city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.വി.ആര്‍: കമ്മ്യൂണിസത്തെ പ്രായോഗിക തലത്തിലേക്ക് വഴി തിരിച്ച് വിട്ട കര്‍മയോഗി

മുനീര്‍ പി ചെര്‍ക്കളം

(www.kasargodvartha.com 09.11.2014) തൊഴിലാളിത്ത വര്‍ഗ ബോധം വര്‍ഗ രാഷ്ട്രീയം മാത്രമായി മാറുകയും ചിന്തയും പ്രവര്‍ത്തിയും ദിശകളായി പിരിഞ്ഞ് ഇരുട്ടില്‍ തപ്പിക്കൊണ്ടിരുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെ സര്‍വ സ്വീകാര്യമാക്കി പ്രായോഗിക തലത്തിലേക്ക് വഴി തിരിക്കാന്‍ ശ്രമിച്ച നേതാവായിരുന്നു എം.വി രാഘവന്‍.

ബദല്‍ രേഖയിലൂടെ കമ്മ്യൂണിസത്തിനെ ന്യൂനപക്ഷങ്ങള്‍ക്ക് കൂടി പ്രാപ്യമായ രീതിയിലേക്ക് കൂടി മാറ്റിയെടുക്കാനുള്ള എം.വിആറിന്റെ പ്രയത്‌നം പ്രത്യയ ശാസ്ത്ര മഹത്വം ഘോഷിച്ച് നടക്കുന്ന നേതാക്കള്‍ക്ക് എംവിആറിനെ പുറത്താക്കാനുള്ള വഴിയാണൊരുക്കിയത്.

കൂലം കുത്തികളെന്ന് കരുതി യമപുരിയിലേക്ക് അരിഞ്ഞ് തള്ളാന്‍ സദാ ജാഗ്രത പുലര്‍ത്തുന്ന 'കേഡര്‍'രീതിയാണ് തങ്ങളുടേതെന്ന് പലവുരു ചോരയില്‍ മുക്കി തെളിയിച്ചിട്ടുള്ള പാര്‍ട്ടിയുടെ ആസൂത്രിത നീക്കങ്ങളില്‍ നിന്ന് എം.വി.ആറിന് പരിചയായത് ജനാധിപത്യ കക്ഷികളാണ്. ഐക്യമുന്നണിയോടൊപ്പം ചേര്‍ന്ന് തന്റെ അസാധാരണ നേതൃ പാടവം കൊണ്ട് കേരളീയ പൊതു രംഗത്ത് മഹത്തരമായ രീതിയില്‍ തിളങ്ങുവാന്‍ അദ്ദേഹത്തിനായി.

സഹകരണ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ട് വരാന്‍ അദ്ദേഹത്തിനു സാധ്യമായി. താന്‍ തന്നെ പടിപ്പിച്ചെടുത്ത അനുയായികളും തന്റെതായിരുന്ന പാര്‍ട്ടിയും നിരന്തരം വേട്ടയാടിയിട്ടും അസുഖ ബാധിതനാവുന്നത് വരേയും പൊതു മണ്ഡലത്തില്‍ ആര്‍ജവത്തോടെ ജ്വലിച്ച് നില്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

ചോരയില്‍ ചാലിച്ച് തീര്‍ക്കാന്‍ കൊതിച്ചവര്‍ക്ക് മുമ്പില്‍ ഒറ്റയാനെ പോലെ കൊമ്പ് കുലുക്കി മതിച്ച് ജീവിച്ച് കാണിച്ച് വിജയ ശ്രീലാളിതനായി തന്നെ പരലോകം പൂകി. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ആദരാജ്ഞലി അര്‍പ്പിക്കുകയും ചെയ്യുന്നു.

(ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷററാണ് മുനീര്‍ ചെര്‍ക്കളം)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എം.വി.ആര്‍: കമ്മ്യൂണിസത്തെ പ്രായോഗിക തലത്തിലേക്ക് വഴി തിരിച്ച് വിട്ട കര്‍മയോഗി

Keywords : Article, Kerala, CMP, MV Raghavan, Obituary, Muneer P Cherkalam. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia