city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് എത്ര ശോഭാജോണ്‍മാരുണ്ട്?

കാസര്‍കോട്ട് എത്ര ശോഭാജോണ്‍മാരുണ്ട്?
കോട്ടയത്ത് എത്ര മാത്തുക്കുട്ടിച്ചായന്മാരുണ്ടെന്നാണ് പണ്ട് വിഖ്വാതചലച്ചിത്രകാരന്‍ ജോണ്‍ അബ്രഹാം ഒരു കഥയിലൂടെ മലയാളികളോട് ചോദിച്ചത്. എന്നാല്‍ കാസര്‍കോട്ടുകാര്‍ക്ക് ഇപ്പോള്‍ ചോദിക്കേണ്ടിവരുന്നത് കാസര്‍കോട്ട് എത്ര ശോഭാജോണ്‍മാരുണ്ട് എന്നാണ്. ഒപ്പം ചോദിക്കട്ടെ കാസര്‍കോട്ട് എത്ര കണ്ഠരര് മോഹനരരെപോലുള്ള തന്ത്രിമാരുണ്ട്?

കഴിഞ്ഞദിവസം പുറത്തുവന്ന വാര്‍ത്ത ശോഭാജോണിന്റെയും ശാന്താജോണിന്റെയും ഡമ്മികളായി രംഗത്തുവന്നത് മഞ്ചേശ്വരത്തെ സീനത്ത്ബാനുവും പനയാലില്‍ താമസിക്കുന്ന ചട്ടഞ്ചാല്‍ സ്വദേശിനി ജസീലയുമാണെന്നാണ.് ശോഭാജോണും ശാന്താജോണും തന്ത്രിയെ കൊച്ചിയിലെ ഫ്‌ളാറ്റിലാണ് കുടുക്കിയിതെങ്കില്‍ സീനത്തും ജസീലയും രണ്ടുതന്ത്രിമാരെയാണ് ഒറ്റടയിക്ക് കുടുക്കിപണവും കാറും തട്ടിയത്. ഈ തന്ത്രിമാര്‍ നീലേശ്വരം സ്വദേശികളായ ഷംസുദ്ദീന്‍മാരാണ്. നാണവും മാനവും ഉളുപ്പും ഏറെയുള്ളതിനാല്‍ തങ്ങള്‍ക്ക് പറ്റിയ അമളി ഇരുവരും പോലീസില്‍ ഏറ്റുപറയുകയായിരുന്നു. നീലേശ്വരത്തു നിന്ന് വിളിച്ചുവരുത്തി മധൂരിനടുത്ത എസ്.പി. നഗറില്‍ വെച്ചാണ് സീനത്തും ജസീലയും ഇവരുടെ പണവും കാറും തട്ടിയത്. ശോഭാജോണ്‍ പോലും ചെയ്യാത്ത കൊടും ക്രൂരതയാണിത്.

ശോഭാജോണ്‍ സംസ്ഥാനത്തെ ആദ്യ വനിതാഗുണ്ടയെന്ന ബഹുമതിക്കര്‍ഹയായ തരുണീമണിയാണ്. ബെച്ചുറഹ്മാനും കേപ്പന്‍ അനിയുമില്ലെങ്കില്‍ ശോഭഉറങ്ങില്ല. ചന്ദനനിറമുള്ള കൈത്തറി സാരിയേ ഉടുക്കൂ. ചന്ദനക്കുറിയും കുങ്കുമവും നെറ്റിയില്‍ ചാര്‍ത്തും. കാണാന്‍ ഒരു തറവാട്ടമ്മയുടെ ഗമതന്നെ. ആരേയും പാട്ടിലാക്കുന്ന അനിതരസാധാരണമായ വ്യക്തിത്വമുണ്ടെന്നാണ് മനഃശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. പോലീസ് പിടിയിലായാലും ശോഭാജോണിന് അത് പ്രശ്‌നമല്ല. പോലീസിന്റെ മുന്നില്‍ വെച്ച് വെട്ടിത്തുറന്ന് പറയുന്നത്, ഞാന്‍ പുറത്തിറങ്ങട്ടെ, പലതും പലരേയും കുറിച്ചും എനിക്ക് പറയാനുണ്ട്. ഇതോടെ പോലീസിനും മുട്ടുവിറയ്ക്കും. സീനത്തും ജസീലയും ചെയ്തമാതിരി ബ്ലാക്ക്‌മെയിലിംഗും കൊള്ളയുമില്ല. ബ്ലാക്ക് മെയില്‍ ചെയ്യുന്നതിന് ചില സമയവും കാലവുമൊക്കെയുണ്ട്. പിടിയിലായാല്‍ കേസുണ്ടാകും. കേസ് നടത്താന്‍ ചിലവുമുണ്ട്. അതിന് പണമല്ലാതെ മറ്റൊന്നും പകരമില്ല. അപ്പോഴാണ് ശോഭാജോണ്‍ ബ്ലാക്ക്‌മെയിലിംഗിന്റെ പുതുപുത്തന്‍ നമ്പറിറക്കുന്നത്. ഈ നമ്പറുകള്‍ക്കുള്ളില്‍ കൂടുങ്ങി പിടഞ്ഞവരില്‍ എം.എല്‍.എമാരും എം.പിമാരുമുണ്ട്.

പക്ഷേ ജസീലയും സീനത്തും ചെയ്ത പണി ഇതാണോ. പരസ്യമായ പിമ്പിങ്ങാണെങ്കിലും ചെയ്യുന്ന ജോലിയോട് കൂറ്പുലര്‍ത്തണ്ടേ? ഇതാണ് കാസര്‍കോടന്‍ സൈറ്റല്‍ സെക്‌സ് റാക്കറ്റ് ഓപ്പറേഷന്‍. പെണ്ണിനെ മാത്രമല്ല ആണ്‍കുട്ടികളെ മുന്നിലിട്ടും ഇമ്മാതിരിഏര്‍പ്പാടുകള്‍ കാസര്‍കോട് നിരന്തരം അരങ്ങേറുന്നുണ്ട്. ഹോട്ടല്‍ വ്യാപാരികള്‍, എഞ്ചിനിയര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍, എന്തിനേറെ വീട്ടമ്മമാര്‍ പോലും ജസീലബാനു മോഡല്‍ തട്ടിപ്പിനിരയായിട്ടുണ്ട്. മാനഹാനി ഭയന്ന് കബളിക്കപ്പെട്ടവര്‍ ഒരക്ഷരം ഉരിയാടുന്നില്ല.
പെണ്‍വാണിഭറാണി ശോഭാജോണിനും ഗുണ്ടാസംഘമുണ്ട്. തലസ്ഥാന നഗരിയിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ ചേരിപ്പോരില്‍ ഏറ്റുമുട്ടി ഒരു യുവാവ് വെട്ടേറ്റ് മരിച്ചപ്പോള്‍ കേസില്‍ പ്രതിയായത് ശോഭാജോണ്‍തന്നെ. ഈ മഹത്‌സേവനം മാനിച്ചാണ് പോലീസ് വകുപ്പ് ശോഭാജോണിന് സംസ്ഥാനത്തെ ആദ്യ വനിതാഗുണ്ടയെന്ന അത്യുന്നത ബഹുമതി നല്‍കി ആദരിച്ചത്. ഇനിവരും നാളുകളില്‍ ഈ ബഹുമതിക്കര്‍ഹരാകുന്നവര്‍ ജസീലയും സീനത്ത്ബാനുവുമാകും. പത്മബഹുമതിക്ക് അത്യുത്തര ജില്ലയില്‍ ആരും അര്‍ഹരാകുന്നില്ലെങ്കിലും ഇതെങ്കിലുമാകട്ടെ, സംസ്‌കാരങ്ങളുടെയും ഭാഷകളുടെയും സംഗമഭൂമി. ദൈവത്തിന്റെ സ്വന്തം നാട്. സംഗതി ജോര്‍.......ജോര്‍.

മറ്റൊന്ന് കൂടി പറയട്ടെ. ശോഭയും ബെച്ചുവും ഉള്‍പ്പെട്ട ഗുണ്ടാസംഘം കള്ളനോട്ട് വിതരണശൃംഖലയില്‍പ്പെട്ടവരാണെന്നാണ് പോലീസിനും രഹസ്യാന്വേഷകര്‍ക്കും കിട്ടിയ വിശ്വസനീയമായ വിവരം. സെക്‌സ് മാര്‍ക്കറ്റിലിറക്കുന്ന പെണ്‍കുട്ടികളും യുവതികളുമാണ് കരിയര്‍മാര്‍. ബെച്ചുവിനെതിരെ കള്ളനോട്ട്‌കേസും നിലവിലുണ്ട്. പണ്ട് കാസര്‍കോട് അറിയപ്പെട്ടത് കള്ളക്കടത്തിന്റെ പറുദീസയെന്നായിരുന്നു. എന്നാല്‍ കാടുകയറിയ പഴയ പറുദീസയുടെ ഓരത്ത് തഴച്ചുവളരുന്നത്
പെണ്‍വാണിഭവും കള്ളനോട്ടും സകലമാന വിധ്വംസകപ്രവര്‍ത്തനങ്ങളുമാണ്.
പിന്‍കുറി: കള്ളനോട്ട് രാജാവ് മുട്ടുന്തലഹാജി ചെക്ക്‌കേസില്‍ ദുബൈയില്‍ പിടിയില്‍. കാസര്‍കോട്ടെ
 'ബ്രിട്ടീഷുകാര്‍ക്ക്' ഉറക്കമില്ലാതായി.

കാസര്‍കോട്ട് എത്ര ശോഭാജോണ്‍മാരുണ്ട്? -കെ.എസ്. ഗോപാലകൃഷ്ണന്‍

Keywords: K.S.Gopalakrishnan, Article, Maruvartha

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia