city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയില്‍ ഒ.പി. ടിക്കറ്റിന് ബദല്‍ സംവിധാനം അനിവാര്യം

കാസര്‍കോട് ജനറല്‍ ആശുപത്രിയ്ക്ക് പുതിയ കെട്ടിടം വന്നതോടെ ഒരുപാട് മാറ്റമുണ്ടായിഎന്നതിന് സംശയമില്ല. വിവിധ വിഭാഗങ്ങള്‍ക്കായി പത്തോളം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും, അവര്‍ക്ക് പ്രത്യേകം ക്യാബിനുകളും വന്നതോടെ സാധാരണക്കാര്‍ക്കും ജനറല്‍ ആശുപത്രിയെ സമീപിക്കാമെന്നായി. മുമ്പിത് ഒരു ഗതിയും ഇല്ലാത്തവരുടെ ആശ്രയമായിരുന്നല്ലോ. ഉള്ള സൗകര്യങ്ങളില്‍ അല്‍പം കൂടി മാറ്റം വരുത്തിയാല്‍ അത് രോഗികള്‍ക്ക് ഏറെ ആശ്വാസകരമാകും എന്ന് കൂടി സൂചിപ്പിക്കാനാണിതെഴുതുന്നത്.

നിത്യവും രാവിലെ ഒ.പി. ടിക്കറ്റിന് വേണ്ടി, ആ ഒറ്റ കൗണ്ടറിന് മുമ്പില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നു. മണിക്കൂറുകളോളം ഇങ്ങനെ ക്യൂവില്‍ നില്‍ക്കാവുന്ന പരുവത്തിലായിരിക്കില്ലല്ലോ അവിടെയെത്തുന്ന രോഗികള്‍! ഒരുവിധം സൗകര്യമുള്ളവര്‍ ക്യൂ ഭയന്ന് സ്വകാര്യ ആശുപത്രികളേയോ, അല്ലെങ്കില്‍ ക്ലിനിക്കുകളേയോ ആശ്രയിക്കും. അല്ലാത്തവര്‍ ചികിത്സ വേണ്ടെന്ന് വെയ്ക്കുകയല്ലാതെ വേറെന്ത് വഴി! ഒരു ദിവസം വെറും നാല് രോഗികള്‍ സന്ദര്‍ശിക്കുന്ന ഒരു ഡോക്ടറെ കാണാനും ഇതേ ക്യൂവില്‍ മണിക്കൂറുകളോളം നില്‍ക്കേണ്ടി വരും.

ഉദാഹരണത്തിന്, ഓര്‍ത്തോ ഡോക്ടര്‍ ആരും അകത്ത് വരുന്നത് കാണാതെ ക്യാബിന് പുറത്തിറങ്ങി നോക്കി ആരുമില്ലെന്ന് ബോധ്യപ്പെട്ട്, ക്യാബിന്‍ വിട്ടു പോയെന്ന് വരാം. അപ്പോള്‍ ആ ഡോക്ടറെ കാണാനിരിക്കുന്ന ഒന്നോ രണ്ടോ പേഷ്യന്റ്‌സ് ഒ.പി. ടിക്കറ്റ് വാങ്ങാനുള്ള നീണ്ട വരിയിലെ കണ്ണികളായിരിക്കും. ഇത് വലിയ പൊല്ലാപ്പല്ലെ സഷ്ടിക്കുന്നത്? രോഗി കൂടെ ആളെക്കൂട്ടി വരണമെന്ന് നിര്‍ദ്ദേശിക്കാം. പക്ഷെ പലര്‍ക്കും അങ്ങനെ ആളുണ്ടായെന്ന് വരില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നവര്‍, ചിലപ്പോള്‍ നമ്മുടെ സങ്കല്‍പ്പത്തിലൊതുങ്ങിയെന്ന് വരില്ല.
ജനറല്‍ ആശുപത്രിയില്‍ ഒ.പി. ടിക്കറ്റിന് ബദല്‍ സംവിധാനം അനിവാര്യം


അതിന് പകരം ഡോക്ടര്‍മാരുടെ ഓരോ ക്യാബിനു പുറത്തും ടോക്കണ്‍ വെച്ച്, രോഗികള്‍ വരുന്നതനുസരിച്ച് ടോക്കണെടുത്ത് കയ്യില്‍ കരുതിയാല്‍ ഊഴമനുസരിച്ച് ക്യാബിനില്‍ പ്രവേശിക്കാമല്ലോ. അതെത്ര സൗകര്യപ്രദമായിരിക്കും? ഡോക്ടര്‍മാര്‍ക്ക് ആകെ അധിക ജോലിയാവുന്നത് ഒരു രെജിസ്റ്റര്‍ വെച്ച് അതില്‍ രോഗിയുടെ പേരും വയസ്സും കുറിച്ചിടുകയെന്നുള്ളത് മാത്രം. രണ്ട് രൂപ കൊയിന്‍ സ്വീകരിക്കാന്‍ മേശയില്‍ ഒരു ബോക്‌സ് വെച്ചാലും മതി. ഇതെന്താ ചെയ്തു കൂടെ ഡോക്ടര്‍ സാറന്മാരെ? മുമ്പിവിടെ ഒരുപദേശക സമിതിയെന്ന് പേരായി ഒരു സംഘമുണ്ടായിരുന്നു. ഇപ്പോള്‍ അത് നിലവിലില്ലേന്നും സംശയമുണ്ട്. ഉണ്ടെങ്കില്‍ അതിലെ അംഗങ്ങള്‍ കൂടി ശ്രദ്ധിക്കട്ടെ..

- എ എസ് മുഹമ്മദ്കുഞ്ഞി

Keywords: Kerala, Kasaragod, General Hospital, Doctor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia