വര്‍ഷം 30,000 രൂപ നല്‍കി സ്വകാര്യ സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന മകളെ നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തപ്പോഴുള്ള മാറ്റം, ഒരു പിതാവിന്റെ അനുഭവക്കുറിപ്പ്
Nov 22, 2019, 21:07 IST
ജലാല്‍ കട്ടപ്പണി ബേവിഞ്ച
(www.kasargodvartha.com 22.11.2019) യാദൃശ്ചികമായി ചരിത്രത്തിന്റെ ആവര്‍ത്തനമെന്നോണം എന്നെ സ്‌കൂളില്‍ ചേര്‍ത്തതിന്റെ നാല്‍പ്പതാം വാര്‍ഷിക ദിവസം തന്നെ എന്റെ മകളുടെ കൈയ്യും പിടിച്ച് വീണ്ടും അതേ സര്‍ക്കാര്‍ സ്‌കൂള്‍ മുറ്റത്ത്. ഹെഡ്മാസ്റ്റര്‍ ഞങ്ങളോടൊപ്പം നടന്ന് സ്‌കൂള്‍ മൊത്തം കാണിച്ചു തന്നു. വലിയൊരു കവാടം. ആണ്‍ കുട്ടികള്‍ക്ക് മാത്രമായി ഇരുമ്പ് വേലിയോടുകൂടിയ അത്യാവശ്യം വലിയൊരു മൈതാനം. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയും അതുപോലെയൊരണ്ണം വേറെയുമുണ്ട്.
ചെറുതും വലുതുമായി നാലു കെട്ടിടങ്ങള്‍, അതുകൂടാതെ ഒരു ഓഡിറ്റോറിയം. പ്രൊജക്‌റും, കമ്പ്യൂട്ടറും സ്മാര്‍ട്ട് ബോഡും എസിയും അത്യാധുനിക ഇരിപ്പടവുമുള്ള നല്ലൊരു സ്മാര്‍ട്ട് റൂം. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കെ ജി കുട്ടികള്‍ക്കും വെവ്വേറെയായി വൃത്തിയുള്ള ഇരുപത്തിയേഴ് ടോയിലേറ്റുകള്‍. പുറത്ത് കൈ കഴുകാന്‍ വാഷ് ബെയ്‌സിനുകള്‍, കുട്ടികള്‍ക്കു കുടിക്കാനുള്ള ശുദ്ധജലത്തിനു കൂളറുമുണ്ട്.
വലിയൊരു മോഡേന്‍ കിച്ചന്‍, നീണ്ടു കിടക്കുന്ന വിശാലമായ ഊട്ടുപുര, ടൈല്‍സ് പാകിയ ക്ലാസ് മുറികളില്‍ ലൈറ്റും രണ്ടുവീതം ഫാനുകളുമുണ്ട്. ഓരോ കുട്ടിക്കും വെവ്വേറെ ആധുനിക ഇരിപ്പിടങ്ങള്‍. കെ ജി ക്ലാസില്‍ ടിവിയും പക്ഷികളുടെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും വിവിധ നിറത്തിലുള്ള ചിത്രങ്ങള്‍ കൊണ്ടും മതിലുകള്‍ അലങ്കരിച്ചിരിക്കുന്നു.
ഇനി വരാന്‍ പോകുന്ന പദ്ധതികളെ കുറിച്ചും അദ്ദേഹം പറഞ്ഞുതന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ഒരു ക്ലാസ് മുറി പണിയല്‍. വലിയൊരു ഓപ്പണ്‍ സ്റ്റേജ്. ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം. സ്‌കൂള്‍ മുറ്റത്ത് ഇന്റര്‍ലോക്ക് പാകല്‍. സ്വന്തമായി ഒരു സ്‌കൂള്‍ ബസ്, നാട്ടുകാരും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സാരഥികളും സ്‌കൂളിന്റെ വികസനത്തില്‍ മഹത്തായ പങ്കാളിത്വം വഹിച്ചിട്ടുണ്ട്.
രണ്ടു കൂട്ട് കറികളോട് കൂടിയ ഊണ്. പാലും മുട്ടയും, ചിലപ്പോഴൊക്കെ ചിക്കന്‍ കറിയും ചോറും, ഓണത്തിന് അഞ്ചു കിലോ അരി, സ്‌കൂള്‍ യൂണിഫോമിനുള്ള മെറ്റീരിയലുകള്‍, പാഠപുസ്തകങ്ങള്‍ ഇതൊക്കെ സൗജന്യമായിട്ടാണ് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ലഭിക്കുന്നത്. ഞാന്‍ പഠിച്ചിരുന്ന കാലം തൊട്ടേ ഇവിടെ ഉച്ചഭക്ഷണം മുടങ്ങിയിട്ടില്ല.
സ്‌കൂള്‍ ഫീസും ട്രാന്‍സ്‌പോര്‍ട്ടുമായി ഏകദേശം മുപ്പതിനായിരം രൂപയോളം വര്‍ഷത്തില്‍ നല്‍കി പഠിപ്പിച്ചിരുന്ന ഒരു സ്വകാര്യ സ്‌കൂളില്‍ നിന്നുമാണ് മകളെ ഈ സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റിയത്. സ്വകാര്യ സ്‌കൂളിനേക്കാളും സന്തുഷ്ടയായിട്ടാണ് മകളെ ഞാന്‍ ഇവിടെ കണ്ടത്. നല്ല ആത്മാര്‍ത്ഥതയുള്ള ഹെഡ്മാസ്റ്ററും അധ്യാപകരും കുട്ടികളെ പഠന കാര്യത്തില്‍ നന്നായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. എന്റെ മകള്‍ ക്ലാസില്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ഒരു സ്റ്റീല്‍ മഗ് സമ്മാനമായി ലഭിച്ചിരുന്നു. മലയാളം കൂടാതെ കെ ജി ക്ലാസ് തൊട്ട് ഏഴുവരെ ഇംഗ്ലീഷ് മീഡിയവുമുണ്ട്.
ഞാനീപ്പറഞ്ഞതൊക്കെ തെക്കില്‍ വെസ്റ്റിലെ സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ കാര്യമാണ്. അതിനാല്‍ നമ്മുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് വിടുന്ന കാര്യം ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഇതുമുഖേന അധ്യാപകര്‍ക്കും മറ്റും സര്‍ക്കാര്‍ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത കാണുന്നു. അതുകൂടാതെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസ, കലാകായിക സൗകര്യങ്ങള്‍ സൗജന്യമായി ലഭിക്കുകയും ചെയ്യും.
ഓരോരുത്തരും അവരവരുടെ മതക്കാര്‍ നടത്തുന്ന സ്വകാര്യ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍? ജാതിമതഭേദമെന്യേ എല്ലാവരും ഒന്നിച്ചുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിപ്പിക്കുന്നതെങ്കില്‍, പരസ്പരം മനസ്സിലാക്കാനും, ബഹുമാനിക്കാനും, സ്‌നേഹിക്കാനും സഹായിക്കാനും സാധിക്കും. ഇന്നത്തെ കാലഘട്ടത്തിനത് അത്യാവശ്യവുമാണ്.
Keywords: Kerala, Article, school, Public-education, Govt schools and private schools