city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലീഗിനോട് എസ്.ഡി.പി.ഐ കൂട്ടുകൂടുമോ?

(www.kasaragodvartha.com 23.09.15)സോഷ്യല്‍ മീഡിയകളില്‍ പോലും എസ്.ഡി.പി.ഐ യുമായി കുട്ടുകുടരുതെന്ന് യുത്ത് ലീഗ്. അബദ്ധത്തില്‍ ആരെങ്കിലും ഫ്രണ്ടായി കടന്നു വന്നാല്‍ പോലും അണ്‍ഫ്രണ്ടാക്കണം. എസ്.ഡി.പി.ഐ ഭീകരവാദ പാര്‍ട്ടിയാണ് അതിനെ നിരോധിക്കണമെന്ന് സി.പി.എമ്മിനു വേണ്ടി ഇ.പി. ജയരാജന്‍. നിലപാടുകള്‍ക്കു വേണ്ടി വന്നാല്‍ ആരുമായും കുട്ടുകൂടുമെന്ന് എസ്.ഡി.പി.ഐയുടെ കാസര്‍കോട് ജില്ലാ ഘടകം.

പിന്നോക്ക സമൂദായങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി ദേശീയ തലത്തില്‍ രൂപപ്പെടുത്തിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സോഷ്യല്‍ ഡമോക്രറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ അഥവാ എസ്.ഡി.പി.ഐ. പോപ്പുലര്‍ ഫ്രണ്ട് എന്ന  സംഘടനയുടെ ശ്രമഫലമായായണ് ഇത് നിലവില്‍ വന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് മാത്രമാണ് ഈ പാര്‍ട്ടി പിറന്നതെങ്കിലും  മഞ്ചേശ്വരം പഞ്ചായത്തിലെ മച്ചമ്പാടി വാര്‍ഡിലെ മൈമുന അബുബക്കര്‍ അടക്കം സംസ്ഥാനത്ത്  പലയിടങ്ങളിലായി 13 ജനപ്രതിനിധികളേയും, കേരളത്തിന്റെ അയല്‍ ജില്ലയായ മടിക്കേരിയില്‍ ശക്തമായ പ്രതിപക്ഷമായും, ആഴ്ചകള്‍ക്കു മുമ്പ് നടന്ന ബംഗലൂരു കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ സിദ്ധാപ്പൂര്‍ ഡിവിഷണില്‍ മുജാഹിദ പാഷ എന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ ഒറ്റക്ക് പോരാടി നേടിയ വിജയവും, രാജസ്ഥാനിലെ സര്‍ഫഞ്ച എന്ന പഞ്ചായത്ത് ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിച്ചതും ആ പാര്‍ട്ടിയുടെ കടന്നു വരവിനെ പതുക്കെയെങ്കിലും പൊതു ജനം സ്വീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു.

 കഴിഞ്ഞ കാസര്‍കോട് പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പില്‍ വലതു പക്ഷത്തെ തോല്‍പ്പിക്കാന്‍ സാദ്ധ്യമാകും വിധം  എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ത്ഥി അബ്ദുല്‍ സലാം പിടിച്ചെടുത്ത 9713 വോട്ടുകള്‍  കാരണമായിട്ടുണ്ടെന്ന വാദഗതി ഇന്നും പ്രസക്തമാണല്ലോ. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു മാത്രമായി മൂന്നു ലക്ഷത്തിനു അടുത്ത് വോട്ടുകള്‍ സ്വന്തമായി കൈയ്യില്‍ വെക്കാന്‍ ആ പാര്‍ട്ടിക്കു കഴിഞ്ഞുവെങ്കില്‍ വരാനിരിക്കുന്ന ത്രിതല പഞ്ചായത്തില്‍ സ്വയം ജയിക്കാനും,പലരേയും ജയിപ്പിക്കാനും, തോല്‍പ്പിക്കാനും എസ്.ഡി.പി.ഐക്ക് കഴിയുമെന്നു കാണേണ്ടിയിരിക്കുന്നു.

 ഈ പാര്‍ട്ടി ഭീകരവാദികളുടേതാണെന്നും അവരുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്നും ഇ.പി. ജയരാജനിലൂടെ സി.പിഎം പറയുന്നുണ്ടെങ്കിലും ആന്തരിക സ്‌നഹം പ്രകടമാകുന്ന ചില നിമിത്തങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.  ഫേയ്‌സ്ബുക്കിലെ സ്വന്തം എക്കൗണ്ടില്‍  വന്നു കേറിയ എസ്.ഡി.പി.ഐക്കാരനേപ്പോലും  അണ്‍ഫ്രണ്ട് ചെയ്യണമെന്നായിരുന്നു ലീഗിന്റെ നിലപാട്. ലീഗിനെ പരാജയപ്പെടുത്താനും, ഇതര വര്‍ഗീയ പ്രസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാം വിധം ലീഗിന്റെ യുവ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമവും അമര്‍ച്ചയും നടത്താന്‍ എസ്.ഡി.പി.ഐയുടെ നേതൃത്വം ഒരുങ്ങുന്നുവെന്നും,  മുസ്ലീം സംഘടനാ പ്രവര്‍ത്തനത്തിന്റെ വിരുദ്ധ ചേരിയിലുള്ളവരാണ് അവരെന്നും  യൂത്ത് ലീഗ് അഭിപ്രായപ്പെടുന്നു.

ലീഗിനോട് എസ്.ഡി.പി.ഐ കൂട്ടുകൂടുമോ?എന്നാല്‍ ഇത്തരം വാദഗതിയെ എസ്.ഡി.പി.ഐ തള്ളിക്കളയുകയാണ്. മുസ്ലീം ലീഗിന്റെ പ്രത്യേക
അഭ്യര്‍ഥന പ്രകാരം മാത്രമാണ് കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും,കാസര്‍കോട്ടും, നേമത്തും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതെന്നും അത് മുസ്ലീം ലീഗിന്റെ വിജയാഭ്യര്‍ത്ഥനയുടെ ഭാഗമായിരുന്നുവെന്നും  എസ്.ഡി.പി.ഐ വാദിക്കുന്നു.  കാര്യം കഴിഞ്ഞപ്പോള്‍ തങ്ങളെ തള്ളിപ്പറയുക മാത്രമല്ല, ഇതര പ്രസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഭീഷണി നേരിടേണ്ടി വന്നതും ലീഗില്‍ നിന്നു തന്നെയെന്നാണ് അവരുടെ പക്ഷം.

കണ്ണൂര്‍ കാവുമ്പാടിയിലെ ലീഗ് സംഘട്ടനത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റത് അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.  നാദാപുരം, ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്, ഉപ്പളയില്‍ ലീഗുമായുണ്ടായ സംഘട്ടനം, പാനൂരില്‍ ഓഫീസ് അക്രമം,ദേളി കുഞ്ഞിപ്പാറയിലെ ജലീലിന്റെ മകന്‍ ഇര്‍ഷാദിനു വെട്ടേറ്റതും മറ്റും ലീഗില്‍ നിന്നും നേരിടുന്ന അക്രമ പരമ്പരകളെ സൂചിപ്പിക്കാനായി അവര്‍ ഉദാഹരിക്കുന്നു.

ഇത്തവണയും ഒറ്റക്ക് തന്നെ മല്‍സരിക്കുമെന്നും, കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുകള്‍  അധികരിച്ച്  200ല്‍പ്പരം ജനപ്രതിനിധികളെ കൂടുതലായി സൃഷ്ടിക്കാന്‍ പാകത്തില്‍ വരാനിരിക്കുന്ന ത്രിതല തെരെഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തുമെന്ന്  സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് അവകാശപ്പെടുന്നു.

പാര്‍ട്ടിയോട് ഒട്ടി നില്‍ക്കാന്‍  താല്‍പ്പര്യമുള്ളവരും പട്ടിണിക്കും ഭയത്തിനുമെതിരെ പോരടിക്കാന്‍ മുന്നോട്ടു വരുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ എസ്.ഡി.പി.ഐ പിന്തുണക്കുമെന്ന് കാസര്‍കോട് ജില്ലാ മുന്‍ ജന. സെക്രട്ടറിയും, മണ്ഡലം പ്രസിഡന്റുമായ എ.എച്ച്. മുനിര്‍ പറയുന്നു. അങ്ങിനെ ചെയ്യാതിരുന്നതിന്റെ പേരില്‍ മാത്രം കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മാത്രം കേവലം 41,220 വോട്ടുകള്‍ക്ക്  പരാജയപ്പെട്ട വാര്‍ഡുകള്‍ ഉണ്ടായിട്ടുണ്ട്.

 എതിര്‍ പക്ഷത്തെ നേരിടാന്‍ സമാന മനസ്‌ക്കരെ സ്വീകരിക്കുന്നതോടൊപ്പം, വേണ്ടിടങ്ങളില്‍ രാഷ്ട്രീയരഹിത പ്രതിരോധ മുന്നണി സൃഷ്ടിച്ചും, ലീഗ് ആവശ്യപ്പെട്ടാല്‍ ബി.ജെ.പിയുടെ കടന്നു കയറ്റം തടയാന്‍ ലീഗുമായി സഹകരിക്കാന്‍ തയ്യാറാകുമെന്ന് മുനീര്‍ പറഞ്ഞു. ഇത്തരം ആവശ്യങ്ങളുമായി ആരും തങ്ങളെ കാണാന്‍  ഇതുവരെ മുന്നോട്ടു വന്നിട്ടില്ലെന്നും അങ്ങനെ വന്നാല്‍ പരിഗണിക്കുമെന്നും മുനിര്‍ അറിയിച്ചു. ഞങ്ങളില്‍  ഇല്ലാത്തവ ഉണ്ടെന്നു പ്രചരിപ്പിക്കുന്നവര്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം. അവരോടുള്ള  ശത്രുത നിലനിര്‍ത്തിക്കൊണ്ട് തെരെഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്ന്  മുനീര്‍ .

എസ്.ഡി.പി.ഐ നാടിന് ആപത്താണോ അല്ലയോ എന്ന ചര്‍ച്ച  മുറുകുമ്പോഴും ഇരു മുന്നണികളിലും തട്ടി  അവരുടെ വോട്ടു ബാങ്കില്‍ കണ്ണ് മഞ്ഞളിക്കുന്നുണ്ട്. ചവറയിലെ ജനപ്രതിനിധിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ വെളിയില്‍ വീട്ടില്‍ ബഷീറിനെ അക്രമിച്ചത് ഏറ്റവും  അവസാനത്തെ ഉദാഹരണമായി എടുക്കാമെങ്കില്‍ അധ്യാപകന്റെ കൈവെട്ടിയതുപോലെ നിരവധി വിഷയങ്ങള്‍ എസ്.ഡി.പിയെ ഇതുപോലെ  തുറിച്ചു നോക്കുകയാണ്.

പാലക്കാട്ടിനടുത്തുള്ള കൊല്ലങ്കോട്ട് കോണ്‍ഗ്രസ്സുമായും, നാദാപുരത്തും, പാനുരിലെ പാറാട് വെച്ച് ബോംബുണ്ടാക്കവെ സ്വന്തം കൈകള്‍ തകര്‍ന്നു പോയ എസ്.ഡി.പി.ഐ പ്രവര്‍ത്തകനും, തളിപ്പറമ്പിലെ  അക്രമ പരമ്പരകളും, അതുവഴിയുള്ള കലാപവും, തുടര്‍ന്നുള്ള  നിരോധനാജ്ഞയും, കോളയുടിലെ പ്രവര്‍ത്തകനും പഞ്ചായത്തു പ്രസിഡന്റുമായ യൂത്ത് ലീഗ് പ്രവര്‍ത്തകനെ  ആക്രമിച്ച സംഭവവും തിരൂരില്‍ നടന്ന കലാപവും മറ്റും ആ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭീകരവാദ, അക്രമ നിലപാടുകളിലെ തീവ്രതയിലേക്ക്  വെളിച്ചം വീശുന്നവയാണ്.

-പ്രതിഭാരാജന്‍

Also Read:
അമലാക്കേസ് മറ്റൊരു അഭയാക്കേസാകാതിരിക്കാന്‍ സഭ; ക്രൈംബ്രാഞ്ചിനു വിടാന്‍ മാണിക്കും രമേശിനും താല്‍പര്യം

Keywords:  Social networks, Election, Political party, Article.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia