city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇതാണ്ടാ ഇരിട്ടി സ്‌റ്റൈല്‍... ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് സോഷ്യല്‍ മീഡിയയില്‍ താരമായി ഇരിട്ടി മുഹമ്മദ്

ജാസര്‍ പൊവ്വല്‍

(www.kasargodvartha.com 09.02.2018) ഇത് കാസര്‍കോടിന്റെ സ്വന്തം മമ്മസ്ച്ച... ജനങ്ങളുടെ സ്വന്തം ഇരിട്ടി മമ്മസ്ച്ച. ജനകീയ പ്രശ്‌നങ്ങള്‍ എവിടെയുണ്ടോ അവിടെ ഇരിട്ടിയുമുണ്ടാകും. സംഭവ ബഹുലമായ കവല പ്രസംഗമല്ല, കാര്യങ്ങള്‍ നേരിട്ടറിഞ്ഞ് നല്ല ഒന്നാന്തരം കാസര്‍കോടന്‍ ഭാഷയില്‍ കാര്യങ്ങള്‍ ബന്ധപ്പെട്ടവരിലേക്ക് എത്തിക്കുന്ന ഇരിട്ടി സ്‌റ്റൈലാണ് ഇത്. മമ്മസ്ച്ച കാര്യങ്ങള്‍ പറയുന്ന രീതി ഒന്ന് വേറെ. അത് വിവരിക്കണമെങ്കില്‍ സാക്ഷാല്‍ മമ്മസ്ച്ച തന്നെ വേണ്ടി വരും. ഇരിട്ടിയോളം വരില്ല ആരും എന്നര്‍ത്ഥം.

സര്‍ക്കാര്‍ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുന്ന റോഡുകള്‍ മുതല്‍ പാലങ്ങള്‍ വരെ ഇരിട്ടിയുടെ വീഡിയോയില്‍ ലൈവാണ്. അതിനിടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഏതൊരു കാര്യങ്ങള്‍ കണ്ടാലും ഉടന്‍ വീഡിയോ ചെയ്യും. കാസര്‍കോട് എതിര്‍ത്തോട് റോഡ് വളവിലെ അപകട സ്ഥിതി നിറഞ്ഞ അവസ്ഥ വിവരിച്ചാണ് സത്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ തുടക്കമെന്ന് തോന്നുന്നു. പിന്നെയങ്ങോട്ട് വെച്ചടി വെച്ചടി  കയറ്റമാണ് കണ്ടത്.

ഒരു രീതിയില്‍ മമ്മസ്ച്ചയുടെ ലൈവ് വീഡിയോ കാണുമ്പോള്‍ ഒരു ഹാസ്യ കഥാ പാത്രത്തിന്റെ പ്രതീതി ഉളവാക്കുന്നുവെങ്കില്‍ തെറ്റി. ജനങ്ങളില്‍ ഇടകലര്‍ന്ന് ഓരോ വിഷയവും ബന്ധപ്പെട്ടവരില്‍ എത്തിക്കുക എന്ന അടവ് തന്ത്രമാണ് മമ്മസ്ച്ച സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് പയറ്റുന്നത്. ഇടയ്‌ക്കൊക്കെ ചില ധിക്കാരികളുടെ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മമ്മസ്ച്ച ഇരയാകുറുണ്ട്. ചിലരുടെ ട്രോളുകള്‍ക്കും ആക്ഷേപ വാക്കുകള്‍ക്കും ഇരയാകേണ്ടി വരുന്നു. എന്നാലും തെല്ലും കൂസലില്ലാതെ സമര്‍ത്ഥമായി തന്നെ തന്റെ രീതി തുടരുക എന്നതാണ് അദ്ദേഹം ചെയ്യുന്നത്.

ഇരിട്ടി സ്‌റ്റൈലിന് ഇന്ന് ജന പിന്തുണ ഏറിവരുന്നതാണ് കാണുന്നത്. ഏതൊരു വീഡിയോ ആയാലും ഷെയര്‍ ചെയ്ത് സ്വീകാര്യത നേടുകയാണ് നിമിഷങ്ങള്‍ക്കുള്ളില്‍. നമ്മുടെ നാട്ടില്‍ പിന്തുണ കിട്ടുന്ന കാര്യം മാത്രം അപ്പടി കാച്ചി സോഷ്യല്‍ മീഡിയയില്‍ തരംഗമാവാന്‍ ശ്രമിക്കുന്നവരുണ്ട്. ജനകീയ വിഷയമായാലും, ശബ്ദമുയര്‍ത്തേണ്ട കാര്യമായാലും ആരെയെങ്കിലും ഭയന്ന് മാറിനില്‍ക്കുന്ന സ്ഥിരം പല്ലവിയാണ് കാണുന്നത്. അവിടെയാണ് ഇരിട്ടി വ്യത്യസ്തനാവുന്നത്. ഇരിട്ടിയുടെ സമീപകാല വീഡിയോയിലത്രയും നേരിന്റെ പ്രതിരൂപമുണ്ട്. തെറ്റിനെതിരെ വിരല്‍ ചൂണ്ടാനുള്ള തന്റേടവും ചങ്കൂറ്റവുമുണ്ട്. എന്തിനെയും നേരിടാനുള്ള ആര്‍ജ്ജവമുണ്ട്. അതാണ് ഇരിട്ടി സ്‌റ്റൈല്‍. ഒരു സമയത്ത് കഞ്ചാവിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഇരിട്ടി മമ്മസ്ച്ചയ്ക്ക് കഞ്ചാവി വില്‍പനക്കാരില്‍ നിന്നും കടുത്ത ഭീഷണി നേരിടേണ്ടി വന്നിരുന്നു. ഫോണിലൂടെയും മറ്റുമായിരുന്നു ഭീഷണി. എന്നാല്‍ ഇതിനെതിരെയും ആഞ്ഞടിച്ചുകൊണ്ടാണ് മമ്മസ്ച്ച അവരുടെ വായടപ്പിച്ചത്. ഏത് സമയവും ഇരിട്ടി ലൈവ് ആന്‍ഡ് ലൈവാണ്. പ്രശ്‌നങ്ങള്‍ എവിടെയുണ്ടോ അവിടെ ഇരിട്ടി റെഡി. നിവേദനങ്ങളും മറ്റുമായി ബന്ധപ്പെട്ടവരില്‍ എത്തിക്കുന്ന സുഹൃത്തുക്കളും ഇരിട്ടിയുടെ പക്കലുണ്ട് (അന്ന് പറഞ്ഞ കാരാട്ടെ പുള്ളോ അല്ല, ഇത് വേറെ).

'മമ്മസ്ച്ച സമര്‍ത്ഥമായി മുന്നേറുക, കാര്യങ്ങള്‍ കുറച്ചു കൂടി പഠിച്ചു ഉഷാറായി അങ്ങോട്ട് വീഡിയോ ചെയ്യുക. തെക്കന്‍ കേരളത്തിലെ ആ സുഹൃത്തിന്റെ വാക്കും കടമെടുക്കുന്നു.'ഇങ്ങളെ കൂടെ നമ്മളുണ്ട് ഇക്കാ, പിന്നെ ഇങ്ങള്‍ പറയുന്ന സ്‌റ്റൈലും ഭാഷയും മാറ്റരുത്. കട്ട സപ്പോര്‍ട്ട്'.
ഇതാണ്ടാ ഇരിട്ടി സ്‌റ്റൈല്‍... ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് സോഷ്യല്‍ മീഡിയയില്‍ താരമായി ഇരിട്ടി മുഹമ്മദ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Social-Media, Top-Headlines, Article, Its Iritti Style, Iritti Mammascha is the Hero of Social Media
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia