മുഹമ്മദ് ബദിയടുക്ക; മറഞ്ഞത് സേവന വഴിയിലെ കാവലാള്‍
Sep 19, 2017, 15:30 IST
സുബൈര്‍ പള്ളിക്കാല്‍
(www.kasargodvartha.com 19/09/2017) കഷ്ടപ്പെടുന്നവരോട് ഒരു നോട്ടംകൊണ്ടുപോലും സഹതാപം കാണിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അവരോട് അനുകമ്പ കാണിച്ച്, അവരെ സഹായിച്ച് കാരുണ്യത്തിന്റെ കാവലാളാകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇവിടെയാണ് കഴിഞ്ഞ ദിവസം അന്തരിച്ച മുഹമ്മദ് ബദിയടുക്ക വ്യത്യസ്തനായത്.
ആതുരശുശ്രൂഷ സേവനരംഗത്തെ കര്‍മനിരതനായ വ്യക്തിത്വമായിരുന്നു മുഹമ്മദ് ബദിയടുക്ക. മംഗളൂരു എ ജെ ആശുപത്രിയിലെ പി ആര് ഒ ആയി പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദിന് മംഗളൂരു, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ മികച്ച ആശുപത്രികളുമായി നല്ല ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സങ്കീര്‍ണമായ രോഗങ്ങള്‍ക്കൊണ്ട് കഷ്ടപ്പെടുന്നവരുടെ ബന്ധുക്കള്‍ ഇവിടങ്ങളിലെ ഉന്നത ഡോക്ടര്‍മാരുടെ അപ്പോയിന്മെന്റുകള്ക്കായി ആശ്രയിച്ചിരുന്നത് മുഹമ്മദിനെയായിരുന്നു.
സാമ്പത്തികശേഷി കുറഞ്ഞവര്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കും ആവശ്യമായ സഹായങ്ങളും പരിചരണങ്ങളും ഒരുക്കുന്നതില്‍ മുഹമ്മദ് നിതാന്തജാഗ്രത പുലര്‍ത്തിയിരുന്നു. ചിലവേറിയ ശസ്ത്രകിയകള്‍ക്ക് ഇളവുവരുത്തുന്നതിന് ഇടപെടലുകള്‍ നടത്തിയും മുഹമ്മദ് കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പി. കരള്‍ രോഗത്തിന് മംഗളൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
കാസര്‍കോട്ടും അതിലുപരി മംഗളൂരുവിലും വലിയ സുഹൃദ് ബന്ധത്തിന് ഉടമയായിരുന്നു മുഹമ്മദ്. അദ്ദേഹത്തെ ഒരിക്കല്‍ അടുത്ത് പരിചയപ്പെട്ടവര്‍ക്ക് പിന്നീട് മറക്കാന്‍ പറ്റാത്ത സൗഹൃദ ബന്ധമായിരിക്കും ഉണ്ടാവുക. സേവന വഴിയില്‍ ഇത്രയധികം കഴിവ് തെളിയിച്ച അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് മുഹമ്മദ്. വിദേശത്ത് ചികിത്സ ആവശ്യമുള്ളവര്‍ക്ക് പോലും അതിനുള്ള സംവിധാനങ്ങളും സഹായവും ഒരുക്കികൊടുക്കുന്നതില്‍ മുഹമ്മദ് ബദിയടുക്കയ്ക്കുണ്ടായ നേതൃപാടവം എടുത്തുപറയേണ്ടതാണ്. നേരത്തെ ഗള്‍ഫിലായിരുന്ന മുഹമ്മദിന് അവിടെയും വലിയ സൗഹൃദ വലയം തീര്‍ക്കാന്‍ കഴിഞ്ഞിരുന്നു.
ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ സാമൂഹിക മേഖലകളിലും ഇടപെടാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, commemoration, Condolence, Kasaragod, Muhammed Badiyadukka, Zubair Pallickal, Muhammed Badiyadukka no more on the way of charity.