city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു കഷണം തുണി കൊണ്ട് തല മറച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ?

നിസാർ പെറുവാഡ്

(www.kasargodvartha.com 06.02.2022) ഇതോടൊപ്പമുള്ള ഫോട്ടോ കേന്ദ്രീയ വിദ്യാലയയിലെ യൂണിഫോം വേഷത്തിന്റെ കൂടെ തല മറക്കാൻ സിഖ് ആൺകുട്ടികൾക്കും മുസ്ലിം പെൺകുട്ടികൾക്കും അനുവദിച്ച ശിരോവസ്ത്രത്തിന്റെ കളർ കോഡാണ്. ഇതിപ്പോൾ ഓർത്തത്‌ കുന്താപുരത്ത് ഒരു സർക്കാർ ജൂനിയർ കോളേജിന്റെ പ്രിൻസിപ്പൽ കോളേജിന്റെ ഗേറ്റ് അവിടെ പഠിക്കുന്ന വിദ്യാർഥിനികളുടെ നേർക്കു കൊട്ടിയടക്കുന്ന വേദനാജനകമായ വീഡിയോ കണ്ടപ്പോഴാണ്. ഇന്നലെ വരെ അവർ യൂണിഫോമിന്റെ കൂടെ തല മറച്ചാണ് പോയിരുന്നത്. രണ്ടു ദിവസം മുൻപ് പെട്ടെന്ന് ഒരു കൂട്ടം വിദ്യാർഥികൾ കാവി ഷാൾ ഇട്ടു കോളേജിൽ വരുകയും മുസ്ലിം വിദ്യാർഥിനികൾ സ്കാർഫ് ധരിക്കുന്നത് കൊണ്ട് ഞങ്ങൾ ഇതും ഇട്ടു വരും എന്ന് പറഞ്ഞുകൊണ്ട് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയും കാമ്പസ്സിൽ സീൻ ഉണ്ടാക്കുകയും ചെയ്തു.
                            
ഒരു കഷണം തുണി കൊണ്ട് തല മറച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ?

പിറ്റേ ദിവസം ബിജെപി ക്കാരനായ എംഎൽഎ വന്നു ആൺകുട്ടികൾ കാവി ഷാളും പെൺകുട്ടികൾ സ്കാർഫും ധരിക്കരുതെന്നു പ്രിൻസിപ്പാലിനു നിർദേശം കൊടുത്തു പോയി. സത്യത്തിൽ നേരത്തെ മുതലേ ആ പെൺകുട്ടികൾ സ്കാർഫ് ധരിച്ചു കൊണ്ടായിരുന്നു അവർ കോളേജിൽ വന്നിരുന്നത്. അതിൽ ഇത് വരെ ആർക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പ്രിൻസിപ്പൽ പെട്ടെന്ന് ഒരു ദിവസം രാവിലെ ആ കാര്യത്താൽ ഗേറ്റ് പൂട്ടി അവരെ തടഞ്ഞപ്പോൾ പലരും കരഞ്ഞു അഭ്യർത്ഥിച്ചു.

കാരണമായി പ്രിൻസിപ്പൽ ആൺകുട്ടികൾ ഷാൾ അണിയുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഞങ്ങൾക്ക് അതിൽ യാതൊരു എതിർപ്പും ഇല്ല എന്നവർ പേർത്തും പറഞ്ഞിട്ടും അധ്യാപകർ ആരും അവരെ അകത്തു കയറ്റിയില്ല. ഒരു വേദഗ്രന്ഥത്തിലും കാവി ഷാൾ അണിയേണ്ടതിനെക്കുറിച്ചു പറയുന്നില്ലെങ്കിലും പൊടുന്നനെ ആ പാവം പെൺകുട്ടികൾ തല മറക്കുന്നത് തടയുക എന്ന ഏക ലക്ഷ്യത്തോടെയായിരുന്നു ആൺകുട്ടികളെ ബാഹ്യ ശക്തികൾ പിരികയറ്റി വിട്ടത്.

എനിക്ക് മൂന്ന് പെണ്മക്കളാണ്. എല്ലാവരും പഠിച്ചത് കേന്ദ്രസർക്കാർ നടത്തുന്ന സ്കൂളിൽ. അവിടെ മുസ്ലിം പെൺകുട്ടികൾ ക്യാമ്പസ്‌ ഗേറ്റിൽ വെച്ച് ഷാൾ ബാഗിലിട്ടായിരുന്നു അകത്തു കടന്നിരുന്നത്.

മൂത്ത മകൾ ചിന്നു കാസർകോട് സിപിസിആർഐ കേന്ദ്രീയ വിദ്യാലയത്തിൽ ഒമ്പതിൽ എത്തിയപ്പോൾ അവൾക്ക് തലയിൽ തട്ടമിട്ട് കയറാൻ പ്രിൻസിപ്പാലിനോട് അനുവാദം ചോദിച്ചു. അദ്ദേഹം കേന്ദ്രീയ വിദ്യാലയ സംഗതൻ ഇറക്കിയ ഡ്രസ്സ്‌ കോഡ് കാണിച്ചു തന്നു.

യൂണിഫോമിന് പുറമെ സിഖ് ആൺകുട്ടികൾക്ക് തലപ്പാവു ധരിക്കാൻ അനുമതി പ്രത്യേകം പറയുന്നുണ്ട്. എന്നാൽ മുസ്ലിം പെൺകുട്ടികളെക്കുറിച്ച് യാതൊരു പരാമർശവും ഇല്ലായിരുന്നു. ഞാൻ പിന്തിരിഞ്ഞില്ല, മനുഷ്യ വിഭവ ശേഷി മന്ത്രിക്കു ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു ഒരു ഇമെയിൽ അയച്ചു. (ഞാൻ ഇമെയിൽ ഉപയോഗിച്ച് തുടങ്ങിയ കാലം). അർജുൻ സിങ്ങായിരുന്നു അന്ന് കേന്ദ്ര മന്ത്രി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ സ്കൂളിൽ നിന്ന് പ്രിൻസിപ്പലിന്റെ ഫോൺ. നിങ്ങളുടെ അപേക്ഷ പരിഗണിച്ചു മുഴുവൻ സ്‌കൂളുകളിലേക്കും മുസ്ലിം പെൺകുട്ടികൾക്ക് സ്കാർഫ് ധരിക്കാനുള്ള അനുമതി നൽകികൊണ്ട് സർക്കുലർ അയച്ചിട്ടുണ്ട്. ഇവിടെയും കിട്ടി. ചിന്നുവിന് ഇനിമുതൽ സ്കാർഫ് ധരിച്ചു സ്കൂളിൽ വരാം. സന്തോഷമായി. പിറ്റേ വർഷത്തെ സ്കൂൾ ഡയറിയിൽ അത് അടിച്ചു വരികയും ചെയ്തു.

അങ്ങനെ അതിന് താഴെയുള്ള രണ്ടു കുട്ടികൾക്കും ബാക്കി താല്പര്യമുള്ള എല്ലാവർക്കും ഗേറ്റിൽ വെച്ച് ഷാൾ ഊരി ബേഗിൽ വെക്കേണ്ടി വന്നില്ല. ഇപ്പോൾ കർണാടകയിൽ പ്രശ്നമായപ്പോൾ സംസ്ഥാന സർക്കാരിന്റെ മുമ്പിൽ കുട്ടികൾ അപേക്ഷയുമായി ചെന്നു. നോക്കിയപ്പോൾ അവിടെ ജൂനിയർ കോളേജിൽ അങ്ങനെ ഒരു ഡ്രസ്സ്‌ കോഡ് തന്നെ നിർദ്ദേശിച്ചിട്ടില്ല. പക്ഷെ സർക്കാർ അതൊന്നും വക വെക്കാതെ വംശീയവെറി പ്രദർശിപ്പിച്ചു കൊണ്ട് അതാത് കോളേജുകൾക്ക് യൂണിഫോം നിർദ്ദേശിക്കാൻ അവകാശം കൊടുക്കുകയും പ്രദേശിക കോളേജ് വികസന സമിതി അധ്യക്ഷന്മാരായ ബിജെപി എംഎൽഎമാർ സ്വന്തം നിലക്ക് സ്കാർഫ് പാടില്ലെന്ന് പ്രഖ്യാപിക്കുകയും പെൺകുട്ടികളോട് അവർക്കു ഭരണഘടന നൽകുന്ന മൗലിക അവകാശം നിഷേധിച്ചു കൊണ്ട് യാതൊരു ദയയും കാണിക്കാതെ ടിസി വാങ്ങി പോകാൻ നിർദ്ദേശിക്കുകയുമാണ് ചെയ്തത്. നീതി ലഭിക്കാൻ കുട്ടികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി ഫയലിൽ സ്വീകരിച്ച് എട്ടാം തീയതി വാദത്തിനു വെച്ചിട്ടുണ്ട്.

സമാനമായ ഒരു കേസ് കേരള ഹൈകോടതിയിൽ വന്നിരുന്നു. 2016ൽ NEET പരീക്ഷ എഴുതുമ്പോൾ സ്കാർഫ് പാടില്ലെന്ന നിബന്ധനക്കെതിരായി പോയ വിദ്യാർഥികൾക്ക് അനുകൂലമായി വിധി ഉണ്ടായതാണ്. മതപരമായ ശാസനകൾക്ക് അനുസൃതമായി വസ്ത്രം തെരെഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടനാദത്തമാണെന്നുള്ള ആ വിധിയുടെ വിശദാമ്ശങ്ങൾ താഴെ ലിങ്കിൽ വായിക്കാം.

https://www(dot)livelaw(dot)in/right-women-choice-dress-based-religious-injunctions-fundamental-right-kerala-hc-allows-muslim-girls-wear-hijab-aipmt/ കർണാടക ഹൈകോടതിയിൽ നിന്നും സമാന വിധി പ്രതീക്ഷിക്കുകയാണ് ജനാധിപത്യ വാദികൾ.


Keywords: News, Karnataka, Issue, Article, BJP, Religion, School, Students, Teacher, MLA, Kasaragod, Government, Top-Headlines, High-Court, Hijab, Controversy, Cloth, Hijab controversy; Will the sky fall if you cover your head with a cloth?.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia