ഇബ്രാഹിമിന്റെ എഴുത്തു ജീവിതത്തിലേക്ക് ഒരെത്തിനോട്ടം
Jul 13, 2016, 10:33 IST
ബാലകൃഷ്ണന്‍ ചെര്‍ക്കള
(www.kasargodvartha.com 13/07/2016) ഭൂമി എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. ഓരോ ജീവിയുടെയും നിലനില്‍പിനും വ്യാപനത്തിനും ഉതകുന്ന രീതിയില്‍ തന്നെയാണ് പ്രകൃതിയിലെ ഓരോ പ്രതിഭാസവും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഭൗതിക സുഖ കാംക്ഷിയായ മനുഷ്യന്‍ ഓരോ കാലഘട്ടത്തിലും പ്രകൃതിയുടെ നിഷ്‌കളങ്കതയും അതിലെ സ്രോതസും ചൂഷണം ചെയ്തുകൊണ്ടേയിരുന്നു.
എങ്കിലും സഹജീവികളെ തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കപ്പുറം, വൈകാരികമായി സമീപിച്ച് പ്രകൃതിയിലെ ഓരോ ശക്തി സ്രോതസും ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രകൃതി സ്‌നേഹികളും മനുഷ്യസ്‌നേഹികളും എന്നുമുണ്ടായിട്ടുണ്ട്. അവരാണ് ഈ ഭൂമിയെ എന്നും ആരോഗ്യകരമായി നിലനിര്‍ത്തുന്നത്. അവരാണ് മനുഷ്യജാലങ്ങളില്‍ ചിലപ്പോഴെങ്കിലും സ്‌നേഹത്തിന്റെ പ്രകാശകിരണങ്ങള്‍ പ്രസരിപ്പിക്കുന്നത്. അവര്‍ക്ക് മതമോ, ജാതിയോ, രാജ്യമോ, ഭാഷയോ ഇല്ല.
അവരുടെ മനസും ഹൃദയവും എപ്പോഴും സര്‍ഗാത്മകമായിരിക്കും. അതാണ് മറ്റുള്ളവര്‍ക്കും ജീവിക്കാനുള്ള ഊര്‍ജം പകരുന്നത്. അവരെ നാം ആഗോളമാനുഷര്‍ (Universal Citizens) എന്ന് അഭിസംബോധന ചെയ്യുന്നു. ഏതൊരു കലാകാരനേയും സാഹിത്യ പ്രവര്‍ത്തകനേയും സമൂഹം സ്‌നേഹിക്കുന്നതതുകൊണ്ടാണ്. അതൊരു പ്രകൃതി ധര്‍മമാണ്. അതുകൊണ്ട് തന്നെ ഇബ്രാഹിം ചെര്‍ക്കളയേയും സമൂഹം സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അതൊരനിവാര്യമായ പ്രകൃതി ധര്‍മമാണ്. കാരണം അദ്ദേഹം വളര്‍ന്നു വന്ന ഓരോ പ്രവര്‍ത്തന ഘട്ടവും പരിശോധിച്ചാല്‍ അതൊരു ആഗോള മാനുഷന്റെ മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ സര്‍ഗാത്മക പ്രവര്‍ത്തനമായിരുന്നതായി കാണാം.
ഇബ്രാഹിമിന്റെ ജീവിതത്തിന്റെ തുടക്കം തന്നെ അക്ഷരങ്ങളെ പ്രണയിച്ചുകൊണ്ടായിരുന്നു. എന്നാല്‍ താന്‍ പ്രണയിച്ച അക്ഷരങ്ങളെ ഉപയോഗിച്ചത് മറ്റുള്ള അക്ഷരപ്രേമികളോട്, ഹൃദയത്തിന്റെ ഭാഷയുണ്ടാക്കി അതിലൂടെ സംവദിക്കാനായിരുന്നുവെന്നുള്ളതാണ് അദ്ദേഹത്തിന്റെ സര്‍ഗാത്മകത. സ്‌കൂളില്‍ വളരെ ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ''ബാപ്പ തരുന്ന ചുരുങ്ങിയ പോക്കറ്റ് മണി ഉപയോഗിച്ചിരുന്നത്, പോസ്റ്റ് കാര്‍ഡ് വാങ്ങി ബാലമാസികയിലെ അമ്മാവനും വലിയേട്ടനും ഒക്കെ എഴുത്തുകള്‍ എഴുതാനായിരുന്നു.'' എന്ന ഇബ്രാഹിമിന്റെ അനുഭവക്കുറിപ്പ് മേല്‍പറഞ്ഞത് സാക്ഷ്യപ്പെടുത്തുന്നു.
ശബ്ദങ്ങളെ, തങ്ങളുടെ വൈകാരിക ബൗദ്ധിക വ്യാപനത്തിനുതകുന്ന രീതിയില്‍ ഭാഷയായി വികസിപ്പിച്ചത് മനുഷ്യന്റെ മാത്രം സാംസ്‌കാരിക വളര്‍ച്ചയുടെ ഭാഗമായാണല്ലോ. എന്നാല്‍ മനുഷ്യജീവിതങ്ങളെ കൂടുതല്‍ ആഴത്തിലും പരപ്പിലും അനുഭവിച്ച് തന്റെ സഹജീവികളോട് ആ ഭാഷയില്‍ കൂടുതല്‍ സൗന്ദര്യാത്മകമായി സംവേദിക്കുന്നതാണ് ഒരു സാഹിത്യകാരന്റെ സര്‍ഗാത്മക പ്രവര്‍ത്തനം. ആരോരും പറഞ്ഞുകൊടുക്കാതെ, ആരില്‍ നിന്നും പകര്‍ന്നു ലഭിക്കാതെ, തികച്ചും തനതായ ജന്മവാസനകൊണ്ട് ഭാഷയേയും മനുഷ്യനേയും പ്രണയിക്കുന്നുവെന്നുള്ളതാണ് ഇബ്രാഹിം ചെര്‍ക്കള എന്ന സാഹിത്യകാരന്റെ സര്‍ഗാത്മകതയുടെ സുഗന്ധം. വ്യക്തിപരമായി ആരെന്നോ എവിടെയെന്നോ എന്നറിയാതെ വ്യത്യസ്ത തലങ്ങളിലുള്ള അക്ഷര സ്‌നേഹികളുടെ മാനസികാവസ്ഥയിലേക്ക് കടന്നുചെല്ലാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ കത്തുകളിലൂടെ ധൈര്യം കാണിച്ചുകൊണ്ട് ഇബ്രാഹിം ചെയ്തത് വെറും പരിചയപ്പെടല്‍ മാത്രമല്ല; മറിച്ച്, മനുഷ്യന്‍ എന്ന നിലയില്‍ താനും (പ്രായത്തിലും അനുഭവത്തിലും ചെറുതാണെങ്കിലും) തനിക്ക് ചുറ്റുമുള്ള തന്റെ എല്ലാ സഹജീവികളും (പ്രായത്തിലും അനുഭവത്തിലും എത്ര ഉയര്‍ന്നവരായാലും) പരസ്പരം മനസിലാക്കാനും, അനുഭവിക്കാനും സ്‌നേഹിക്കാനും തികച്ചും പ്രാപ്തരും യോഗ്യരുമാണ് എന്നുള്ളതാണ്.
താന്‍ ആരെക്കാളും ചെറുതോ വലുതോ അല്ല എന്ന ഒരു ആത്മാഭിമാനം (Self esteem) വളരെ ചെറുപ്പത്തില്‍ തന്നെ സംരക്ഷിച്ചുപോരുന്നുവെന്നുള്ളതാണ് ഇബ്രാഹിമിന്റെ ജീവിതത്തിന്റെ (Way of life) സര്‍ഗാത്മകത. അദ്ദേഹം അക്ഷരങ്ങളെ വാക്കുകളാല്‍ മെനഞ്ഞെടുത്ത് കത്തുകളാക്കി സാഹിത്യമേഖലയിലേക്ക് കടന്നുചെന്നത് യാദൃശ്ചികമല്ല. ഭാഷയും സാഹിത്യവും ഇബ്രാഹിമിന്റെ രക്തത്തില്‍ ലയിച്ചിരുന്നതാണ്. താന്‍ എവിടെ പ്രവര്‍ത്തിക്കുമ്പോഴും തന്റെ ചുറ്റുപാടുകളേയും സഹജീവികളേയും വൈകാരികമായി അനുഭവിക്കാന്‍ അദ്ദേഹത്തിലെ സാഹിത്യകാരന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരുന്നു. പ്രായവര്‍ഗ പരിഗണനകള്‍ക്കതീതമായി സൗഹൃദങ്ങള്‍ സൃഷ്ടിക്കാനും അനുഭവിക്കാനും കത്തുകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് തന്റെ 'കീറിക്കളയാത്ത ചില കുറിമാനങ്ങള്‍' എന്ന പുസ്തകത്തില്‍ വളരെ മനോഹരമായി വിവരിക്കുന്നുണ്ട്.
കത്തുകള്‍ മാത്രമല്ല, കത്തുകള്‍ വിതരണം ചെയ്യുന്ന പോസ്റ്റുമാനും ഇബ്രാഹിം എന്ന കുട്ടിയുടെ ഹൃദയമിടിപ്പുകള്‍ തന്നെയായിരുന്നു. കത്തുകള്‍ വിതരണം ചെയ്തുകൊണ്ട് താനിരിക്കുന്ന കടയുടെ ഭാഗത്തൂടെ നടന്നുവരുന്ന പോസ്റ്റ്മാനെ കാണുമ്പോഴുണ്ടാകുന്ന ഹൃദയമിടിപ്പ്... എന്നാല്‍ തന്നിലേക്ക് നോക്കാതെ അകന്നുപോകുന്ന അയാളുടെ പുറംഭാഗം കാണുമ്പോഴുണ്ടാകുന്ന നിരാശ... ഇതൊക്കെ അനുഭവിച്ചവര്‍ക്കു മാത്രമേ മനസിലാകൂ. എഴുതിത്തുടങ്ങിയ കാലം മുതല്‍ ഇന്നുവരെ എഴുതിയ കത്തുകള്‍ക്കുള്ള മറുപടിയും തനിക്കായി വന്ന കത്തുകളും നിധിപോലെ സൂക്ഷിക്കുകയും ഓരോ കാലത്തും നേടിയ വ്യത്യസ്ത അനുഭവങ്ങളെ സംഗമിപ്പിക്കുകയും ചെയ്ത് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയ വളരെ വിലപ്പെട്ട കൃതിയാണ് 'കീറിക്കളയാത്ത കുറിമാനങ്ങള്‍' എന്ന പുസ്തകം.
മനുഷ്യന്റെ മതപരവും ജാതീയവുമായ അതിര്‍വരമ്പുകള്‍ അന്നേ ഇബ്രാഹിമിലെ കലാകാരന്‍ പൊട്ടിച്ചെറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെയാണ് പില്‍ക്കാലത്തെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം നമുക്ക് ചുറ്റുമുള്ളവരും നമ്മോട് നേരിട്ട് സംവദിക്കുന്നവരുമായി നമുക്ക് അനുഭവപ്പെടുന്നത്. അത് കേരളക്കാരനായാലും, തമിഴനായാലും, ബംഗ്ലാദേശിയായാലും, പാക്കിസ്ഥാനിയായാലും, അറബിയായാലും, സുഡാനിയായാലും, നീഗ്രോയായാലും അവരെയെല്ലാം നമ്മളിലൊരാളായി അനുഭവപ്പെടുന്നു. കാരണം അദ്ദേഹം തന്റെ ഓരോ കഥയിലൂടെയും അനുഭവക്കുറിപ്പുകളിലൂടെയും ജീവിതത്തിലേക്ക് തന്റെ സര്‍ഗാത്മകതയുടെ കണ്ണാടി പിടിച്ച് പ്രതിബിംബിച്ചു കാണിക്കുകയാണ് ചെയ്യുന്നത്. ഇബ്രാഹിം ഒരിക്കലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഉദാത്തവല്‍ക്കരിക്കുകയോ, തീരെ നികൃഷ്ടരായി ചെറുതാക്കി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല. നമുക്കിടയില്‍ എല്ലാം തികഞ്ഞ ദൈവജ്ഞരായി ആരുമില്ലല്ലോ. സമൂഹം എത്ര മോശമായി ചിത്രീകരിച്ചവരിലും നന്മയുണ്ടാകും. അതാണ് പ്രകൃതി ധര്‍മം.
തന്റെ സര്‍ഗാത്മക പ്രവര്‍ത്തനം വ്യത്യസ്ത മേഖലകളിലൂടെ വ്യാപരിച്ചിട്ടുണ്ടെങ്കിലും നോവലിലൂടെയാണ് ഇബ്രാഹിം വളരെ ദൂരം സഞ്ചരിച്ചത്. തനിക്ക് പറയാനുള്ളത് സ്വതന്ത്രമായി പറയാനും തനിക്ക് ചുറ്റുമുള്ള സഹജീവികളുടെ ജീവിത വ്യഥയും വെപ്രാളവും യഥാര്‍ത്ഥമായി ചിത്രീകരിക്കാനും എളുപ്പത്തില്‍ ഉതകുമെന്ന കാഴ്ചപ്പാടിലാവാം, ചിലപ്പോള്‍ അദ്ദേഹം ഈ വഴി കണ്ടെത്തിയത്. ഇബ്രാഹിം എഴുതിയ നോവലുകളൊക്കെയും വിവിധ കാലഘട്ടങ്ങളേയും മനുഷ്യസമൂഹത്തേയും പൂര്‍ണമായി ചിത്രീകരിച്ചുകൊണ്ട് വിപുലമാക്കിയ വലിയ ഗ്രന്ഥങ്ങളാണെന്നും പറയാന്‍ വയ്യ.
മുന്‍ സൂചിപ്പിച്ചതുപോലെ തനിക്ക് ചുറ്റും വ്യാപരിക്കുന്ന മനുഷ്യര്‍ മരീചികകളായി സങ്കല്‍പ്പിക്കാവുന്ന അവരുടെ മോഹങ്ങളെ കയ്യെത്തിപ്പിടിക്കാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ ഉണ്ടാകുന്ന സംഘട്ടനങ്ങളും അടിയൊഴുക്കുകളും തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെ ചിത്രീകരിക്കുന്നതാണവയൊക്കെ. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി എന്ന നിലയില്‍ തന്റെ സര്‍ഗാത്മകതയെ പ്രകടിപ്പിക്കുമ്പോള്‍ സൈദ്ധാന്തികമോ ദാര്‍ശനികമോ ആയ ജീവിത കാഴ്ചപ്പാടുകള്‍ ഇവയിലൊക്കെ പ്രകടമായി കാണണമെന്നില്ല. എങ്കിലും പ്രകൃതി ധര്‍മത്തിലധിഷ്ഠിതമായ ജീവിത ദര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ ഓരോ പുസ്തകത്തിലും വായിച്ചെടുക്കാവുന്നതാണ്. 'ശാന്തിതീരം അകലെ', 'സിദ്ധപുരിയിലെ ആള്‍ദൈവങ്ങള്‍', 'മരീചികകള്‍ കൈയ്യെത്തുമ്പോള്‍', 'ഈ ജന്മം ഇങ്ങനെയൊക്കെ' എന്നീ നോവലുകള്‍ ഈപ്പറഞ്ഞതിന് ഉത്തമോദാഹരണങ്ങളാണ്.
Keywords : Article, Ibrahim Cherkala, Book review, Balakrishnan Cherkala.