കെ എസ് ഇല്ലാത്ത കാസർകോട്
Jan 17, 2014, 10:30 IST
-എ. അബ്ദുര്‍ റഹ്മാന്
മുസ്ലിം ലീഗ് നേതാവും ചന്ദ്രിക ഡയറക്ടറും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ആതുരശുശ്രൂഷ, മതരംഗത്തെ സര്‍വ്വസ്വവുമായിരുന്ന കെ.എസ്. അബ്ദുല്ല ഓര്‍മ്മയായി ജനുവരി 18ന് ഏഴ് വര്‍ഷമാവുന്നു. കാസര്‍കോടിന്റെയും സമൂഹത്തിന്റെയും പിന്നോക്കാവസ്ഥ മാറ്റാന്‍ വിദ്യാഭ്യാസമാണ് ഏക പോംവഴിയെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കെ.എസിന്റെ വീക്ഷണവും സമ്പത്തും പ്രവര്‍ത്തനവുമെല്ലാം വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയായിരുന്നു. അതിനായി തന്റെ സമ്പത്തും വിശ്രമമില്ലാത്ത ജീവിതവും അദ്ദേഹം ദാനം ചെയ്തു.
കാസര്‍കോടിനും ഇവിടുത്തെ ജനങ്ങള്‍ക്കും അദ്ദേഹം നല്കിയ സ്നേഹവും വാത്സല്യവും വലുതായിരുന്നു. ഒരാളില്‍നിന്നും ഒന്നും തിരിച്ചുകിട്ടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ വികസനത്തിനായി അദ്ദേഹം നല്കിയ സമാനതകളില്ലാത്ത സംഭാവനകള്‍ വലുതാണ്. ഇതിനായി നിരവധി പുതിയ ആശയങ്ങള്‍ക്ക് അദ്ദേഹം സൂത്രധാരത്വം വഹിച്ചു. അവയൊക്കെ സമൂഹത്തിന് പൊതുവെയും സമുദായത്തിന് പ്രത്യേകിച്ചും വലിയ ഗുണങ്ങളാവുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവരെ പിടിച്ചുയര്‍ത്തുന്നതിനും അവര്‍ക്ക് കൈതാങ്ങായിനിലകൊള്ളുന്നതിനും എന്നും കെ.എസ്. ശ്രമിച്ചിട്ടുണ്ട്.
വ്യക്തികള്‍ നാടിന്റെ പേരില്‍ അറിയപ്പെടുന്ന ഇക്കാലത്ത് ഒരു നാട് മുഴുവന്‍ ഒരു വ്യക്തിയുടെ പേരില്‍ അറിയപ്പെട്ടിരുന്നുവെന്നത് അതിശയമായിരിക്കാം. കെ.എസിന്റെ നാട് എന്ന പെരുമ കാസര്‍കോടിന് എന്നും ഒരു അലങ്കാരമായിരുന്നു. ഊതിവീര്‍പ്പിച്ച് വണ്ണംവെപ്പിക്കുന്ന ഇക്കാലത്ത് ഉള്ള വലിപ്പംപോലും പ്രകടിപ്പിക്കാന്‍ ഒരുമ്പെടാതെ ജീവിച്ച കെ.എസിനെ കാലത്തിന് മറക്കാന്‍ കഴിയില്ല.
മുസ്ലിം ലീഗ് പ്രസ്ഥാനം പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത ഘട്ടത്തിലെല്ലാം സര്‍വ്വ സന്നാഹങ്ങളുമായി രംഗത്തെത്തി പാര്‍ട്ടിയുടെ യശസ്സുയര്‍ത്താന്‍ കെ.എസ്.നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതായിരുന്നു. മുസ്ലിം ലീഗിന്റെ അമരക്കാരനായിരുന്ന മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കെ.എസിനുണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ വളരെ വലുതായിരുന്നു. കെ.എസ്. നമ്മെ വിട്ടുപിരിഞ്ഞപ്പോള് മഹാനായ ശിഹാബ് തങ്ങള്‍ അനുസ്മരിച്ചത് സമുദായ ഐക്യത്തിന്റെ അമ്പാസിഡര്‍ പോയി എന്നാണ്.
A. Abdul Rahman |
Keywords: Kerala, Kasaragod, K.S Abdulla, A. Abdul Rahman, STU, Memorial, January 18th, Article, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752