city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് കാലത്തെ ഭരണകൂട ഭീകരത

അനസ് ആലങ്കോൾ

(www.kasargodvartha.com 07.05.2020) കഴിഞ്ഞ ദിവസം ഇഫ്താർ സമയത്ത് ഡെൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുൽ ഇസ്ലാം ഖാന്റെ വീടിനടുത്ത പ്രദേശവാസികൾ പ്രതിഷേധത്തിലായിരുന്നു. സഫറുൽ ഇസ്ലാം ഖാനെ അറസ്റ്റ് ചെയ്യാൻ ഡെൽഹി പോലീസ് എത്തിയെന്നറിഞ്ഞപ്പോഴാണ് പ്രദേശവാസികൾ പ്രതിഷേധത്തിനിറങ്ങിയത്. പ്രതിഷേധത്തിന് മുന്നിൽ പോലീസ് പിന്മാറിയെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ സ്പെഷ്യൽ സെല്ലിന് മുന്നിൽ ഹാജരാവണമെന്ന നിബന്ധനയോടയാണവർ പിരിഞ്ഞത്. നിമിഷനേരങ്ങൾക്കുള്ളിൽ പ്രദേശ വാസികൾ ഒത്തുകൂടിയില്ലായിരുന്നുവെങ്കിൽ പണ്ഡിതനും ബുദ്ധിജീവിയും എഴുത്തുകാരനുമായ അദേഹം ഇരുണ്ട മുറിയിലാകുമായിരുന്നു.

സമീപകാലത്ത് ഇന്ത്യയിൽ നടക്കുന്ന മുസ്ലിം വിരുദ്ധ വംശീയതക്കെതിരെയുള്ള കുവൈത്ത് പാർലമെന്റ് നിലപാടിന് നന്ദി പറഞ്ഞതാണ് കുറ്റം. ഇന്ത്യൻ മുസ്ലീമീങ്ങളുമായി ബന്ധപ്പെട്ട് ആഗോള തലങ്ങളിൽ സെമിനാറുകളിലും സിംബോസിയങ്ങളിലും സജീവ സാന്നിധ്യമായ സഫറുൽ ഇസ്ലാം അക്രമിക്കപ്പെടാൻ അനേകം കാരണങ്ങളുണ്ട്. അരവിന്ദ് കെജരിവാളിന്റെ പ്രിയപ്പെട്ടവരിൽ ഒരാളായിരുന്ന ഖാനെ ഇപ്പോൾ ശത്രുപക്ഷത്ത് നിർത്താനുള്ള മുഖ്യകാരണം ഫാഷിസത്തോടുള്ള അദേഹത്തിന്റെ നിലപാടുകളാണ്. അടുത്തിടെ നടന്ന മുസ്ലിം വേട്ടകളോട് എതിർപ്പ് തുറന്ന് പ്രകടിപ്പിച്ചതിന് ശേഷമാണ് അദ്ദേഹത്തെ ശത്രു പക്ഷത്ത് പ്രതിഷ്ഠിച്ചത്. ഡെൽഹിയിൽ ആക്രമികപ്പെട്ടവർക്ക് കെജരിവാൾ അനുവദിച്ച തുക പര്യാപ്തമല്ലെന്നും അദേഹം തുറന്നടിച്ചു. ഇന്ത്യൻ ഭരണഘടനയെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാൻ എന്ത് ത്യാഗം സഹിക്കാനും തയ്യാറാണെന്നുളള അദേഹത്തിന്റെ വാക്കുകളാണ് സംഘ്പരിവാറിനെ ചൊടിപ്പിച്ചത്.
കോവിഡ് കാലത്തെ ഭരണകൂട ഭീകരത

കോവിഡ് മറയാക്കി ഭരണകൂടം നടത്തുന്ന വേട്ടയാടലുകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണം. പഴം തിന്നുന്ന ലാഘവത്തോടെ പാസാക്കാമെന്ന് കരുതിയ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച രാജ്യത്തിലെ ആക്ടിവിസ്റ്റുകളോടും വിദ്യാർത്ഥികളോടും പക തീർക്കുന്ന തിരക്കിലാണ് ഭരണകൂടം. ലോകം കോവിഡിനെ ഭീതിയോടെ നേരിടുമ്പോൾ ഇന്ത്യ നൂനപക്ഷങ്ങളെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണ്. ലോകത്ത് കോറോണ വൈറസ് ഭീതി പരത്തുമ്പോൾ ഇന്ത്യയിൽ കോറോണയെക്കാൾ വലിയ വൈറസാവാൻ ശ്രമം നടത്തുകയാണ് സംഘ് പരിവാർ. ഫാഷിസത്തിന്റെ കാപട്യത്തിനെതിരെ ശബ്ദിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. അവസാന സംഘപരിവാറുകാരനും വേട്ടയാടൽ അവസാനിപ്പിക്കുന്നത് വരെ നമ്മൾ പ്രതിഷേധം തുടരേണ്ടതുണ്ട്.

Keywords:  Kerala, Article, COVID-19, Islamophobia of covid period

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia