെയ്‌ഞ്ചെര്‍സ്, ദില്‍സ്, ഗ്ലോബല്‍ പെജന്റ്‌റ്, ഫാസ്‌ക്, യുണൈറ്റഡ് എന്നീ എട്ട് ടീമുകളിലായി നടക്കുന്ന ഫുട്ബാള്‍ മത്സരങ്ങളില്‍ യു.എ.ഇയിലെ പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന മലയാളി താരങ്ങളായ മുഹമ്മദ് മമ്മു കണ്ണൂര്‍, ശനി കണ്ണൂര്‍, അല്‍സന്‍, ഇഗ്‌നീഷ്യസ് തിരുവനന്തപുരം, അല്‍സന്‍ തിരുവനന്തപുരം, ഫസലു മലപ്പുറം, ജാഷി ജാസ കാസര്‍കോട്, മനാഫ് തൃക്കരിപ്പൂര്‍ എന്നിവര്‍ ബൂട്ടണിയുന്നുണ്ട്.

മികച്ച സാമൂഹ്യ സേവനത്തിന് സീദു കടവത്തിനേയും അടുക്കള കൃഷിയിലൂടെ പ്രവാസി വനിതകള്‍ക്കും വീട്ടമ്മമാര്‍ക്കും മാതൃകയായ ജാസ്മിന്‍ സാബിറിനേയും ഉപഹാരം നല്‍കി ചടങ്ങില്‍ ആദരിക്കും. കഴിഞ്ഞ വര്‍ഷം യു.എ.ഇ. സ്‌കൂള്‍ അവസാന വര്‍ഷ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ പ്രദേശ വാസികളായ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാവിനും വേദിയില്‍ ഉപഹാരം നല്‍കും.

15 വയസിന് താഴെയുള്ളവരുടെ ഫുട്‌ബോള്‍ മത്സരങ്ങള്‍, കുസൃതി ചോദ്യങ്ങളും സമ്മാനങ്ങളും, വിനോദ വിജ്ഞാന പരിപാടികള്‍, സൗഹൃദ കൂട്ടായ്മകള്‍, കുടുംബ യോഗങ്ങള്‍ തുടങ്ങി നിരവധി പരിപാടികളുണ്ടാവും. പങ്കെടുക്കുന്നവര്‍ക്കായി കൈ നിറയെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. പ്രൊഫഷണല്‍ ആന്‍കേര്‍സായ എംസീ യാസിര്‍ ഹമീദും എംസീ ഹനാന ഷാനവാസുമായിരിക്കും പരിപാടി നിയന്ത്രിക്കുക.

നാട്ടിലേയും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി കുടുംബ സമേതം നിരവധി ഒറവങ്കരക്കാര്‍ പരിപാടിയില്‍ സംബന്ധിക്കാനെത്തുന്നുണ്ട്. ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും ഒരുമയുടെയും പരസ്പര സഹകരണത്തിന്റേയും ജീവ കാരുണ്യത്തിന്റെയും സന്ദേശം നല്‍കി അരങ്ങേറുന്ന ഈ മഹത്തായ പരിപാടിയിലേക്ക് യു എ ഇയിലുള്ള മുഴുവന്‍ മലയാളി കുടുംബങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുന്നു.

-ഒ.എം അബ്ദുല്ല ഗുരുക്കള്‍
(ചെയര്‍മാന്‍, അപ്‌സര ഒ പി എല്‍3 ബൈത്തു റഹ് മ)

പ്രവാസ മണ്ണില്‍ ഒറവങ്കരയുടെ ഹൃദയത്തിലേക്ക് നിങ്ങള്‍ക്ക് വീണ്ടും സ്വാഗതം

Keywords: Gulf, Football Tournament, Sports, Family meet, Programme, Inauguration, Melparamba, Oravangara, Oravangara Premier League article.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia