അവകാശം നേടിയെടുക്കാനുള്ള ജനകീയ ഹര്‍ത്താല്‍ ജനവിരുദ്ധ 'ഷോ'കളായി മാറി; രാഷ്ട്രീയ നേതാക്കള്‍ക്ക് വിവരമില്ലാഞ്ഞിട്ടോ അതോ വോട്ടര്‍മാര്‍ക്ക് വിവരമില്ലെന്ന തെറ്റിദ്ധാരണയോ? ഉയരണം ഹര്‍ത്താലിനെതിരെ ജനരോഷം
Apr 10, 2017, 11:08 IST
ഹാഷിര്‍ കൊടിയമ്മ
(www.kasargodvartha.com 10.04.2017) അടിക്കടിയുണ്ടാവുന്ന ഹര്‍ത്താലുകളെ തൊട്ട് പൊറുതി മുട്ടുകയാണ് ജനം. കൊന്നാലും, സംഘര്‍ഷമുണ്ടായാലും, മര്‍ദ്ദിച്ചാലും, എന്തിനേറെ കുഴഞ്ഞു വീണു മരിച്ചാല്‍ പോലും അയാളൊരു രാഷ്ട്രീയ പാര്‍ട്ടി അനുഭാവിയാണെങ്കില്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കുവാന്‍ നടക്കുകയാണ് പലരും. അത് വഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനും.
ജനാധിപത്യത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ വഴി നടക്കാനും പണിയെടുക്കാനുമുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അന്നന്നു പണിയെടുത്ത് അന്നം കണ്ടെത്തുന്ന പാവപ്പെട്ടവര്‍ മുതല്‍ വ്യാപാരികളടക്കം ഹര്‍ത്താല്‍ മൂലം വളരെയധികം കഷ്ടത അനുഭവിക്കുന്നെണ്ടെന്ന കാര്യം ഇവിടെ പലരും വിസ്മരിക്കുകയാണ്.
ഹര്‍ത്താലും, പണിമുടക്കും ജനങ്ങളെ വലയ്ക്കുന്നതോടൊപ്പം തന്നെ കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചക്ക് ഉണ്ടാക്കുന്ന നഷ്ടം ചില്ലറയൊന്നുമല്ല. കേരളത്തിന്റെ വരുമാന സ്രോതസ്സില്‍ മുഖ്യ പങ്കു വഹിക്കുന്ന ടൂറിസം മേഖലയെയും, അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം ഹര്‍ത്താലുകള്‍ തകര്‍ക്കുന്നു. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ വന്നാല്‍ പെട്ട് പോകുമെന്ന വിനോദ സഞ്ചാരികളുടെ തോന്നല്‍ കേരള ടൂറിസത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഹര്‍ത്താലുകളില്‍ പെട്ട് പോകുന്ന വിദേശ ടൂറിസ്റ്റുകളാകട്ടെ ഇനി കേരളത്തിലേക്കൊരു വരവില്ലെന്നു പറഞ്ഞാണ് മടങ്ങുന്നതെന്നു ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നത് എല്ലാവരും ഗൗരവത്തിലെടുത്തേ മതിയാവൂ.
പലപ്പോഴും കേരളത്തിലെ വ്യാപാരി സമൂഹമാണ് ഹര്‍ത്താലിന്റെ പേരില്‍ ഏറെ ക്രൂശിക്കപ്പെടുന്നത്. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയില്‍ ഹര്‍ത്താലനുകൂലികള്‍ക്ക് എറിഞ്ഞു തകര്‍ക്കാനുള്ള സ്ഥാപനമായി മാറിയിരിക്കുന്നു വ്യാപാര സ്ഥാപനങ്ങള്‍. ഇതൊന്നുമല്ലാണ്ട് കച്ചവട നഷ്ടം വേറെയും. ഹര്‍ത്താലുകള്‍ ജനവിരുദ്ധമായി മാറിയെന്നു തന്നെയാണ് പൊതു സമൂഹത്തിന്റെ പൊതുവായ അഭിപ്രായവും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ ഉണ്ടാവുന്നതും അതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നതും കാസര്‍കോട് ജില്ലയിലാണെന്നു നിസ്സംശയം പറയാം. എന്തിനേറെ ഈ വര്‍ഷത്തെ ആദ്യത്തെ ഹര്‍ത്താല്‍ പോലും കാസര്‍കോട് ജില്ലയിലായിരുന്നു. ജനുവരി മൂന്നിനായിരുന്നു പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഉദ്ഘാടനം ചെയ്യപ്പെട്ട ആ ഹര്‍ത്താല്‍.
രണ്ട് വര്‍ഷത്തോളമായി കാസര്‍കോട് ജില്ല സമാധാനപരമായിരുന്നു. ശാന്തിയും, സമാധാനവും നിലനിന്നിരുന്നു. ആ സമയത്താണ് മനുഷ്യത്വവും സമാധാനവുമാഗ്രഹിക്കുന്ന മുഴുവന്‍ ജന മനസ്സുകളെയും നോവിച്ചു കൊണ്ട് ഒരു മദ്രസാധ്യാപകന്‍ കൊല ചെയ്യപ്പെടുന്നത്. ഇത്തരം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനം ഇടക്കിടെയാണെങ്കിലും ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഇതിന്റെയൊക്കെ പേരില്‍ മുതലെടുപ്പ് നടത്തിക്കൊണ്ടുള്ള ഹര്‍ത്താലുകള്‍ വേറെയും.
ജനങ്ങള്‍ ഹര്‍ത്താലിന് സ്വയം കീഴടങ്ങുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇതിനു മാറ്റം വേണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ വേണ്ടെന്നു വെക്കാന്‍ തയ്യാറാകണം. ബംഗാളില്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നടപ്പിലാക്കിയ ബന്ദ് വിരുദ്ധ സമീപനം കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ മാതൃകയാക്കണം. പ്രതിഷേധിക്കാന്‍ അവകാശം ഉള്ളെന്നതുപോലെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാതിരിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ഒരു ജനതയെ പൂര്‍ണ്ണമായി തടവിലാക്കാന്‍ അവകാശമില്ല. ഇത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ജനാധിപത്യ ബോധമുള്ള ഒരു സമൂഹവും ഹര്‍ത്താല്‍ അംഗീകരിക്കുന്നില്ലെന്ന് സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പറയുന്നുമുണ്ട്.
ത്യാഗമോ, സഹനമോ, ഇല്ലാത്ത സമരരൂപമാണ് ഹര്‍ത്താല്‍. സമര രീതിയില്‍ മാറ്റം അനിവാര്യമാണ്. എല്ലാ സമരമുറകളും പ്രയോഗിച്ചു അവസാനം ചെയ്യേണ്ട ഹര്‍ത്താലെന്ന സമരമാര്‍ഗം ഇപ്പോള്‍ ആര്‍ക്കും എടുത്തുപയോഗിക്കാവുന്നതായി മാറിയിരിക്കുന്നത് ഏറെ ദോഷം ചെയ്യുന്നുണ്ട്. പ്രതിഷേധത്തിന് ഹര്‍ത്താലെന്ന രൂപം വേണമെന്ന വാശിയാണ് പലര്‍ക്കും. ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളിയും അസംഘടിതരുടെ അവകാശത്തിന്മേലുള്ള സംഘടിതരുടെ കടന്നുകയറ്റമായി വേണം അനുമാനിക്കാന്‍.
ഹര്‍ത്താലുകള്‍ക്കെതിരെ ജനകീയ ചെറുത്ത് നില്‍പ് അനിവാര്യമാണ്. അതിന് ഉയര്‍ന്ന ശക്തിയും, ചിന്തയും ഉണ്ടായേ മതിയാവൂ. ജനാധിപത്യത്തില്‍ വിശ്വസിക്കത്തക്ക പൗരത്വം ഇനിയും നാം ആര്‍ജിക്കാത്തതിനാലാണ് പ്രതിഷേധങ്ങള്‍ ഹര്‍ത്താലുകള്‍ പോലുള്ള 'ഷോ 'കളായി അധഃപതിക്കാനിടയായത്. ജനാധിപത്യത്തിന് പാകമാവാത്ത സമൂഹമെന്ന നിലയിലാണ് നാം പലപ്പോഴും പെരുമാറുന്നത്. പൗര ബോധമുള്ളവര്‍ ഒരിക്കലും ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം ചെയ്യില്ല.
സ്വന്തം വീട്ടില്‍ നിന്നു നൂറു രൂപ കളവുപോയാല്‍ സഹിക്കാത്തവരാണ് രാജ്യത്തിന്റെ പൊതു സ്വത്ത് ഹര്‍ത്താലിന്റെ പേരില്‍ തച്ചുടക്കുന്നത്. സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഉയര്‍ന്ന നിലയിലാണെന്ന് അവകാശപ്പെടുന്ന കേരളീയര്‍ ധാര്‍മികമായി സ്വയം തരം താഴുകയാണ് ഹര്‍ത്താലിലൂടെ ചെയ്യുന്നത്.
ഒരു സാമൂഹ്യ വിപത്തായി മാറിയിരിക്കുകയാണ് ഹര്‍ത്താല്‍. സമര രീതിയില്‍ മാറ്റം വേണമെന്നും, നിര്‍ബന്ധിത ഹര്‍ത്താലിനെ ചെറുത്ത് തോല്‍പിക്കണമെന്നും ജനകീയ കൂട്ടായ്മകള്‍ ആവശ്യപ്പെടുന്നുണ്ട്. പൗര സ്വാതന്ത്ര്യം നിഷേധിക്കുകയും, വികസനം ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ഹര്‍ത്താലിനെതിരെ ജനമുന്നേറ്റം അനിവാര്യമായിരിക്കുന്നു എന്ന ബോധം ജനങ്ങളിലുണ്ടാവണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, Kasaragod, Political party, Harthal, Problems, People, Democracy, Hashir Kodiyamma, Harthal and political parties.