city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബഹുമാനപ്പെട്ട എം എല്‍ എയ്ക്ക് തുറന്ന കത്ത്

(www.kasargodvartha.com 10/11/2015) കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുവാനാണ് ഈ കുറിപ്പ്.
ജനറല്‍ ആശുപത്രിയില്‍  ജീവനക്കാരുടെ എണ്ണം കുറവാണ് എന്ന കാര്യത്തില്‍ താങ്കള്‍ക്ക് അഭിപ്രായ വ്യത്യാസമില്ലല്ലോ. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടേയും, ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും മാത്രമേ ജനറല്‍ ആശുപത്രിയെ വികസിപ്പിെച്ചടുക്കുവാന്‍ സാധിക്കുകയുള്ളൂ. 1961ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇന്നും ഇവിടെ തുടരുന്നത്.

കിടത്തി ചികിത്സയ്ക്ക് 212 ബെഡുള്ള ആശുപത്രിയില്‍ 250 മുതല്‍ 300 വരെ രോഗികള്‍ ചികിത്സയിലാണ്. നിലവില്‍ 1520 ഓളം സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവുകളുണ്ട്. മറ്റു പാരാമെഡിക്കല്‍ ജീവനക്കാര്‍ അധികവും താല്‍കാലിക ജീവനക്കാരാണ്. ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും കൃത്യസമയത്ത് ഒഴിവുകള്‍ നികത്തുകയും ചെയ്യുകയാണെങ്കില്‍   ജനറല്‍ ആശുപത്രിക്കും കാസര്‍കോടിനും വികസനമുണ്ടാക്കാം.

രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടപ്പിലാക്കുവാന്‍ ഏഴ് പ്രാവശ്യം നിയമസഭയില്‍ സബ്മിഷന്‍ കൊടുത്ത ബഹുമാനപ്പെട്ട എം എല്‍ എ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്ന വിഷയം അങ്ങ് നിയമസഭയില്‍ ഉന്നയിക്കാത്തതെന്ത്? പോസ്റ്റ് മോര്‍ട്ടം ആവശ്യമുള്ളത് മരിച്ചതിന് ശേഷമല്ലെ സാര്‍, ജീവനുള്ളവര്‍ക്കും രോഗികള്‍ക്കും വേണ്ടി ഉപകാരപ്പെടുന്ന പലതും ചെയ്യാന്‍ ഇവിടെ ബാക്കിയുണ്ട്.

24 മണിക്കൂര്‍ പോസ്റ്റ്‌മോര്‍ട്ടം വേണ്ട എന്ന അഭിപ്രായമില്ല; പക്ഷെ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചതിന് ശേഷം മാത്രം മതിയല്ലൊ സര്‍ അതൊക്കെ. ആശുപത്രിക്ക് അനുവദിച്ചിട്ടുള്ള 'പോലീസ് സര്‍ജന്‍' തസ്തിക ഇന്നും ഒഴിഞ്ഞ് കിടക്കുകയാണ്. ഈ തസ്തികയില്‍ നിയമനം നടത്തുകയാണെങ്കില്‍ തന്നെ മൃതദേഹം പരിയാരത്തേക്ക് കൊണ്ട് പോകുന്നതിന് പരിഹാരമാകുമായിരുന്നു.

ഇപ്പോള്‍ തന്നെ പോസ്റ്റ് മോര്‍ട്ടം ചെയ്യുവാന്‍  ആവശ്യത്തിന് ജീവനക്കാരില്ല എന്നത് വാസ്തവമാണ്. നിലവില്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറാണ്  പോസ്റ്റ് മോര്‍ട്ടവും ചെയ്യുന്നത്, ഈ സമയത്ത്   കാഷ്വാലിറ്റിയില്‍ വല്ല അത്യാഹിത കേസ് വന്നാല്‍ കാഷ്വാലിറ്റിയില്‍ ഡോക്ടറില്ല   എന്ന പരാതിയും ഉയരുന്നു. പിന്നെ മോര്‍ച്ചറിയിലേക്കുള്ള റോഡിനെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം.

'നെയിംബോര്‍ഡ് 'മാറിയതല്ലാതെ ജീവനക്കാരുടെ കാര്യത്തിലായാലും, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലായാലും എന്ത് മാറ്റമാണ് നമ്മുടെ ജനറല്‍ ആശുപത്രിക്ക് സംഭവിച്ചിട്ടുള്ളത്? ഡോക്ടര്‍, നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, ഫാര്‍മസിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി ജീവനക്കാരെ പുതിയ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് വര്‍ദ്ധിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു സാര്‍.

രോഗികള്‍ക്ക് നല്ല പരിചരണവും, സേവനവും ലഭിക്കണമെങ്കില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടായാലേ മതിയാകൂ.
ജനറല്‍ ആശുപത്രിയുടെ വികസനത്തിന്  താല്‍പര്യമുള്ള  താങ്കള്‍ ഈ എഴുത്ത്  കണ്ടില്ലെന്ന് നടിക്കില്ല എന്ന വിശ്വാസത്തോടെ.

സി എ യൂസുഫ്
ജില്ലാ പ്രസിഡന്റ്
സോളിഡാരിറ്റി കാസര്‍കോട്‌

ബഹുമാനപ്പെട്ട എം എല്‍ എയ്ക്ക് തുറന്ന കത്ത്

Keywords:  General hospital, Article, MLA, Open letter, Kasaragod, Staff, Employee, Letter to Kasaragod MLA

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia