city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇ അഹ് മദ്: നിഷ്‌കളങ്ക ഹൃദയത്തിന്റെ ഉടമ


ഇര്‍ഷാദ് ഹുദവി ബെദിര

(www.kasargodvartha.com 01.02.2017)
പൊതു സമൂഹത്തിന്റെ ആവേശവും രാജ്യത്തിന്റെ അഭിമാനവുമായിരുന്ന ഇ അഹ് മദ് സാഹിബ് വിടവാങ്ങിയിരിക്കുന്നു. മുസ്ലിം ലീഗ് ലോകത്തിന് നല്‍കിയ സംഭാവനയായിരുന്നു ഇ അഹ് മദ് സാഹിബ്. സീതി സാഹിബിന്റെയും, ഖാഇദെമില്ലത്തിന്റെയും പ്രിയശിഷ്യന്‍, വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ കടന്നുവന്നു, മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പദവിയില്‍ വരെ എത്തി.

ഏറ്റെടുത്ത പദവികളോടൊക്കെ നൂറു ശതമാനം നീതി പുലര്‍ത്താനും, തൊട്ടതെല്ലാം പൊന്നാക്കി മാറ്റാനും കഴിഞ്ഞ മഹാ വ്യക്തിത്വം, പാര്‍ട്ടിയിലെ തല മുതിര്‍ന്നവര്‍ക്കും ഇളം തലമുറക്കാര്‍ക്കും എന്നും ഒരുപോലെ ആവേശമായിരുന്ന അഹ് മദ് സാഹിബ്, വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യത്തെ മലയാളികളുടെ പ്രശ്‌നപരിഹാരത്തിന് സദാ ഇടപെട്ട ജന നായകന്‍ ആയിരുന്നു. ഇ അഹ് മദ് സാഹിബിന്റെ നിര്യാണത്തോടെ നഷ്ടപ്പെടുന്നത് കേവലം ഒരു രാഷ്ട്രീയക്കാരനെയല്ല, ഇന്ത്യയുടെ ശബ്ദം ലോക വേദികളില്‍ എത്തിച്ച പ്രഗത്ഭനായ ഒരു ഇന്ത്യന്‍ പുത്രനെയാണ്.
സമസ്തയുടെ സമ്മേളനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന സമ്മേളന വേദികളിലെ നിറഞ്ഞ സദസ്സിനു മുമ്പില്‍ ആവേശോജ്ജ്വലമായി അദ്ദേഹം നടത്തുന്ന പ്രഭാഷണത്തെ ജനസഞ്ചയം കാതോര്‍ത്തിരിക്കുമായിരുന്നു. ബാഫഖി തങ്ങളും സീതി സാഹിബും, ശംസുല്‍ ഉലമയും, കണ്ണിയത്ത് ഉസ്താദും തമ്മിലുള്ള ബന്ധവും, മുസ്ലിം ലീഗ് മുസ്ലിംങ്ങളുടെ രാഷ്ട്രീയ പ്ലാറ്റ് ഫോമും, സമസ്ത മത പ്ലാറ്റ്‌ഫോമാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുകയും, മാത്രമല്ല താന്‍ സുന്നി യാണെന്നും പക്ക സമസ്തക്കാരനാണെന്നും സുന്നി വേദികളിലെ തന്റെ പ്രഭാഷണങ്ങളില്‍ വെട്ടിത്തുറന്നു പറയുകയും ചെയ്യും.

സമസ്തയുടെ പല നേതാക്കളുമായി നല്ല വ്യക്തി ബന്ധം പുലര്‍ത്തിയിരുന്നു. ഈയുള്ളവന്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് നടന്ന മലപ്പുറം മുന്‍സിപ്പല്‍ ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന ഇ അഹ് മദ് സാഹിബിനെ നേരിട്ട് കാണാന്‍ വേണ്ടി ഞാനും ദാറുല്‍ ഹുദയിലെ സുഹൃത്തും പോയപ്പോള്‍ കേന്ദ്രമന്ത്രിയെന്ന ജാഡ പോലുമില്ലാതെ വളരെ സ്‌നേഹത്തോടെ സംസാരിക്കുകയും, സി എം ഉസ്താദ് കേസിന്റെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഉസ്താദുമായിട്ടുള്ള സ്‌നേഹം ബന്ധം പറഞ്ഞ് തരുകയും നമുക്ക് ഈ വിഷയത്തില്‍ വേണ്ടത് ചെയ്യാമെന്ന് പറഞ്ഞ് പിന്തുണ നല്‍കിയത് ഇന്നും മറക്കാന്‍ കഴിയാത്ത ഓര്‍മയാണ്.

ശിഹാബ് തങ്ങള്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് വരുകയും അവിടുന്ന് പൊട്ടിക്കരയുകയും ചെയ്ത രംഗങ്ങള്‍ ഏതൊരുവ്യക്തിക്കും അദ്ദേഹത്തെ കുറിച്ചു തങ്ങളുമായിട്ടുള്ള ബന്ധവും മനസ്സിലാക്കി തരുന്നുണ്ട്. അഹ് മദ് സാഹിബ് കാപട്യരഹിതനായിരുന്നു. കരച്ചില്‍ വന്നപ്പോള്‍ പൊട്ടിക്കരഞ്ഞു. ചിരി വന്നപ്പോള്‍ പൊട്ടിച്ചിരിച്ചു. ദേഷ്യം വന്നപ്പോഴും അടക്കി നിര്‍ത്തിയില്ല. ആഗ്രഹങ്ങളെ ചങ്ങലക്കിട്ടില്ല. ഹൃദയം കൊണ്ടാണ് അദ്ദേഹം ജീവിതത്തെ നേരിട്ടത്. ആ മഹാനുഭാവന്റെ ഓർമ്മകൾ യുവ സമൂഹത്തിന് പാഠമാകട്ടെ.

ഇ അഹ് മദ്: നിഷ്‌കളങ്ക ഹൃദയത്തിന്റെ ഉടമ

Keywords : Article, Remembrance, Muslim-league, Leader, E Ahmed MP, Leader with clear heart like crystals.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia