city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വയനാടഞ്ചും കടന്ന് ചെറിയ മലരിടുക്കും, മധുവനവും, ശ്രീകാളകൂടപര്‍വ്വവും കടന്ന് മദോന്മത്തനായി ശ്രീമഹാദേവന്‍ ഇതാ വന്നണഞ്ഞു

(www.kasargodvartha.com 09.03.2018) തെയ്യം കെട്ടു മഹോല്‍ത്സവത്തിന്റെ നിറവിലേക്ക് ഉയരുകയാണ് കാസര്‍കോട് ജില്ല. ഇനിമുതല്‍ വയനാട്ടു തിരുവടിയുടെ ആട്ടവും പാട്ടും നിറഞ്ഞ കളിയാട്ടക്കാലം. പതിവുപോലെ ഇത്തവണയും ആദിതീയ്യന്റെ അരങ്ങാട്ടത്തിനായി നാട്ടരങ്ങൊരുങ്ങുകയാണ്. ഇനിയുള്ള രാവുകള്‍ ചൂട്ടാട്ടത്തിന്റെ കാലം. ജില്ലയിലെ ആദ്യത്തെ വയനാട്ടു കുലവന്‍ തിരുപുറപ്പാടിന് കുറ്റിക്കോല്‍ കഴകത്തില്‍പെട്ട മുത്തനടുക്കം ഇടപ്പണി തുളിച്ചേരി തറവാട്ടില്‍ തിരിയുയര്‍ന്നു. മാര്‍ച്ച് 6,7,8 തീയ്യതികളിലായി വയനാട്ടുകുലവന്‍ നടന്നത്. ഇനി നാടാകെ മേളകൊഴുപ്പിന്റെ കാലം.

മാര്‍ച്ചും,ഏപ്രിലും,മെയ് മാസവും വിടാതെ നാടും നഗരവും നിറഞ്ഞാടും. ഇനിമുതല്‍ ഭഗവാന്റെ ചൂട്ടാട്ടത്തീപ്പൊരിച്ചൂടിന്റെ ലഹരിയിലായിരിക്കും ജനം. ഭക്തര്‍ ആഹ്ലാദ തിമിര്‍പ്പിലെടുത്തു ചാടിക്കഴിഞ്ഞു. മുത്തനടുക്കത്ത് അരങ്ങില്‍ വന്ന കുലവന്‍ ഇത്തവണത്തെ വിടവാങ്ങല്‍ കാഞ്ഞങ്ങാട്ടെ പട്ടരെ കന്നിരാശി ദേവസ്ഥാനത്തു വെച്ച് മെയ് ആറിനായിരിക്കും.

തീയ്യ വംശം വിടാതെ കാത്തു സൂക്ഷിക്കുന്ന ഗോത്രവര്‍ഗ സംസ്‌കൃതിയുടെ നിറഞ്ഞാട്ടങ്ങളാണ് തെയ്യം കെട്ടു മഹോല്‍സവങ്ങള്‍. വിവിധ രാശികളിലൂടെ കടന്നു ചെന്ന തിയ്യകുലവും, സഹജീവികളും പുത്തന്‍ മാനവീയതകളിലേക്ക് എത്തുമ്പോള്‍ വിമര്‍ശനപരമായും സ്വയം വിമര്‍ശനപരമായും തെയ്യം കെട്ടു മാമാങ്കത്തെ നോക്കി കാണേണ്ടത് അവനവനില്‍ കുടിയിരിക്കുന്ന ഈശനിലെ പ്രകാശത്താലാണ്. അതു കൊണ്ടു കൂടിയായിരിക്കണം പലയിടത്തും മഹോല്‍സവം ഇന്ന് ഗതി മാറി മാനവികോല്‍സവമായി പരിണമിക്കാന്‍ ഇടയായത്. 'യശമാന' സ്വഭാവത്തോടെയുള്ള ഉയര്‍ന്ന ജാതിക്കാര്‍ മാത്രമേ മഹോല്‍സവങ്ങളുടെ ചെയര്‍മാനാകാന്‍ പാടുളളു എന്നും ചെറിയ അടുക്കള, വലിയ അടുക്കള എന്ന പേരില്‍ മുന്‍ജാതിക്കും കീഴ്ജാതിക്കും വെവ്വേറെ പാകപ്പെടുത്തുന്ന അടുക്കളയും, ജാതി തിരിച്ചുള്ള പന്തിഭോജനവും കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നതിനു കാരണം ചിലപ്പോള്‍ തന്നില്‍ തന്നെ പ്രകാശിക്കുന്ന ഭഗവാന്റെ ചൂട്ടില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ വിപ്ലവതീപ്പൊരികളില്‍ നിന്നുമാകാം.

തീയ്യ വംശത്തിന്റെ സംസ്‌കൃതിയില്‍ വളര്‍ന്നു പന്തലിച്ച കുറ്റിക്കോല്‍ കഴകത്തിലേക്ക് തങ്ങളുടെ പ്രാദേശിക കമ്മറ്റിയുടെ ഒരു കത്തു കിട്ടുന്നതോടെയാണ് ഒരു വ്യാഴവട്ടക്കാലമായി നാട് ആഗ്രഹിച്ചു സ്വപ്‌നം കണ്ട കളിയാട്ടം ഇപ്പോള്‍ അരങ്ങിലെത്താന്‍ ഇടവരുത്തിയത്. നൂറ്റാണ്ടുകള്‍ക്കുമപ്പുറത്തെ പഴമയും പെരുമയുമുള്ള തുളുച്ചേരി നായര്‍ സമുദായത്തിന്റെ ചുമതലയിലുള്ള കുലവനെ നേരിട്ടു കാണാനും അനുഗ്രഹം വാങ്ങാനുമുള്ള തിരക്കിനിടയില്‍ ഭക്തരുടെ ഒരു ജന്മനിയോഗത്തിന്റെ നിര്‍വൃതി ദര്‍ശിക്കാനാകും. നീണ്ട 47 വര്‍ഷത്തിനു ശേഷം മാത്രമാണ് ഇവിടെ കുലവനെ കാണാന്‍ അവസരമൊരുങ്ങുന്നത്. കണ്‍മെയ് നിറഞ്ഞാട്ടത്തില്‍ മനം കുളിര്‍ത്ത ഭക്തര്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭഗവാനെ വീണ്ടും കെട്ടിക്കാണാനുള്ള ഒരുക്കം കൂട്ടലുമായാണ് തൊഴുതു മടങ്ങുന്നത്.

ക്ഷേത്ര കലകളെ സംരക്ഷിക്കുക, കീഴ് വഴക്കങ്ങള്‍ക്കും, അനുഷ്ഠാനങ്ങള്‍ക്കും ഭംഗം വരാതെ കാത്തു സൂക്ഷിക്കുക, എന്നതിനുമപ്പുറം കൈവിട്ടു പോയ കാര്‍ഷിക സംസ്‌കൃതി തിരിച്ചു പിടിക്കുക എന്ന ജനകീയ മുന്നേറ്റത്തിനും ഉല്‍സവങ്ങളുടെ സംഘാടക സമിതി മുന്നിട്ടിറങ്ങുന്ന കാഴ്ച്ച ഉല്‍സവങ്ങള്‍ക്കു കാര്‍ഷിക വിപ്ലവത്തിന്റെ പരിവേഷം കൂടി നല്‍കുന്നു.

വിജയന്‍ മാടക്കാല്‍ ചെയര്‍മാനും മധുസൂതനന്‍ കെ.ടി കുറ്റിക്കോല്‍ കണ്‍വീനറുമായുള്ള ആഘോഷക്കമ്മറ്റി കൈ്‌മെയ് മറന്നുള്ള പ്രവര്‍ത്തനത്തിന്റെ സാക്ഷാത്കാരമാണ് ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചുള്ള കളിയാട്ടം.

പ്രതിഭാരാജന്‍

വയനാടഞ്ചും കടന്ന് ചെറിയ മലരിടുക്കും, മധുവനവും, ശ്രീകാളകൂടപര്‍വ്വവും കടന്ന് മദോന്മത്തനായി ശ്രീമഹാദേവന്‍ ഇതാ വന്നണഞ്ഞു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Festival, Celebration, Kaliyattam, Religion,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia