city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍.എ. ഉദ­യ­ശ­ങ്കര്‍ റാവു

എന്‍.എ. ഉദ­യ­ശ­ങ്കര്‍ റാവു
പ്ര­ശ­സ്­തി­ക്കു­പുറ­കെ പോ­കാ­തെ സര്‍­ഗാ­ത്മ­ക പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ സ­ജീ­വമാ­യ ഉ­ദ­യ­ശ­ങ്കര്‍ റാ­വുവി­നെ ആ­ദ­രി­ക്കു­മ്പോള്‍ ആ ആ­ദര­വ് കന്ന­ട, തു­ളു ഭാ­ഷ­കള്‍­ക്ക് കൂ­ടി­യു­ള്ള­താണ്. മ­ല­യാ­ള­ത്തില്‍ ഒ­രു നാ­ട­കവും ക­ന്ന­ട­യിലും തു­ളു­വിലും കൂ­ടി 48 നാ­ട­ക­ങ്ങളും രചിച്ച ഉ­ദ­യ ശ­ങ്കര്‍ റാ­വു­വി­നെ നാ­ട് വേ­ണ്ട­വി­ധം മ­ന­സ്സി­ലാ­ക്കി­യി­ട്ടില്ല. ജില്ലാ ഭ­ര­ണ­കൂ­ട­ത്തി­ന്റെ ആദ­ര­വോ­ടു­കൂ­ടി ആ സ­വിശേ­ഷ വ്യ­ക്തി­ത്വ­ത്തെ കൂ­ടു­ത­ല­റി­യാന്‍ സാ­ഹി­ത്യ കു­തു­കി­കള്‍ ത­യ്യാ­റാ­യേ­ക്കും. കേ­ര­ള­പ്പിറ­വി ദി­ന­ത്തില്‍ പ­ബ്ലി­ക് റി­ലേ­ഷന്‍സ് വ­കു­പ്പി­ന്റെ ആ­ഭി­മു­ഖ്യ­ത്തി­ലാണ് ഉ­ദ­യ­ശ­ങ്കര്‍ റാ­വുവി­നെ ആ­ദ­രി­ക്കു­ന്ന­ത്. ക­ന്ന­ട-തു­ളു ഭാ­ഷ­കള്‍­ക്ക് നല്‍കി­യ സം­ഭാ­വ­ന­കള്‍ ക­ണ­ക്കി­ലെ­ടു­ത്താ­ണ് ആ­ദ­രവ്.
 എന്‍.എ. ഉദ­യ­ശ­ങ്കര്‍ റാവു 1947 സെപ്­തംബര്‍ 22ന് എം.പി. ഉ­പാ­ധ്യായ­­-ശാ­രദാ ദ­മ്പ­തി­ക­ളുടെ മക­നായി ജനി­ച്ചു. ഡെ. താഹ­സില്‍ദാ­റായി സര്‍ക്കാര്‍ സര്‍വ്വീ­സി­ല്‍ നിന്നും വിര­മി­ച്ചു. കന്നട-തുളു നാടക രച­യി­താവാണ്. കന്ന­ട­യില്‍ 34 ഉം തുളു­വില്‍ 14 ഉം മലയാള­ത്തില്‍ ഒരു നാട­കവും രചി­ച്ചി­ട്ടു­ണ്ട്. കുട്ടി­കള്‍ക്കായി പുരാണം ഇതിവൃത്ത­മായിട്ടുള്ള നാട­ക­ങ്ങള്‍ ഏറെ­യു­ണ്ട്. നാടക സംവി­ധാ­യ­ക­നും മേയ്ക്കപ്പ് കലാ­കാ­ര­നു­മാ­ണ്.

ശാകു­ന്ത­ള, ജ്യോതി ബെള­ഗിതു, ബറെന്ന മന­മോ­ഹ­ന,­ കാര്‍ഗില്‍ തുട­­ങ്ങിയ കന്നട നാട­ക­ങ്ങളും, മോകെ ദബി­ലെ, പൂജെ­ഗാ­വ­ന്തി പൂ, ദാരെ­ദാന്തി മ­ദ്‌മെ തുട­ങ്ങിയ തുളു നാട­ക­­ങ്ങളും പ്രശ­സ്ത­മാ­ണ്.
ജില്ലാ തുളു­ക്കൂട്ടം പ്രസി­ഡന്റ്, മംഗ­ലാ­പുരം തുളു­ക്കൂട്ടം എക്‌സി­ക്യു­ട്ടീ­വം­ഗം, കൊല്ല­ങ്കാന നവ­രംഗ് ആര്‍ട്‌സ് ക്ലബ് പ്രസി­ഡന്റ് തുട­ങ്ങിയ നില­ക­ളില്‍ പ്രവര്‍ത്തി­ക്കുന്നു. ധര്‍മ്മസ്ഥല തുളു സാഹി­ത്യോ­ത്സ­വ­ത്തില്‍ രത്‌ന­വര്‍മ്മ ഹെഗ്‌ഡെ സ്മാരക സമ്മാനം ലഭിച്ചി­ട്ടു­ണ്ട്. കൊല്ല­ങ്കാന നവ­രംഗ് ആര്‍ട്‌സ്, കൊല്യ ശിവാജി കലാ­സം­ഘം, കരാ­വളി സാംസ്‌കൃ­തിക പ്രതി­ഷ്ഠാനം തുട­ങ്ങിയ സംഘ­ങ്ങള്‍ ആദ­രി­ച്ചി­ട്ടു­ണ്ട്.

ഭാ­ര്യ: ശശി­പ്ര­ഭ. മ­ക്കള്‍: ശ്രീരക്ഷ, ശ്രീദീക്ഷ.
വിലാസം: എന്‍. ഉദ­യ­ശ­ങ്ക­ര ­നാ­രാ­യണ റാവു, ശ്രീനി­ല­യ, കൊല്ല­ങ്കാ­ന, കല്ല­ക്കട്ട പോസ്റ്റ്,
ഫോണ്‍: 04998 285206, 8547485206

Also Read:

എ.എസ്. മുഹ­മ്മ­ദ് കു­ഞ്ഞി

Keywords: N. Udaya Shankar Rao, Kasaragod, Article, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia