city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നായിഫ് തിരിച്ചുവരിക തന്നെ ചെയ്യും; അതിന്റെ പ്രൗഢിയിലേക്ക്

എ ജി ബഷീർ ഉടുമ്പുന്തല

(www.kasargodvartha.com 24.04.2020) നായിഫ് ഹൃദയമാണ്, മലയാളികൾക്കോ ദുബൈക്കാർക്കോ ,മാത്രമല്ല... ലോകത്തിന്റെയാകെ ഹൃദയമാണിവിടം. മിഡിൽ ഈസ്റ്റ് കച്ചവടത്തിന്റെ സിരാകേന്ദ്രം. കൊറോണ വ്യാപനത്തോടെ നായിഫ് ഉറങ്ങുകയാണ്. വ്യാപാരസ്ഥാപങ്ങൾ അടഞ്ഞുകിടക്കുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നും ആളുകൾ വന്നും പോയും കൊണ്ടിരുന്ന, അന്ത്യനിമിഷം തിരക്കിൽ അമർന്നിരുന്ന തെരുവാണ് പ്രശസ്തമായ നായിഫ്. വ്യാപാര മേഖലയിലെ ഓരോ പുതു സ്പന്ദനവും അനുഭവിച്ചറിഞ്ഞ നായിഫ്, ബിസിനിസിലെ നിരവധി പുതുമാറ്റങ്ങൾക്ക് വേദിയായ നായിഫ്. ഇലെക്ട്രോണിക്‌സും അത്തറും, ഡ്രസ്സ് മെറ്റീരിയലും, വീട്ടുപകരണങ്ങളും അടക്കം മനുഷ്യ ജീവിതത്തിനു ആവശ്യമായ സാധനങ്ങൾ ലോഡുകണക്കിന് വന്നിറങ്ങി മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരുന്ന വിതരണ കേന്ദ്രം. ആയിരക്കണക്കിന് മലയാളി ബിസിനസുകാരെ സൃഷ്‌ടിച്ച നായിഫ്, ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് ആശ്രമായിരുന്ന നായിഫ്. അതുപോലെ ലക്ഷക്കണക്കിന് കേരളീയർ ഉൾപ്പെടെ കോടിക്കണക്കിന് ആളുകൾക്ക് ജീവിതം നൽകിയ ദുബായിലെ ചെറുപ്രദേശം.
നായിഫ് തിരിച്ചുവരിക തന്നെ ചെയ്യും; അതിന്റെ പ്രൗഢിയിലേക്ക്

കൊറോണ ആഗോളതലത്തിൽ സൃഷ്‌ടിച്ച ഭീതിയിലൂടെ നായിഫും കടന്നുപോകുകയാണ്. തെരുവിന്റെ ഇരുവശങ്ങളിലുമുള്ള ഫ്ലാറ്റുകളിലെ ബാൽക്കണിയിൽ നിന്നും രാപ്പകൽ വ്യത്യാസമില്ലാതെ ജ്വലിച്ചു നിന്നിരുന്ന നായിഫിലേക്ക് നിറഞ്ഞ കണ്ണുകളോടെയെല്ലാതെ നോക്കാനാവുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. മലബാറിലെ ഓരോ ഗ്രാമങ്ങളെപ്പോലെ ജീവിതം നയിച്ച കെട്ടിടങ്ങളിൽ ഇന്ന് വേദനയാണ്. നാടിനും കുടുംബത്തിനും നാട്ടുകാർക്കും സർക്കാരിനും രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തങ്ങൾക്കും എല്ലാം വേണ്ട ഊർജം നൽകിയ നായിഫ് തിരിച്ചു വരണേ എന്ന പ്രാർത്ഥനയാണ് എല്ലാവര്ക്കും. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നായിഫ് കൊറോണക്ക് ശേഷം പുതുശക്തിയോടെ ഉണർന്നുവരുമെന്ന് പ്രത്യാശിക്കാം, പ്രാർത്ഥനയോടെ...

Keywords:  Dubai, Gulf, UAE, Article, COVID-19, Naif will return back

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia