city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പറന്ന് പറന്നൊരു സ്വപ്ന സാക്ഷാത്കാരം

17-ാം  വയസ്സിൽ  പൈലറ്റ്; ഇപ്പോൾ വിമാനം പറത്താനുളള പരിശീലനം നൽകുന്നു, ഒമാനിൽ ചിറകുവിരിച്ച് അക്കാദമി തുടങ്ങി കാസർകോട്ടുകാരൻ മുഹമ്മദ് മാസിൻ 

എ എം

(www.kasargodvartha.com 20.09.2020) 
പ്ലസ് ടു പഠനത്തിനുശേഷം പതിനേഴാം വയസ്സിൽ കാസർകോട് പെർള ഉക്കിനടുക്ക സ്വദേശി മുഹമ്മദ് മാസിൻ ഫിലിപ്പൈൻസിലേക്ക് പറന്നത് പൈലറ്റ് കോഴ്സിനു ചേരാനായിരുന്നു. എയർലൈൻ കാർഗോ ജീവനക്കാരനായ മുഹമ്മദ് ഫിറോസിന്റെ മകൻ സ്വപ്നം കണ്ടത് ആകാശ പാതയായതിൽ അത്ഭുതമൊന്നുമില്ല.

പറന്ന് പറന്നൊരു സ്വപ്ന സാക്ഷാത്കാരം


ചെറുപ്രായത്തിൽ പൈലറ്റ് ആകാനുള്ള സ്വപ്നവുമായി ഫിലിപൈൻസിലേക്ക് യാത്ര തിരിച്ച മുഹമ്മദ് മാസിൻ പുതിയ രാജ്യവുമായി പൊരുത്തപ്പെടാൻ തൻ്റെ ചെറുപ്രായം വിലങ്ങുതടിയായെങ്കിലും എല്ലാം സഹിച്ച് സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി നിലയുറപ്പിച്ചു.

പറന്ന് പറന്നൊരു സ്വപ്ന സാക്ഷാത്കാരം

ആദ്യ രണ്ടു മാസം ഗ്രൗൺഡ് ക്ലാസ്സ്‌ പ്രൈവറ്റ് പൈലറ്റ് കോഴ്സ്, പൈലറ്റ് ലൈസൻസെടുക്കുന്നതിനായിരുന്നു ഈ കോഴ്സ്. തുടക്കം തന്നെ എളുപ്പത്തിൽ കോഴ്സ് പൂർത്തിയാക്കി നല്ല ഗ്രേഡോടെ പാസ്സാവുകയും ചെയ്തു. പതിനേഴാം വയസിൽ പ്രൈവറ്റ് പൈലറ്റ് ലൈസൻസ് കിട്ടിയ സന്തോഷത്തിലായിരുന്നു മുഹമ്മദ് മാസിൻ.

പറന്ന് പറന്നൊരു സ്വപ്ന സാക്ഷാത്കാരം

അടുത്ത ഘട്ടം 40 മണിക്കൂർ വിമാനം പറത്തണം എന്നുള്ളതായിരുന്നു. ഈ ചെറുപ്രായത്തിൽ  തന്നെ അതും സാധിച്ചെടുക്കുകുകയും ചെയ്തു. പിന്നെ കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് എടുക്കലായിരുന്നു അടുത്ത ഊഴം. അതിനായുള്ള ശ്രമത്തിൽ ഏർപ്പെട്ടു. വലിയ വിമാനങ്ങൾ പറത്താനുള്ളതാണ് കൊമേർഷ്യൽ പൈലറ്റ് ലൈസൻസ്. അതിന്റെ ക്ലാസും കഴിഞ്ഞു 250 മണിക്കൂർ വിമാനം പറത്തി തന്റെ മികവ് തെളിയിക്കുകയും ചെയ്തു. മൂന്ന്തരം അംഗീകാരങ്ങൾ ചേർന്ന ഒരു ലൈസൻസാണ് ഫിലിപ്പീൻസിൽ നിന്നും മുഹമ്മദ് മാസിൻ കരസ്ഥമാക്കിയത്. വി എഫ് ആർ, ഐ എഫ് ആർ ആൻഡ് മൾട്ടി എഞ്ചിൻ റേറ്റിംഗ് (VFR, IFR AND MULTI ENGINE RATING).

പറന്ന് പറന്നൊരു സ്വപ്ന സാക്ഷാത്കാരം

2016 ൽ എല്ലാ കോഴ്സുകളും പൂർത്തിയാക്കി ഫിലിപ്പൈൻസിൽ നിന്ന് ഗൾഫിലെ ഒമാനിൽ എത്തി. പിന്നീട് ജോലിക്കായുള്ള അന്വേഷണം ആയിരുന്നു. മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം നടപ്പിലാക്കാനുള്ള പരിശ്രമം. വലിയ വിമാനങ്ങൾ പറത്തി പൈലറ്റാകണമെന്നുള്ള മോഹവുമായി ഒമാനിലെത്തി ജോലിക്കു ശ്രമിക്കുമ്പോഴാണ് മുഹമ്മദ് മാസിന് പ്രവർത്തി പരിചയവും ചെറുപ്രായവും വിമാനം പറത്താനുള്ള ആഗ്രഹത്തിന് വിലങ്ങുതടിയായി മാറുന്നത്. തന്റെ സ്വപ്നം പൂവണിയണമെങ്ങിൽ വലിയ പ്രവർത്തി പരിചയവും കൂടുതൽ ഫ്ലെയിംഗ് ഹവേഴ്സും ആവശ്യമാണെന്ന് പിന്നീടാണ് മുഹമ്മദ് മാസിനു മനസ്സിലായത്. എന്നിട്ടും തളരാതെ മാസിൻ ഒരു പരിശീലകനാകാൻ വേണ്ടി വീണ്ടും ഒമാനിൽനിന്ന് ഫിലിപ്പീൻസിലേക്ക് തിരിച്ചു. നേരത്തെ പൈലറ്റ് കോഴ്സ് പൂർത്തിയാക്കിയയിടത്ത് നിന്ന്തന്നെ ആറു മാസത്തെ ഇൻസ്ട്രക്ടർ ട്രെയിനിംഗ് പൂർത്തിയാക്കി സർട്ടിഫിക്കേറ്റ് കരസ്ഥമാക്കി. കുറച്ചുകാലം ട്രൈനിംഗിന് ശേഷം ഗ്രൗണ്ട് ഇൻസ്ട്രക്ടറായി പരിശീലനം ആരംഭിച്ചു. പിന്നീട് ഫ്ലൈറ്റ് ഇൻസ്ട്രക്ടറായി മുന്നോട്ടു പോകുന്നതിനിടയിൽ അന്നാട്ടിൽ കോവിഡ്-19 വില്ലനായി കടന്നു വന്നതോടെ, മുഹമ്മദ് മാസിന് ഇവിടെയും തടസ്സങ്ങൾ നേരിട്ടു.

പറന്ന് പറന്നൊരു സ്വപ്ന സാക്ഷാത്കാരം

വീണ്ടും ഒമാനിലെത്തിയ മാസിൻ എന്താണ് അടുത്ത പോംവഴി എന്ന് ചിന്തിക്കുമ്പോഴാണ് വെറുതെ ഇരിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ ഒമാനിൽ പുതിയൊരു അക്കാദമി സ്ഥാപിക്കാൻ തീരുമാനിച്ചത്.

പറന്ന് പറന്നൊരു സ്വപ്ന സാക്ഷാത്കാരം

സലാല അക്കാദമി ഓഫ് ഏവിയേഷൻ സയൻസ് ആൻഡ് മാരിടൈം എന്നാണ് സ്ഥാപനത്തിൻ്റെ പേര്. താൻ പഠിച്ചു നേടിയത് മറ്റുള്ളവരിലേക്ക് പകർന്നു നൽകാനുള്ള ദൗത്യത്തിലാണ് മുഹമ്മദ് മാസിൻ. ഇവിടെ പൈലറ്റ് ട്രെയിനിങ്ങ് തുടങ്ങാനുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയായി വരുന്നു. കേരളത്തിൽ നിന്ന് പ്രത്യേകിച്ച് കാസർകോട്ട് നിന്നുൾപ്പെടെ പഠിതാക്കളെ പ്രതീക്ഷിക്കുന്നതായി മാസിൻ കാസർകോട് വാർത്തയോട് പറഞ്ഞു.

പറന്ന് പറന്നൊരു സ്വപ്ന സാക്ഷാത്കാരം

നിലവിൽ മുഹമ്മദ് മാസിൻ സലാല ഗേറ്റ് യുണൈറ്റഡ് ലോജിസ്റ്റിക്‌സിന്റെ എയർ ചാർട്ടർ ആൻ്റ് ബിസിനസ് ഡെവലപ്മെൻറ് മാനേജറായി ജോലി ചെയ്യുന്നു. പിതാവ് മുഹമ്മദ് ഫിറോസും സഹോദരി അൽമാസും എയർ ഫ്രെയിറ്റ്, ലോജിസ്റ്റിക് സേവന രംഗത്ത് ഏറെ ദൂരം പിന്നിട്ട് കഴിഞ്ഞു. കാസർകോട് എന്ന തൻ്റെ സ്വന്തം നാടിനെ കുറിച്ച് വലീയ അഭിമാനമാണ് മുഹമ്മദ് മാസിന് ഉള്ളത്. എന്തും ഏറ്റെടുത്ത് നടത്താനുള്ള ഏറെ ആത്മ വിശ്വാസവും ധൈര്യവുമുള്ള ആളുകളാണ് കാസർകോട്ടുള്ളത് എന്നാണ് മാസിൻ പറയുന്നത്. വീണ്ടും ഉയരങ്ങൾ കീഴടക്കാൻ നാടിൻ്റെ സ്നേഹവും പിന്തുണയും പ്രാർത്ഥനകളും എന്നും കൂടെ ഉണ്ടാവണമെന്ന് മുഹമ്മദ് മാസിൻ ആഗ്രഹിക്കുന്നു.

പറന്ന് പറന്നൊരു സ്വപ്ന സാക്ഷാത്കാരം



Keywords: Kasaragod, Kerala, Oman, Gulf, Article, Perla, Natives, Top headlines, Mohammed Mazin from Kasargod started Academy of Aviation Science in Oman

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia