ആരോഗ്യ പ്രവർത്തകരുടെ ഹൃദയം തൊട്ട് മന്ത്രി വീണ
May 22, 2021, 23:11 IST
സൂപ്പി വാണിമേൽ
(www.kasargodvartha.com 22.05.2021) കോവിഡ് പ്രതിരോധ യജ്ഞത്തിൽ ആരോഗ്യ പ്രവർത്തകരുടെ ത്യാഗം ജനങ്ങളുമായി പങ്കുവെച്ച് വകുപ്പിന്റെ പുതിയ മന്ത്രി വീണാ ജോർജ്ജ്. അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക് ഭവാനിപ്പുഴ മുറിച്ചുകടന്ന് പോവുന്ന ആരോഗ്യ പ്രവർത്തകരുടെ ദൃശ്യങ്ങളാണ് അവർ ശനിയാഴ്ച ഫെയ്സ്ബുകിലൂടെ പങ്കിട്ടത്. അഞ്ച് മണിക്കൂറിൽ ഈ പോസ്റ്റിന് 57000 ലൈകുകൾ ലഭിച്ചു. 4800 കമന്റുകളുണ്ടായി. 4100 പേർ പങ്കിട്ടു.

'പ്രതിബന്ധങ്ങളെ വകവെക്കാതെ നടത്തുന്ന സേവനത്തിന്റെ പ്രത്യക്ഷ്യസാക്ഷ്യമാണ്. പുതൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.സുകന്യ, ഹെൽത് ഇൻസ്പെക്ടർ സുനിൽ വാസു, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ബൈജു, ഡ്രൈവർ സജേഷ് എന്നിവരാണ് ജീവൻ പണയംവെച്ചും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായത്. ഡോ.സുകന്യയെ ഫോണിൽ വിളിച്ചു' - മന്ത്രി കുറിച്ചു.
തന്റെ പിറന്നാൾ ദിനത്തിൽ കോവിഡ് പ്രതിരോധത്തിന് സംസ്ഥാനത്തെ ആശുപത്രികൾക്ക് ഒന്നര കോടി രൂപയുടെ ഉപകരണങ്ങൾ സംഭാവന ചെയ്ത നടൻ മോഹൻലാലിനെ മന്ത്രി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. സംസ്ഥാനത്തെ പ്രതിദിന കോവിഡ് സ്ഥിതിവിവരപ്പട്ടിക മന്ത്രിയുടെ ഫെയ്സ് ബുകിൽ വിശദമായുണ്ട്. ഇന്നത്തെ വിവരങ്ങൾ 12000 പേർ ഇഷ്ടപ്പെട്ടു. 440പേർ കമന്റിടുകയും 702 പേർ പങ്കിടുകയും ചെയ്തു.
Keywords: Kerala, News, Article, Top-Headlines, Palakkad, Health-minister, LDF, CPM, Treatment, Doctors, Health, Work, Health Minister congratulates doctors at Puthur Primary Health Center and Mohanlal.