കാസര്‍കോട്ട് വികസനം എത്തിയോ..?
Apr 3, 2016, 12:00 IST
ഹാഫിള് കബീര്‍ ബോവിക്കാനം
(www.kasargodvartha.com 03.04.2016) അധ്യാപക ട്രെയിനിംഗിനിടയ്ക്കാണ് മലപ്പുറത്തുകരാരനായ ബഷീര്‍ മാഷ് മികച്ചൊരു ജില്ലയുടെ ഉദാഹരണം ആരാഞ്ഞത്. കര്‍ണാടക സ്വദേശികളടക്കം അനവധി ഉദ്യോഗാര്‍ത്ഥികള്‍ സംഗമിച്ച ക്ലാസില്‍ കാസര്‍കോടിനെ അഭിമാനമായി ഹൃദയത്തിലേറ്റുന്ന ഞങ്ങള്‍ ഉറക്കെ വിളിച്ചുകൂവി. ' സര്, കാസര്‍കോട് തന്നെ...' ഇതു പറയലോടുകൂടെ ക്ലാസ് റൂമില്‍ ഒരു സംവാദവേദിയുടെ സ്വരലയം നിറഞ്ഞുപൊങ്ങി. കോഴിക്കോടിനെയും കാസര്‍കോടിനെയും താരതമ്യപ്പെടുത്തി അധ്യാപകന് സമര്‍ത്ഥിച്ചപ്പോള്‍ ലജ്ജിക്കുക മാത്രമേ ഞങ്ങള്‍ക്ക് വഴിയുണ്ടായുള്ളൂ.
സത്യത്തില്‍ കേരളത്തിലെ ഭാഷാസംഗമഭൂമിയെന്ന് അഭിമാനപുരസരം കാസര്കോട്ടുകാരന് വിളിച്ചുപറയുമ്പോഴും വികസനപാതയില്‍ നാം എന്തുനേടി എന്നത് ഒരു ചോദ്യശരമായി ബാക്കിയാവുകയാണ്. ജനസേവനരംഗത്തും ആതുരാലയ മേഖലകളിലും കാസര്‍കോട് ജില്ലക്ക് അഭിമാനത്തക്കവിധം ഇന്ന് എന്തുണ്ട്?. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ തിരഞ്ഞെടുപ്പ് കാലയളവില്‍ ആഗ്രഹം ജനിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ കേട്ട് സായൂജ്യമടയുകയല്ലാതെ പുരോഗമനാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ ജില്ല കൈവരിച്ചതായി കാണാനാവുന്നില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് കേരള - കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിടയില്‍ ശക്തമായ തര്‍ക്കത്തില്‍ കലാശിച്ച ഒരു കാര്യമായിരുന്നു കാസര്‍കോടിന്റെ അവകാശവാദങ്ങള്‍. എല്ലാം ഒരു ഘട്ടത്തില്‍ അവസാനമായപ്പോള്‍ വീറോടെയും വാശിയോടെയും ജയിച്ചെടുത്ത അഹങ്കാര വര്ത്തനമാനങ്ങള്... ഭരണീയരിലും അവരുടെ പാര്ട്ടിപ്രര്ത്തകരിലും കാണാമായിരുന്നു. അന്നുണ്ടായ മത്സരബുദ്ധിയുടെ ചെറിയൊരംശം ജില്ലയുടെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരുന്നെങ്കില്‍ ഇന്ന് നമുക്ക് നാണിക്കേണ്ടിവരില്ലായിരുന്നു. വര്‍ഷങ്ങളോളം ജില്ലയെ പ്രതിനിധീകരിച്ച് ജനസമ്മതനായി വാഴ്ത്തപ്പെട്ട നേതൃത്വങ്ങള്‍ ജില്ലയുടെ ചരിത്രത്തിന്റെ ഇന്നലെകളില്‍ കാണാനാവുമെങ്കിലും അവരെന്തുണ്ടാക്കി എന്നതിന് തെളിവുകളായി ഒന്നും ഉയര്‍ന്നുകാണുന്നില്ല.
ജനസേവനരംഗത്ത് ഏറ്റവും പ്രധാനമായി ചികിത്സാ സംവിധാനങ്ങളുടെ വളര്‍ച്ച നമുക്കൊന്ന് പരിശോധിക്കാം. മെഡിക്കല്‍ കോളജ് സ്ഥാപിക്കലുമായി ബന്ധപ്പെട്ടുള്ള കോലാഹലങ്ങള്‍ തന്നെ ധാരാളമായി ജില്ലക്കുനേരെയുള്ള അവഗണനകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രഖ്യാപനത്തിനുശേഷം ഗൂഢമായ എത്ര കരങ്ങളാണ് ജില്ലയില്‍നിന്ന് മാറ്റി സ്ഥാപിക്കാന്‍ രഹസ്യമായും പരസ്യമായും ശ്രമിച്ചത്. അവസാനം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിച്ച വാര്‍ത്ത കേട്ട് തുടങ്ങിയപ്പോള്‍ ചെറിയൊരാശ്വാസം നല്‍കിയെങ്കിലും എന്ന് പൂര്‍ത്തിയാകുമെന്നതില്‍ ആശങ്കകള്‍ അവസാനിക്കുന്നില്ല.
ആദിവാസി ഗോത്രവും ദളിത് കുടുംബങ്ങളും ധാരാളമായി വസിക്കുന്ന ഒരു പ്രദേശമാണ് കാസര്‍കോട്. ഒരു ദിവസം ജീവിച്ചുപോരണമെങ്കില് ദിവസവേതനത്തിനുപകരം പണം കടം വാങ്ങേണ്ടി വരുന്നു. ഇത്തരക്കാര്‍ക്ക് മാരകരോഗങ്ങള്‍ പിടിപെട്ട് ശമനം കൈവരിക്കാന്‍ സൗകര്യപ്രദമായ ആതുരാലയങ്ങള്‍ എവിടെയുണ്ട്. സമ്പന്ന കുടുംബങ്ങള്‍ക്ക് വരെ ജില്ലയും വിട്ട് കടന്ന് മംഗളൂരു ഭാഗങ്ങളാണ് പ്രധാനമായും ആശ്രയിക്കേണ്ടിവരുന്നത്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ചികിത്സ കരഗതമാക്കണമെങ്കില്‍ പരിയാരം മെഡിക്കല്‍ കോളജ് തന്നെ ആശ്രയിക്കേണ്ടിവരും. കിലോമീറ്ററുകള്‍ താണ്ടിയുള്ള ദൂരയാത്രക്ക് സംവിധാനങ്ങള്‍ സ്വകാര്യമേഖലകളില്നിന്ന് ആശ്രയിക്കേണ്ടിവരില്ലേ. ഇതിന് പണം കണ്ടെത്താന്‍ സാധാരണക്കാരന് എങ്ങനെ സാധ്യമാവും?
എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങളില്‍ പേമാരി വിതച്ച നഷ്ടങ്ങള്‍ക്കും വേദനകള്‍ക്കും ജില്ലയില്‍ പരിഹാരം നേരാംവണ്ണം സാധ്യമായിട്ടില്ല. കുത്തക കമ്പനികള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കിയതിന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവന്നവരാണ് നമ്മള്. ഹിരോഷിമയിലും നാഗസാക്കിയിലും പ്രകടമായ അണുബാധപോലെ ജില്ലയില്‍ ജനിച്ചുവളരുന്ന കുട്ടികള്‍ക്ക് അംഗവൈകല്യങ്ങളും അസ്വസ്ഥതകളും വ്യാപകമായപ്പോഴാണ് പിടികൂടിക്കൊണ്ടിരിക്കുന്ന മഹാമാരിയെ ലോകം മനസ്സിലാക്കപ്പെടുന്നത്. അതിന് ഇരകളായി ദുരിതം പേറിയ കുടുംബങ്ങള്‍ക്ക് ജീവിതവഴികള്‍ കണ്ടെത്താന്‍ ഭരണനേതൃത്വത്തിനു മുമ്പില്‍ എത്ര സമരമുറകള്‍ നടത്തേണ്ടിവന്നു. എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്പെടാതെ നരകിച്ച് മരിക്കേണ്ടിവന്ന എത്ര കുടുംബങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയേണ്ടതുണ്ട്.
വിദ്യാഭ്യാസ മേഖലയാണ് മറ്റൊന്ന്. വളര്‍ന്നുവരുന്ന യുവതലമുറകള്‍ക്ക് ഉന്നത മേഖലകളില്‍ എത്തിപ്പെടാന്‍ സൗകര്യപ്രദമായ രീതിയില്‍ വിദ്യാഭ്യാസം നല്‍കണം. പാവപ്പെട്ടവന് പോയിട്ട് സമ്പന്നര്‍ക്കുപോലും ജില്ലയില്‍ സംവിധാനങ്ങള്‍ പരിമിതമാണ്, ഏറെക്കാലത്തെ പരിശ്രമങ്ങള്‍ക്കുശേഷം സാധ്യമായ കേന്ദ്രസര്വകലാശാലയില്തന്നെ ആവശ്യമായ കോഴ്സുകളോ സീറ്റുകളോ ലഭ്യമാവാതെ നരകിക്കുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. മെഡിക്കല്‍, എന്‍ജിനീയറിംഗ് മേഖലകളില്‍ തൊട്ടയല്‍ സംസ്ഥാനമായ കര്‍ണാടകയുടെ ഭാഗങ്ങളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. ഇതുകാരണം ലക്ഷങ്ങളുടെ തട്ടിപ്പിനിരയായി പഠനം അവസാനിപ്പിക്കേണ്ടിവരുന്ന അനവധി വിദ്യാര്‍ഥികള്‍ നമുക്ക് മുന്നിലുണ്ട്. വര്‍ഷാവര്‍ഷങ്ങളായി പത്തും പ്ലസ്ടു ക്ലാസുകളിലുമായി പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് അനുയോജ്യമായ അവസരങ്ങള്‍ ഇല്ലാത്തതു കാരണത്താലും സാമ്പത്തിക പരാധീനതകള്‍ മൂലവും ജീവിതം ഹോമിക്കപ്പെടുന്നതിലൂടെ ഒരുവേള ജില്ലയുടെ സംശുദ്ധ ഭാവിയെയാണ് ഇല്ലായ്മ ചെയ്യുന്നതെന്ന കാര്യം മനസ്സിലാക്കാതെ പോവുന്നത് ഉചിതമല്ല.
കാര്‍ഷിക മേഖലകളില്‍ വിപ്ലവകരമായ ചുവടുമാറ്റത്തിനുതകുന്ന സാഹചര്യങ്ങള്‍ അനവധിയുണ്ടായിട്ടുപോലും അവിടെയും കാസര്‍കോട് അവഗണന തന്നെയാണ് ഏറ്റുവാങ്ങിയിട്ടുള്ളത്. സത്യത്തില്‍ കാര്‍ഷിക തോട്ട വിളകളില്‍ ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് കണ്ടെത്തലുകള്‍ നടത്തുന്ന ഗവേഷണകേന്ദ്രം മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഈ ജില്ലയിലാണെന്നതില് അഭിമാനിക്കാമെങ്കിലും വര്‍ഷത്തില്‍ കോടിക്കണക്കിനു രൂപ കേന്ദ്രത്തിന് സംവിധാനിച്ച് കൊടുക്കുന്നു എന്നതല്ലാതെ ജില്ലയിലെ കര്‍ഷക കുടുംബങ്ങളുടെ പരാതികളും ആഗ്രഹങ്ങളും സഫലമാക്കുന്നതില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിഞ്ഞത്? ബജറ്റ് വേളകളില്‍ കാര്‍ഷിക മേഖലകള്‍ക്ക് മാറ്റിവെക്കപ്പെടുന്ന തുകയുടെ കണക്കുകേട്ട് അത്ഭുതപ്പെടുന്നതില്‍ കവിഞ്ഞ് യഥാവണ്ണം തുക ചെലവഴിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്കകള്‍ മാത്രമാണ് നമുക്കു മുന്നിലുണ്ടാവുന്നത്.
പ്രധാനയും ഒരു ജില്ലയുടെ നിലവാരം അടയാളപ്പെടുത്തുന്നത് പ്രധാന ടൗണും പരിസരങ്ങളുമാണെന്ന കാര്യം മുന്നില്‍ കാണേണ്ടതുണ്ട്. കാസര്‍കോട് ടൗണില്‍ ഇന്ന് ജനസഞ്ചാരത്തിനും വിശ്രമത്തിനും ഉപയോഗപരമായ നിരത്തുകളും ബസ് സ്റ്റാന്‍ഡും അപ്രായോഗികമാണ്, പുതിയ ബസ് സ്റ്റാന്‍ഡെന്ന വിളിപ്പേരില്‍ കാലങ്ങളായി നിലകൊള്ളുന്ന ഇരുനില ബില്‍ഡിംഗ് കൊണ്ട് എല്ലാം നേടിയെന്നു കരുതുന്ന മനോഗതി വങ്കത്തരമെന്നേ പറയാനൊക്കൂ... അടുത്തകാലത്തായി സര്‍ക്കിളും ചേര്‍ന്നുനില്‍ക്കുന്ന റോഡുകളും പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തിയതില്‍ ചെറിയൊരാശ്വാസം കൊള്ളുകയാണ്. എന്നാല്‍ ദിനേന വ്യാപാരത്തിനും മറ്റുമായി ടൗണിലെത്തുന്ന ജനങ്ങള്‍ക്ക് ആവശ്യനിര്‍വഹണത്തിനും വിശ്രമത്തിനും ചെറിയൊരു സംവിധാനങ്ങള്‍ പോലും നിലവിലില്ല എന്ന കാര്യം ഖേദപൂര്‍വം ഓര്‍മപ്പെടുത്തട്ടെ...
കാലങ്ങളായി മത്സ്യത്തൊഴിലാളികളും ജനങ്ങളും മുറവിളി കൂട്ടിയ ആധുനിക സംവിധാനങ്ങളോടു കൂടിയുള്ള മത്സ്യമാര്‍ക്കറ്റിന്റെ കാര്യവും തഥൈവ. 2013 ല്‍ കേന്ദ്രസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി അനുവദിച്ച രണ്ടരക്കോടി രൂപയുടെ ബജറ്റുപയോഗിച്ച് പണി ആരംഭിച്ച് വര്ഷങ്ങളെടുത്തിട്ടുപോലും നേരാംവണ്ണം പണി പൂര്‍ത്തിയാക്കാനായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ വികസന പട്ടികയിലുള്‍പ്പെടുത്തി കഴിഞ്ഞ ഡിസംബറില്‍ ഉദ്ഘാടന മാമാങ്കം സംഘടിപ്പിച്ചെങ്കിലും പരാധീനതകളാല്‍ തൊഴിലാളികള്‍ വീര്‍പ്പുമുട്ടുകയാണ്. കോടികള്‍ ചിലവഴിച്ചു എന്നവകാശപ്പെടുന്ന കെട്ടിടത്തിന് അടിസ്ഥാനസൗകര്യങ്ങളും ശുദ്ധവായു ലഭിക്കാനുള്ള സംവിധാനവും മലിനജലം ശുദ്ധീകരിക്കുന്നതിനുപോലും സംവിധാനങ്ങള്‍ തരപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം.
ഇങ്ങനെ ജില്ലക്കകത്തുള്ള സര്‍വ മേഖലകളിലും അവഗണനകള്‍ നേരിടേണ്ടിവരുന്ന കാസര്‍കോടന്‍ ജനത ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കാഹളങ്ങള്‍ നാടുമുഴുക്കെ ലഹരിയായി പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ സമയം. ജനപ്രതിനിധികളുടെ വാഗ്ദാനങ്ങള്‍ കേട്ട് ജയാരവം മുഴക്കുന്നതിനുപകരം ജില്ലയുടെ വികസനപാതയില്‍ പുതുനാമ്പുകള്‍ തീര്‍ക്കാന്‍ പ്രാപ്തരായ ഭരണീയരെ വിജയിപ്പിച്ചെടുക്കാന്‍ നാം പ്രതിജ്ഞയെടുക്കണം. സ്ഥാനാര്‍ത്ഥിത്വം വഹിക്കുന്നത് ഏതു മതക്കാരനായാലും ഏതു പാര്‍ട്ടിക്കാരനായാലും നമുക്ക് പ്രധാനം നമ്മുടെ നാടാണ്. അതിലുപരി കാസര്‍കോട് ജില്ലയാണ്...
Keywords: Article, kasaragod, District, Development project, Teacher, election, Medical College, Road, Endosulfan,