കൊറോണക്കാലത്തെ മെയ് ദിനം, ഉപജീവനം മുടങ്ങി തൊഴിലാളികൾ
May 1, 2020, 17:17 IST
മുഹമ്മദലി നെല്ലിക്കുന്ന്
(www.kasargodvartha.com 01.05.2020) മെയ് ഒന്ന് ലോക തൊഴിലാളി ദിനമാണ്. പക്ഷെ കൊറോണക്കാലത്തെ നിയന്ത്രണങ്ങൾ ഇവരെ പട്ടിണിയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ പുറത്തിറങ്ങാൻ പറ്റാതെ സർക്കാറിന്റെ നിയമ നിയന്ത്രണ മതിൽ കെട്ടിനുള്ളിൽ ചടഞ്ഞിരിക്കുന്ന തൊഴിലാളികൾ തങ്ങളുടെ ഭാവിയിലും ആശങ്കപ്പെടുന്നു.
എന്തെങ്കിലും വാങ്ങി കഴിക്കണമെങ്കിൽ കാശ് വേണം,കാശുണ്ടാവാൻ വേല വേണം ഇതു രണ്ടുമില്ലെങ്കിൽ എങ്ങനെ ജീവിക്കും..? വീടിന് പുറത്തിറങ്ങാൻ പറ്റാതെ നാലു ചുമരുകൾക്കുള്ളിൽ പട്ടിണി കൊണ്ടു വലയുകയാണ് പലരും. ഉദാരമതികളുടെ കാരുണ്യങ്ങൾ കൊണ്ടു മൂന്നു നേരമല്ലെങ്കിലും ഒരു നേരം വിശപ്പ് മാറ്റി ജീവിക്കുന്നു. ഒരു കുടുംബത്തിൽ അഞ്ചിന് മേലെ അംഗങ്ങളുണ്ടെങ്കിൽ ഒരു കിറ്റു കൊണ്ടു എത്ര നാൾ ജീവിക്കാം..?
ഈ മഹാമാരി കാലത്ത് പട്ടിണികളുടെ കഥകളാണ് പലർക്കും പറയാനുള്ളത്. റമദാൻ കാലത്ത് ഒരു ചീള് കാരക്കയോ ഈത്തപ്പഴമോ വാങ്ങാൻ പോലും ഒരു രൂപ കൈയ്യിലില്ലാത്തവർ, സഹായത്തിനായി കൈകൾ നീട്ടുവാൻ മടി കാണിക്കുന്നവർ. അഭിമാനത്തേക്കാൾ വലുത് മറ്റൊന്നില്ലായെന്ന് ചിന്തിക്കുന്നവരാണിവർ. നിത്യവേതനത്തിന് ജോലി ചെയ്തു കുടുംബങ്ങൾ പോറ്റി വന്നിരുന്നവർ പുകയാത്ത അടുപ്പുകളെ നോക്കി നെടുവീർപ്പിടുന്നു. കൊറോണ മഹാമാരി എന്ന് ശരിയാകുമെന്ന കാത്തിരിപ്പിലും ആശങ്കയിലുമാണിപ്പോൾ തൊഴിലാളികളും മറ്റുള്ളവരും.
Keywords: kasaragod, Kerala, Article, COVID-19, Employees, May day of Corona time