city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Nursing College| കാസർകോട്ട് പുതിയ ഒരു നഴ്സിംഗ് കോളജ് കൂടി; വിദ്യാർഥികൾക്ക് പുത്തൻ അവസരങ്ങൾ, ഒപ്പം നാടിന് വലിയ പ്രതീക്ഷകളും

Nursing College
ലോകത്തെമ്പാടും നഴ്സുമാരുടെ വൻ കുറവ് അനുഭവിച്ചു വരുന്ന സമയത്ത് ജില്ലയിൽ അഞ്ചാമത്തെ നഴ്സിംഗ് കോളേജ് കൂടി നിലവിൽ വരുന്നത് ഇവിടത്തെ വിദ്യാർഥികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ്

നിസാർ പെറുവാഡ്

(KasargodVartha) കാസർകോട് ജില്ലയിൽ പുതിയ ഒരു നഴ്സിംഗ് കോളജ് കൂടി വരികയാണ്. പൊവ്വൽ എൽ ബി എസ് എൻജിനീയറിങ് കോളേജ് കാമ്പസിലാണ് പുതിയ സർക്കാർ സ്വാശ്രയ (Self Financing) ബി എസ് സി നഴ്സിംഗ് കോഴ്സ് തുടങ്ങുന്നത്.

നിലവിൽ ഒരു സർക്കാർ കോളേജിലും (പെർള ഉക്കിനഡ്‌ക്ക ഗവ. നഴ്സിംഗ് കോളജ്), ഒരു സർക്കാർ സ്വാശ്രയ കോളേജിലും (പെരിയ ആയമ്പാറ എസ് ഐ എം ഇ ടി കോളജ് ഓഫ് നഴ്സിംഗ്), രണ്ട് സ്വകാര്യ കോളേജുകളിലും (തളങ്കര  മാലിക് ദീനാർ, പുല്ലൂർ ലക്ഷ്മി മേഘൻ) മാത്രമാണ് ജില്ലയിൽ ബി എസ് സി നഴ്സിംഗ് പഠനത്തിന് സൗകര്യം ഉളളത്.

Nursing College


 
ലോകത്തെമ്പാടും നഴ്സുമാരുടെ വൻ കുറവ് അനുഭവിച്ചു വരുന്ന സമയത്ത് ജില്ലയിൽ അഞ്ചാമത്തെ നഴ്സിംഗ് കോളേജ് കൂടി നിലവിൽ വരുന്നത് ഇവിടത്തെ വിദ്യാർഥികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. ഇതോടെ ഉദുമ മണ്ഡലത്തിൽ രണ്ടു നഴ്സിംഗ് കോളേജുകൾ ആവും. ഇതിന് മുൻകൈ എടുത്ത എം എൽ എ അഡ്വ. സി എച്ച് കുഞ്ഞമ്പുവിനെ പ്രത്യേകം അഭിനന്ദിക്കാം. പൊവ്വലിൽ നഴ്സിംഗ് കോളേജിൻ്റെ കെട്ടിടം പരിശോധനക്ക് അടുത്ത ആഴ്ച സമിതി വരുന്നുണ്ട് എന്നും അതു കഴിഞ്ഞ് കേരള ആരോഗ്യ സർവകലാശാലയുടെ അനുമതിയോടെ ഈ വർഷം തന്നെ ഡിഗ്രീ കോഴ്സ് തുടങ്ങാനാണ് പദ്ധതിയെന്നും കാസർകോട് എൽ ബി എസ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ശുകൂർ പറയുന്നു.

കാസർകോട് ജില്ലയിൽ പുതിയ നഴ്സിംഗ് കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനം ആരോഗ്യ സേവന മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക്  ഒരു വലിയ നേട്ടമാണ്. ഈ സ്ഥാപനം ജില്ലയിലെ നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുകയും  കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കാസർകോട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് നഴ്സിംഗ് പഠനത്തിന് കൂടുതൽ അവസരങ്ങൾ ലഭ്യമാകും. ധാരാളം വിദ്യാർത്ഥികൾക്ക് മറ്റ് ജില്ലകളിലേക്ക് പോയി പഠിക്കേണ്ടി വരുന്ന സാഹചര്യത്തിന് പരിഹാരം ഉണ്ടാക്കാൻ  സഹായിക്കും.

നഴ്സിംഗ് രംഗത്ത് ധാരാളം തൊഴിലവസരങ്ങളുണ്ട്. പുതിയ നഴ്സിംഗ് കോളേജ് ജില്ലയിൽ കൂടുതൽ നഴ്സിംഗ് വിദഗ്ദ്ധരെ സൃഷ്ടിക്കാൻ സഹായിക്കും. ഇത് ആശുപത്രികൾ, ക്ലിനിക്കുകൾ, മറ്റ് ആരോഗ്യ സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജോലി സാധ്യതകൾ വർദ്ധിപ്പിക്കും. ജില്ലയിലെ ആശുപത്രികളിലും മറ്റ് ആരോഗ്യ സേവന കേന്ദ്രങ്ങളിലും ജോലി ചെയ്യാൻ സാധിക്കും. ഇത് ജില്ലയിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഗുണകരമാണ്.

നഴ്സിംഗ് കോളജുകൾ അടക്കം പുതിയ സ്ഥാപനങ്ങൾ വരുന്നത് ജില്ലയിലെ ഗ്രാമീണ വികസനത്തിനും സംഭാവന ചെയ്യും. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന യുവതലമുറയ്ക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാൻ ഇത് സഹായിക്കും. കൂടാതെ ജില്ലയെ ഒരു മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രമായി വളർത്തെടുക്കുന്നതിനും നല്ലതാണ്. ഇത് മറ്റ് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള സ്ഥാപനങ്ങളുടെ വികസനത്തിനും വഴിതുറക്കും.

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia