കൊപ്പല്‍ അബ്ദുല്ല: പൊതു പ്രവര്‍ത്തനം ജീവിത സേവനമാക്കിയ നേതാവ്
Nov 23, 2016, 14:32 IST
സിദ്ദീഖ് ചേരങ്കൈ
(www.kasargodvartha.com 23.11.2016) അന്തരിച്ച കൊപ്പല്‍ അബ്ദുല്ല പൊതു പ്രവര്‍ത്തനം ജീവിത സേവനമാക്കിയ നേതാവാണ്. കുറച്ചുകാലം അദ്ദേഹത്തിന്റെ കൂടെ ഓഫീസ് വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചു. അവിടെനിന്നു തുടങ്ങിയതാണ് എന്റെ പൊതുപ്രവര്‍ത്തനം. കൊപ്പലിന്റെ കൂടെ എവിടെ പോയാലും എന്നെ ശിഷ്യനെന്ന് പരിചയപെടുത്തും. അന്നും ഇന്നും എനിക്കഭിമാനമുള്ള വാക്ക് അതായിരുന്നു. ആ ജിവിതത്തില്‍ നിന്ന് പഠിക്കാനേറെയുണ്ട്.
രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്നപ്പോഴും അധികാരത്തിന് വേണ്ടി വടംവലി നടത്തിയില്ല. രാഷ്ട്രീയ കുതിരകച്ചവടത്തിന് മനസുവെച്ചിരുന്നങ്കില്‍ എംഎല്‍എയും മന്ത്രിയും അകാന്‍ കൊപ്പലിന് സാധിക്കുമായിരുന്നു. ജനങ്ങളുടെ പ്രശ്‌നം തേടിപ്പോയി പരിഹരിക്കുന്ന ഒരു ജനകീയ നേതാവെന്ന സ്ഥാനം കൊപ്പലിന് മാത്രം അവകാശപ്പെട്ടതാണ്. അഗതികളുടെയും തന്നെ അശ്രയിക്കുന്നവരുടെയും പ്രശനങ്ങള്‍ ഏത് വകുപ്പുതലങ്ങളായാലും സാമ്പത്തികമായാലും അദ്ദേഹം കാണിക്കുന്ന ആത്മാര്‍ത്ഥത എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഒരു കാര്യം കൊപ്പലിനെ ഏല്‍പ്പിച്ചാല്‍ അവര്‍ കുടുങ്ങി എന്നാണ് ഞാന്‍ പറയാറുള്ളത്. കാരണം ഏല്‍പ്പിച്ചയാള്‍ മറന്നുകാണും വരാന്‍ പറഞ്ഞസമയം. എന്നാല്‍ കൊപ്പല്‍ അത് സാധിച്ചെടുത്ത് സ്വന്തം പണം മുടക്കി അയാളുടെ വീട്ടില്‍ എത്തിച്ചുകൊടുക്കും. തിരഞ്ഞെടുപ്പില്‍ തോറ്റാലും കൊപ്പലിന് വിശ്രമമില്ല. വോട്ട് മറിച്ചു കുത്തിയവര്‍ ഓഫീസില്‍ (കൊപ്പല്‍ എക്‌സ്പ്രസ്സ്) വന്ന് വിഷമം പങ്കു വെച്ച് രേഖകള്‍ ശരിയാക്കുന്നതിനും മറ്റുമുള്ള കാര്യങ്ങള്‍ സാധിക്കണമെങ്കില്‍, നമ്മള്‍ വിചാരിച്ച സമയത്ത് ഒരു രൂപ ചിലവില്ലാതെ നമുക്ക് കിട്ടണമെങ്കില്‍ കൊപ്പല്‍ തന്നെ വേണം. കാസര്‍കോട്ടെ മരണ വീടുകളിലും കല്യാണ വീടുകളിലും മറ്റും രോഗികളെ സന്ദര്‍ശിക്കാനായാലും കൊപ്പല്‍ എന്നും മുന്നിലുണ്ടായിരുന്നു.
Related Article:
കൊപ്പല്‍ അബ്ദുല്ലയുടെ വിയോഗത്തോടെ
കാസര്‍കോടിന് നഷ്ടമായത് തന്റേടിയായ നേതാവിനെ
ഭക്ഷണത്തിനും മറ്റും പ്രയാസപ്പെട്ട് ആശുപത്രികളില്‍ ആരെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ വീട്ടില്‍നിന്ന് ഭക്ഷണപ്പൊതിയുമായി എത്തി അവര്‍ക്ക് കൊടുത്ത് സമാധാനിപ്പിക്കും. പലപ്പോഴും ഞാന്‍ സാക്ഷിയാണ്. ഇതൊക്കെ കണ്ട് പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനിയെങ്കിലും നിര്‍ത്തിക്കൂടെ.. ചെയ്ത് കൊടുത്തതിന് ഒരു നന്ദി പോലും പറയാനാളില്ല. പ്രായമായില്ലേ വിശ്രമിച്ചു കൂടെ? അപ്പോള്‍ അദ്ദേഹം പറയും. നന്ദി പടച്ചോന്‍ തരും. ഇതെന്റെ രക്തത്തിലലിഞ്ഞതാണ്. എന്നിട്ടൊരു ചിരിയും.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ വിളിച്ചപ്പോള്‍ പറയഞ്ഞത്, സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു രോഗിയെ കുറിച്ചായിരുന്നു. പാവങ്ങളാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും മംഗളൂരുവിലെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞു സങ്കടപ്പെടുകയായിരുന്നു. അവരാരാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എനിക്ക് നേരിട്ട് പരിചയമില്ലെന്നും മറ്റൊരാള്‍ പറഞ്ഞ് വിളിച്ചതാണെന്നും പറഞ്ഞു. വീട്ടില്‍ അസുഖം മൂലം വിശ്രമിക്കുന്ന നിങ്ങള്‍ അതൊന്നും ചിന്തിക്കേണ്ടെന്ന് പറഞ്ഞപ്പോള്‍ നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്യണം.. എന്നോടുള്ള വിശ്വാസം കൊണ്ടല്ലേ അവരെന്നെ വിളിച്ചത് എന്നാണ് എന്നോട് പറഞ്ഞത്.
ഇന്ന് പലരും രാഷ്ട്രീയ ലാഭത്തിന് വേണ്ടിയും പ്രശസ്തിക്ക് വേണ്ടിയും കൂലിക്ക് അളുകളെ വെച്ച് ചെയ്യുന്നതിനെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കാനും പെരുപ്പിക്കാനും മത്സരിക്കുമ്പോള്‍ കൊപ്പലിനെ പോലുള്ളവരുടെ സേവനങ്ങള്‍ ചരിത്രം എഴുതുന്നവര്‍ മറന്നുപോകുന്നു. സ്വാര്‍ത്ഥ താല്‍പര്യങ്ങളില്ലാതെ ആശ്രയമില്ലാത്തവര്‍ക്ക് അത്താണിയായും കൊപ്പല്‍ എന്നും ജനങ്ങള്‍ക്കൊപ്പം മാത്രമായിരുന്നു.
Related Article:
യാത്രയായത് കാസര്‍കോട് എക്‌സ്പ്രസ്സ്
Keywords: kasaragod, Kasaragod-Municipality, Leader, INL, Death, Condolence, Political party, Article, Siddeeque Cherankai, Koppal Abdulla