city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മര­ണവും ഒരു രാഷ്ട്രീയ പ്രവര്‍ത്ത­ന­മാണ്

മര­ണവും ഒരു രാഷ്ട്രീയ പ്രവര്‍ത്ത­ന­മാണ്
യൗവനം കത്തി­ നില്‍ക്കു­മ്പോള്‍ മരണം വന്നു കൂട്ടി­ക്കൊ­ണ്ടു പോകു­ന്ന­തിനെ രഷ്ട്രീ­യ­ത്തിന്റെ വാക്കു­ക­ളില്‍ അന­ശ്വ­രത എന്നു വിളി­ക്കാം. ടിപി­യെ­യും, മനോ­ജി­നെയും ഷുക്കു­റി­നേയും മറ്റും അങ്ങനെ വിളി­ക്കു­ന്ന­ത് അതു­കൊ­­ണ്ടാ­ണ്. യുവത്വം വാര്‍ദ്ധ­ക്യ­ത്തേ­ക്കാള്‍ വില­ പി­ടി­പ്പുള്ളതായതു­കൊണ്ട് ധീര­മായ മര­ണ­മെ­പ്പോഴും യുവ­ത്വത്തെ കൂടു­തല്‍ മനോ­ഹ­ര­മാ­ക്കു­ന്നു.

ഇന്ത്യന്‍ സ്വാതന്ത്യ പോരാ­ട്ട­ത്തിന്റെ യൗവ­ന­ രക്ത­സാ­ക്ഷി­ക­ളാണ് ഏ­റ്റവും അമ­ര­ത്വ­മു­ള­ള­വ­രാ­യി മാറിയ ഭഗത്‌സിങും, അപ്പു­വും, അ­ബൂ­ബ­ക്ക­റും, ചിരു­ക­­ണ്ഠ­ന്മാരു­മെന്ന് നാം പഠിച്ചി­ട്ടുണ്ട്­­. യൗവ­ന­ത്തിലെ മര­ണ­മാണ് വിവേ­കാ­ന­ന്ദനെ അന­ശ്വ­ര­നാ­ക്കി­യ­ത്. ആര്‍­എ­സ്എ­സിന്റെതാ­യും, ­മുസ്‌ലീം ലീഗിന്റെ ഷൂക്കൂ­റും, സി.പി.എ­മ്മിന്റെ മ­നോജും മറ്റും ഈ പട്ടി­ക­യിലെ പുതു തലമു­റ­ക്കാ­രാ­ണ്.

വിശ്വ­സി­ക്കുന്ന പ്രസ്ഥാ­ന­ത്തി­നു­വേണ്ടി യൗവ­ന­ത്തില്‍ തന്നെ ജീവന്‍ വെടി­യു­ക­യും, വാര്‍ദ്ധ­ക്യ­ത്തിന്റെ നിഴല്‍ വീഴു­ന്ന­തിന് മുമ്പേ അസ്ത­മ­യത്തെ പുല്‍കുന്നതും അവരവരുടെ പ്രസ്ഥാ­ന­ത്തിനു നല്‍കുന്ന എറ്റവും വലിയ സംഭാ­വ­ന­യായി ചരിത്രം വില­യി­രു­ത്ത­പ്പെടും. കാസര്‍കോ­ട്ടെ ബാല­ കൃ­ഷ്ണന്‍, ഇന്നും യുവ­ത­യുടെ രക്ത­മായി പരി­ണ­മി­ക്കു­ന്നത് അതി­നു­ദാ­ഹ­ര­ണ­മാ­ണ്.

ജീവി­ക്കാ­നുള്ള തീവ്ര­ത­യേ­ക്കാള്‍ ചങ്കു­റ­പ്പു­ള്ള­താണ് മരി­ക്കാ­നുള്ള ധൈര്യ­മെന്ന് ചെ ഗു­വേര. കാരണം രാഷ്ട്രീയമരണം അന­ശ്വ­ര­മാ­ണ്.


ജീവി­ത­ത്തിന്റെ മുര്‍ദ്ധ­ന്യ­ത­യില്‍

വിശ്വ­സി­ക്കുന്ന പ്രസ്ഥാ­ന­ത്തിനു വേണ്ടി എരി­ഞ്ഞു­തീ­രുക എന്നത് പ്രത്യയ ശാസ്ത്ര­പ­ര­മായ അനു­ഗ്ര­ഹ­മായി രാഷ്ട്രീ­യ­ വിശ്വാ­സി­കള്‍ കാണുന്നു. കാരണം ആ എരിഞ്ഞു­തീരലില്‍ നിന്നു പട­രുന്ന തീ പൊതു സമൂ­ഹ­ത്തിന്റെ മ­ന­സ്സു­കള്‍ ഏറ്റെ­ടു­ക്കുന്നു എന്നു­ള്ള­തു കൊ­ണ്ടാണ്. കാസര്‍കോ­ട്ടെ ലീ­ഗ് സമ്മേ­ള­ന­ത്തില്‍ വെച്ച് പോലീസ് വെടിയു­ണ്ടയേറ്റ് നിലം പറ്റി­യ­വരും അട­യാ­ള­പ്പെ­ടു­ത്തു­ന്നതും ഇ­തു­ത­ന്നെ­യാണ്.

മാന­വി­ക­ത­യും, മ­നു­ഷ്യത്വവും രാഷ്ട്രീ­യ­ത്തിന്റെയും,­ മ­ത­ത്തി­ല­ന്റെയും അളവു കോല്‍ വെച്ചു വക­തി­രിച്ചു കാണുന്ന കാല­മാണ് നമ്മു­ടേ­ത്. സമ്മിശ്ര മത­വി­ഭാ­ഗ­ങ്ങള്‍ പാര്‍ക്കു­ന്ന പ്രദേ­ശ­ങ്ങ­ളി­ലാണ് ഇത് കൂടു­തലും പ്രക­ട­മാ­കു­ന്ന­ത്. അവ­ര­വ­രുടെ മത­വി­ഭാ­ഗ­ങ്ങള്‍ക്ക് സ്വാധീ­ന­മുള്ള മേഖ­ല­ക­ളി­ലേക്ക് ചേക്കേ­റാനും, മത­പ­ര­മായി സംഘം ചേര്‍ന്നു കൊ­ണ്ട് ജീവി­ക്കാനും മനു­ഷ്യന്‍ ഇഷ്‌പ്പെ­ടുന്ന സാഹ­ച­ര്യ­ത്തി­ലേക്കാണ് ജ­നം നീങ്ങു­ന്ന­ത്. ഈ വികാരം സമ്മിശ്ര മത സൗഹര്‍ദ്ദ ചിന്ത­കളെ ഇല്ലാ­താ­ക്കും. ജീവി­ത ചിട്ടയെ നിര്‍മ്മി­ക്കാന്‍ മതത്തെയും, രാഷ്ട്ര നിര്‍മ്മി­തിക്കു വേ­ണ്ടി രാഷ്ട്രീ­യ­ത്തേയും പ്രയോ­ജ­ന­പ്പെ­ടു­ത്തുന്ന ഒരു കാല­ത്തി­നായി നമുക്ക് കാത്തി­രി­ക്കാം.

മര­ണവും ഒരു രാഷ്ട്രീയ പ്രവര്‍ത്ത­ന­മാണ്
-പ്രതിഭാ രാ­ജന്‍
Keywords:  Article, Prathibha Rajan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia