ദുരിതം പെയ്യുമ്പോഴും കണ്ണിൽ ചോരയില്ലാത്ത ഇന്ത്യൻ വിമാന കമ്പനികൾ; ഇതാണ് കൊള്ളയും കൊള്ളിവെപ്പും
May 13, 2020, 17:39 IST
ഖലീൽ കളനാട്
(www.kasargodvartha.com 13.05.2020) ഏപ്രിൽ അവസാനത്തോടെ ഗൾഫ് രാജ്യങ്ങളിൽ വേനലവധി ആരംഭിക്കുന്നതിനാൽ നാട്ടിലേക്ക് പോകാനായി വളരെ നാളുകൾക്ക് മുമ്പ് തന്നെ പ്രവാസികൾ വിമാന ടിക്കറ്റ് എടുത്തു വെക്കുകയാണ് പതിവ് , ഇത്തവണയും അവർ പതിവ് തെറ്റിക്കാതെയുള്ള തയ്യാറെടുപ്പുകൾ നടതുന്നതിനിടെയാണ് കാര്യങ്ങളെല്ലാം അവതാളത്തിലാകുന്നത്, കോവിഡ് കാരണം എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും റദ്ദു ചെയ്തു. മാസങ്ങൾക്ക് മുമ്പ് തന്നെ ടിക്കെറ്റെടുത്ത ഭൂരിപക്ഷം പേരുടെയും യാത്ര അവരുടേതല്ലാത്ത കാരണത്താൽ മുടങ്ങി. ഒരു തരത്തിലുള്ള ഫീസും ഈടാക്കാതെ മുഴുവൻ തുകയും തിരിച്ചുകൊടുക്കണമെന്ന് കേന്ദ്രസർക്കാർ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകിയെങ്കിലും സർക്കാരിന്റെ സ്വന്തം എയർ ഇന്ത്യ അടക്കമുള്ള ഒരു കമ്പനിയും തുക റീഫണ്ട് ചെയ്യാൻ തയ്യാറായില്ല.
എമിരേറ്റ്സ് അടക്കമുള്ള വിദേശ കമ്പനികൾ മുഴുവൻ തുകയും മടക്കി കൊടുത്തപ്പോൾ ഇന്ത്യൻ കമ്പനികൾ അറിയിച്ചത് റീഫണ്ട് ചെയ്യാൻ പറ്റില്ലെന്നും പകരം ഒരു വർഷത്തിനുള്ളിൽ മറ്റൊരു ദിവസം ടിക്കറ്റ് മാറ്റിയെടുക്കാം എന്നായിരുന്നു. ആദ്യ ലോക്ക്ഡൗൺ സമയം കഴിയുന്ന ഏപ്രിൽ 15 മുതൽ വീണ്ടും വിമാന സർവീസ് ആരംഭിക്കുന്നുവെന്ന് പറഞ്ഞ് ചില കമ്പനികൾ ടിക്കറ്റ് വില്പന പുനരാംഭിച്ചു. എങ്ങിനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന് കരുതിയിരിക്കുന്ന വലിയ ഒരു വിഭാഗം പ്രവാസികളെ ചൂഷണം ചെയ്ത് നാലും അഞ്ചും ഇരട്ടിയായിരുന്നു ഇത്തവണ ടിക്കറ്റ് നിരക്ക്. എന്നാൽ ലോക്ക്ഡൗൺ നീട്ടുകയും പുനഃരാരംഭിക്കുമെന്ന് പറഞ്ഞ സർവീസുകൾ വെറും കടലാസിൽ മാത്രമാകുകയും ചെയ്തു.
കഴിഞ്ഞ പ്രാവശ്യത്തെ പോലെ തുക മടക്കി കൊടുക്കാൻ കമ്പനികൾ ഇത്തവണയും തയ്യാറായില്ല. രണ്ടു മാസമായി ജോലിയും ശമ്പളവും ഇല്ലാതിരുന്ന പ്രവാസിയുടെ കയ്യിൽ നിന്നും പിടിച്ചുപറിക്കുക തന്നെ ചെയ്തു. ഒരു വർഷത്തിനുള്ളിൽ മറ്റേതെങ്കിലും ദിവസം ടിക്കറ്റ് എടുത്താൽ മതിയെന്ന് ആദ്യം പറഞ്ഞതിൽ നിന്നും മാന്യന്മാരുടെ മുഖം മൂടിയണിഞ്ഞ തസ്ക്കര വീരന്മാർ വീണ്ടും കളം മാറ്റി ചവിട്ടി. ട്രാവൽ ഏജൻസികൾക്ക് ഇപ്പോൾ ലഭിച്ച സർക്കുലർ പ്രകാരം സെപ്റ്റംബർ മുപ്പതിന് മുമ്പ് ടിക്കറ്റ് മാറ്റിയെടുത്തില്ലെങ്കിൽ തുക നഷ്ടമാകുമെന്നാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ വിമാന കമ്പനികൾ പിടിച്ചുപറിയും തുടങ്ങിയെന്നു സാരം.
ഓരോ പ്രവാസിയും ഇന്ന് ദുരിതക്കയത്തിലാണ്. അതിനിടയിലാണ് ഈ പകൽ കൊള്ളയും. നിലവിലെ അവസ്ഥയിലും പ്രസവാസികളെ നാട്ടിലെത്തിക്കാൻ വൻ തുകയ്ക്കുള്ള ടിക്കറ്റ് വീണ്ടും എടുക്കേണ്ടിവരുന്നു. വീണ്ടും വീണ്ടും വിവിധ പേരുകളിൽ പ്രവാസികളെ കൊള്ളയടിച്ചുകൊണ്ടേയിരിക്കുന്നു.
പ്രവാസികളുടേതല്ലാത്ത കാരണം കൊണ്ടാണ് യാത്ര മുടങ്ങിയത്. അതുകൊണ്ടുതന്നെ ടിക്കറ്റിനായി മുടക്കിയ തുക തിരിച്ചു കിട്ടുക തന്നെ വേണം. ഉയരണം ശക്തമായ പ്രതിഷേധം. കക്ഷി രാഷ്ട്രീയ വർഗ്ഗ വ്യത്യാസമില്ലാതെ ഈ അനീതിക്കെതിരെ പോരാടണം. ഇത് മാന്യന്മാരായ ചിലർ പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്നതതാണെന്ന് പൊതുസമൂഹത്തോട് വിളിച്ചു പറയണം.
Keywords: Kasaragod, Kerala, Article, Air India, Looting of Indian airlines