ജില്ലാ ഭരണകൂടത്തിന്റെ കേരളപ്പിറവി ദിനാചരണം ഇങ്ങനെ മതിയോ?
Nov 13, 2011, 15:30 IST
ഒരു മലയാള വാരാചരണം കൂടി കടന്നു പോയി. ജില്ലാ ഭരണകൂടം ഒരു ചടങ്ങൊപ്പിക്കാന്‍ പെടുന്ന പാട്(!) കണ്ടപ്പോള്‍ സഹതാപം തോന്നുന്നു. ആദരിച്ചവരോടും ആദരിക്കപ്പെട്ടവരോ ടും. ഇതിങ്ങനെയൊക്കെ മതിയോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സാര്‍. ഈയിടെയായി ഇതിന് ഇവിടുത്തെ പത്രങ്ങളും വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നാണ് എനി ക്ക് തോന്നിയത്. എല്ലാ കൊല്ലവും മികച്ച സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരെയാണ് ആദരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ തെറ്റു പറ്റുന്നില്ലെന്ന് സമാധാനിക്കാം. ഇവരുടെ സമഗ്ര സംഭാവനകളെ മാനിച്ച് ജില്ലാ ഭരണകൂടമാണ് ആദരിക്കുന്നതെന്ന ബോധത്തില്‍ അല്‍പം അശ്രദ്ധയുണ്ടെന്ന് തോന്നുന്നു. പത്രങ്ങള്‍ ഇതിനെക്കാള്‍ വലിയ വാര്‍ത്താപ്രാധാന്യം ഒരു ക്ളബ് ഒരാളെ ആദരിക്കുമ്പോള്‍ നല്‍കിയിട്ടുണ്ടെന്നതിന് ഉദാഹരണം എന്റെ കൈവശമുണ്ട്. എന്തായാലും ജില്ലാ വാര്‍ത്തയായാണ് പ്രസിദ്ധീകരിക്കുന്നതെങ്കിലും അല്‍പമെക്കെ ശ്രദ്ധിക്ക പ്പെടുന്ന രീതിയില്‍ വാര്‍ത്ത വരേണ്ടതാണെന്ന് എനിക്ക് തോന്നിപ്പോകുന്നു.
ഒരാഴ്ച നീണ്ടു നില്‍ക്കേണ്ട കേരളപ്പിറവി വാരാചരണം എങ്ങനെ ഒരു ദിവസത്തെ പരിപാ ടിയിലൊതുക്കാമെന്നതിന് ഇപ്രാവശ്യം ജില്ലാ ഭരണകൂടത്തിന് അധികം ചിന്തിച്ച് തല പുണ്ണാ ക്കേണ്ടി വന്നിട്ടില്ല. എത്ര പേരാണ് പരിപാടിയില്‍ പങ്കെടുത്തത്? സഹതാപാര്‍ഹമായിരുന്നത്രെ ശുഷ്ക്കിച്ചു പോയ ആ ചടങ്ങ്. അത് അതില്‍ കൂടുതലാവാന്‍ ആരെയൊക്കെ ക്ഷണിച്ചു എന്നും അന്വേശിച്ചു നോക്കുക. ആദ്യം രണ്ടാം തിയ്യതിയിലേയ്ക്ക് നിശ്ചയിച്ച പരിപാടി മന്ത്രി ജേക്കബിന്റെ മരണാര്‍ത്ഥം അഞ്ചാം തിയ്യതിയാക്കി. ഹര്‍ത്താല്‍ നിമിത്തം പരിപാടി പിന്നീട് ഒമ്പതിലേയ്ക്ക് മാറ്റി വെയ്ക്കേണ്ടി വന്നു. അതോടെ ഉത്തരവാദപ്പെട്ടവര്‍ക്ക് കഴിഞ്ഞു കിട്ടിയത് ഒരാഴ്ചത്തെ പരിപാടി. ഹാ... എന്ത് സുഖം! പക്ഷെ കാക്കയിറച്ചി പോലത്തെ ഈ പണം വഴി മാറ്റിചിലവഴിക്കാന്‍ വേറെന്തിന് കൊള്ളുമോ എന്തോ?
രസമതല്ല. ആദരിക്കപ്പെട്ടവരിലൊരാള്‍ അതിശയിക്കുകയാണ് ഇതിങ്ങനെയാണോ കൊല്ല ത്താല്‍ കഴിച്ചു വരാറുള്ളതെന്ന്. അദ്ദേഹം (പാവം) കുറെപ്പേരെ വിളിച്ചറിയിച്ചിട്ടുണ്ടത്രെ. ചട ങ്ങില്‍ പങ്കെടുക്കാനാവശ്യപ്പെട്ട്. പക്ഷെ അവരോടൊക്കെ ചോദിച്ചപ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും അവരെ ആരെയും ക്ഷണിച്ചിട്ടില്ലെന്നാണറിയാനയാള്‍ക്ക് കഴിഞ്ഞത്. ങ്ഹാ പത്രത്തില്‍ കണ്ടു- എന്നൊരു തണുപ്പന്‍ മറുപടി. ഇത്തരം പരിപാടി ബന്ധപ്പെട്ടവരെ ആരെ യും അറിയിക്കാറില്ലെയെന്നയാള്‍ എന്നോട് ചോദിക്കുന്നു. ഞാനെന്ത് മറുപടി പറയാന്‍. സര്‍ക്കാര്‍ കാര്യമല്ലെ? മുറപോലെയെന്ന് പറഞ്ഞു. ഇടത് സര്‍ക്കാരണ് അധികാരത്തിലെങ്കില്‍ കുറെയധികം പേര് കാണുമായിരുന്നു എന്നൊരു സുഹൃത്ത് പറയുന്നു. എത്ര കണ്ട് ശരിയെ ന്നറിയില്ല.
ഒന്നെ പറയാനുള്ളൂ. ജില്ലാ ഭരണകൂടമാണ് ആദരിക്കുന്നതെന്നത് മാനിച്ചും , ഇക്കൊല്ലം തെരഞ്ഞെടുത്തവരെപ്പോലെ വളരെയധികം അര്‍ഹിക്കുന്നവര്‍ക്കാണ് അത് നല്‍കുന്നതെന്നും കരുതി, പത്രമാധ്യങ്ങളും കുറെക്കൂടി പ്രാധാന്യം നല്‍കേണ്ടതാണ്. അത് പോലെ ആദരിക്കുന്ന വരുടെ ജീവചരിത്രക്കുറിപ്പ് ചെറുതെങ്കിലും വാങ്ങി നേരത്തെ, പത്രത്തില്‍ ആദരിക്കപ്പെടുന്നു എന്ന വാര്‍ത്തയ്ക്കൊപ്പമോ അതിന് ശേഷമോ വരത്തക്കവിധത്തില്‍ പത്രങ്ങള്‍ക്കെത്തിക്കേണ്ട ബാധ്യതയും ജില്ലാ ഭരണകൂടത്തിന് തന്നെയാണ്. ഇതിലൊരു തരം കോംപ്ളക്സ് വെച്ചു പുല ര്‍ത്തിയിട്ടൊന്നും കാര്യമില്ല. ഞങ്ങളൊക്കെ വലിയ സര്‍ക്കാരുദ്യോഗസ്ഥരാണെന്നും ആദരിക്ക പ്പെടുന്നവര്‍ വെറും സാധാരണ പൌരന്മാര്‍ മാത്രമാണെന്നുമുള്ള അപകര്‍ഷതാ ബോധം വേണ്ട തില്ലെന്നാണ് തോന്നുന്നത്. അടുത്ത വര്‍ഷമെങ്കിലും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന, നല്ലൊരുത്സ വ പ്രതീതി ജനിപ്പിക്കുന്ന പരിപാടി സംഘടിപ്പിക്കാനും അതിന്റെ വാര്‍ത്തകള്‍ എല്ലാവരിലേയ് ക്കുമെത്തുന്ന വിധത്തില്‍ പത്രമാധ്യമങ്ങള്‍ വേണ്ട വിധം നല്‍കാനും സന്ദര്‍ഭമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. അല്ലാതെന്ത് ചെയ്യാന്‍!
A.S Mohammed Kunhi |
എ. എസ്. മുഹമ്മദ്കുഞ്ഞി
Cell: +91 9037250737