city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഞങ്ങളുടെ പ്രിയപ്പെട്ട മാസ്റ്റര്‍ ഇമ്മിണി ബല്യ മാജിക്കുകാരന്‍

(www.kasargodvartha.com 28.03.2018) ഓര്‍മ്മകളില്‍ ഒരുപാട്ണ്ട് പൊതി കെട്ടി വെച്ചിറ്റ്. കെട്ടയിച്ചാ ഏതാ വീഴുന്നതെന്നറീല്ല. നാലര പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ ജീവിതത്തിലെ മണിമുത്തുകള്‍..... നാണു മാഷും, നാരു മാഷും, കൃഷ്ണന്‍ മാഷും, കുഞ്ഞന്‍ മാഷും, നാരാണി ടീച്ചറും, സൂര്യാവതി ടീച്ചറും, ശാന്ത ടീച്ചറും പിന്നെ അധ്യാപക ജോലിയിലെ യൗവ്വനത്തിളക്കവുമായെത്തിയ റഹ് മാന്‍ മാഷും. അന്ന് കൂക്കാനം റഹ് മാന്‍ ആയിട്ടില്ല: ഈയുളളവന്‍ കരിവെളളൂര്‍ രാജനുമായിട്ടില്ല... എന്നാല്‍ കാലപ്രയാണത്തില്‍ ഇത് രണ്ടുമായതിനുശേഷം 2000ല്‍ പലിയേരിക്കൊവ്വലിലുളള എന്റെ യുവശക്തി ക്ലബ്ബിന്റെ ദശവാര്‍ഷിക വേദിയില്‍ ഒരതിഥിയായെത്തിയത് കൂക്കാനം റഹ് മാന്‍ മാഷെന്ന എന്റെ ഗുരുനാഥനായിരുന്നു'.

ഞങ്ങളുടെ പ്രിയപ്പെട്ട മാസ്റ്റര്‍ ഇമ്മിണി ബല്യ മാജിക്കുകാരന്‍

അദ്ദേഹത്തെ സാക്ഷിയാക്കി ഞാന്‍ ഒരോര്‍മ്മക്കഥ പറഞ്ഞു. 'കഥയിങ്ങനെ: തൊഴില്‍പരമായ പ്രത്യേകതയാല്‍ ഞാന്‍ പരിചയപ്പെട്ട മാജിക് രംഗത്തെ കിംഗ് മേക്കര്‍ ലോകപ്രശസ്ത മാന്ത്രികന്‍ പ്രൊഫസര്‍ മുതുകാടുമായുളള ഒരു സ്വകാര്യ സംഭാഷണമായിരുന്നു കഥാതന്തു: ഒരിക്കല്‍ ഒരു പ്രോഗ്രാം കഴിഞ്ഞതിന് ശേഷം അദ്ദേഹം എന്നോട് ചോദിച്ചു എങ്ങനെയുണ്ടായിരുന്നു പരിപാടി എന്ന്... അപ്പോള്‍ എന്റെ മറുമൊഴി ഇങ്ങനെ: സാര്‍ അങ്ങ് വലിയൊരു ജാലവിദ്യക്കാരനാണ് സമ്മതിച്ചു. എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഇതിനേക്കാളും വലിയ മാജിക്ക് കാണിച്ചുതന്ന ഒരു ഗുരുനാഥനുണ്ടായിരുന്നു എനിക്ക.് ഒരു വലിയ ജാലവിദ്യക്കാരന്‍: മറ്റൊരു മാജിക്ക്ക്കാരനെക്കുറിച്ചറിയാനുളള താല്‍പര്യത്തോടെ മുതുകാട് എന്നോട് ചേര്‍ന്നിരുന്നു.


ഞാന്‍ തുടര്‍ന്നു: സാര്‍ ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം..... സമ്പന്നമായ ദാരിദ്ര്യം വേട്ടയാടിയിരുന്ന കാലം. മണക്കാട്ട് നോര്‍ത്ത് എല്‍.പി സ്‌ക്കൂളില്‍ ഒരു പുതിയ മാഷെത്തി: സിനിമയിലെ പ്രേംനസീറിനെപ്പോലെ സുന്ദരനായ ഒരു മാഷ്: പേര് റഹ് ്മാന്‍... വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ക്ക് അദ്ദേഹം പ്രിയപ്പെട്ട അധ്യാപകനായി മാറി. ഒരു ദിവസം സയന്‍സ് പഠിപ്പിച്ചുകൊണ്ടിരിക്കെ മുന്നിലെ ബെഞ്ചിലിരുന്ന എന്നെ അദ്ദേഹം മാടിവിളിച്ചു. ഞാനടുത്ത് ചെന്നപ്പോള്‍ തൂവെളളക്കുപ്പായത്തിന്റെ കീശയില്‍നിന്നും ഒരു കനമുളള അഞ്ച് പൈസാത്തുട്ടെടുത്ത് തന്നിച്ച് എന്നോട് പറഞ്ഞു: 'മമ്മൂക്കാന്റെ പീടിപ്പോയിറ്റ് പന്‍സാര വാങ്ങിവരാന്‍'. കേട്ടപാതി കേള്‍ക്കാത്ത പാതി ഞാനൊരോട്ടം വെച്ചുകൊടുത്തു അന്നത്തെ ഞങ്ങടെ നാട്ടിലെ ഷോപ്രിക്‌സായിരുന്ന മമ്മൂക്കാന്റെ പീടീലേക്ക്... പന്‍സാര വാങ്ങി ക്ഷിപ്രവേഗത്തില്‍ തിരിച്ചെത്തിയപ്പോള്‍ മേശപ്പുറത്തെ വലിയ കുപ്പി ഗ്ലാസ്സില്‍ മുക്കാല്‍ ഗ്ലാസ്സ് പച്ചവെളളം കണ്ടു. എന്നോട് പന്‍സാര വാങ്ങി പൊതിയഴിച്ച് മാഷ് അത് ഗ്ലാസ്സിലെ വെളളത്തിലിട്ടു. എന്നിട്ട് ഒരു കോരിക്കുടി(സ്പൂണ്‍) കൊണ്ട് ഇളക്കി..... നിമിഷനേരം കൊണ്ട് പഞ്ചസാര അപ്രത്യക്ഷമായി: ഇതാണ് ലായനി എന്ന് പഠിപ്പിക്കാനായിരുന്നു ആ പ്രയോഗം: അത് കഴിഞ്ഞ് അദ്ദേഹം ആ ഗ്ലാസ്സിലെ വെളളം എന്നോട് കുടിച്ചോളാന്‍ പറഞ്ഞു: എന്റമ്മോ ജീവിതത്തിലാദ്യമായി പന്‍സാര വെളളം കുടിച്ചപ്പോള്‍ ഉളളം കാല് വരെ മധുരം: ആ മധുരത്തിനപ്പുറം വരുമോ സാര്‍ നിങ്ങളുടെ മാജിക് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ റഹ് മാന്‍ മാഷെപ്പോലെത്തന്നെ സുന്ദരനായ പ്രൊഫ: മുതുകാട് എഴുന്നേറ്റ് നിന്ന് എനിക്കൊരു ഷൈക്ക് ഹാന്റ് തന്നു. വെല്‍ഡന്‍ മിസ്റ്റര്‍ രാജന്‍ ആ ഓര്‍മ്മ ഒരു വലിയ ഗുരുദക്ഷിണയാണ് എന്നദ്ദേഹം പറഞ്ഞു. അതെ, കണ്ണോത്ത് വളപ്പിലെ വലിയ മൂവാണ്ടന്‍ മാവിന്‍ ചുവട്ടില്‍ വീണു കിടന്നിരുന്ന ചോന്ന മാങ്ങ പോലെ ആ ഓര്‍മ്മയെ ഞാന്‍ നെഞ്ചേറ്റുന്നു.... എന്റെ റഹ് മാന്‍ മാഷ്‌ക്ക് ദീര്‍ഘായുസ്സ് നല്‍കാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തട്ടെ.........

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kookanam-Rahman, Article, Teacher, School, Memory of Karivellur Rajan about Kookanam Rahman.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia