city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Eid Celebration | മാനത്ത് ശവ്വാലിന്‍റെ പൊന്നമ്പിളിക്കീറ്; പെരുന്നാളാഘോഷത്തിന്റെ പൊലിമ

/ ബി എം പട്ള

(www.kasargodvartha.com) പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ശവ്വാല്‍ പൊന്നമ്പിളിയുടെ വെള്ളിവര കീറി വീണ്ടും ഒരു ചെറിയ പെരുന്നാള്‍ കൂടി സമാഗതമാവുന്നു. കഴിഞ്ഞ രണ്ട് വര്‍ഷം താണ്ഡവമാടിയ കോവിഡ് മഹാമാരിയെ ഒരു പരിധി വരെ പിടിച്ച് കെട്ടിയ ആശ്വാസത്തിലാണ് ഇപ്രാവശ്യം പെരുന്നാളാഘോഷിക്കുന്നത്. വിശുദ്ധ റമദാനിലെ ആത്മീയ നിര്‍വൃതി ഉള്‍ക്കൊണ്ട സത്യവിശ്വാസികള്‍ക്ക് ഇനി ചെറിയ പെരുന്നാൾ മധുരമാണ്.
  
Eid Celebration | മാനത്ത് ശവ്വാലിന്‍റെ പൊന്നമ്പിളിക്കീറ്; പെരുന്നാളാഘോഷത്തിന്റെ പൊലിമ

ഒരു മാസകാലത്തെ വ്രതംകൊണ്ട് സ്ഫുടം ചെയ്തെടുത്ത മനസ്സും ശരീരവും ആത്മീയ ചൈതന്യം കെടാതെ സൂക്ഷിക്കാനും മനുഷ്യ മനസ്സുകൾ­ക്കിടയിൽ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഊഷ്മള ബന്ധം ശക്തിപ്പെടുത്താൻ വേണ്ടിയുള്ള സന്ദേശമായി­ട്ടാണ് ചെറിയ പെരുന്നാളിനെ വിശ്വാസികൾ നോക്കിക്കാണുന്നത്. ശിഥിലമായി കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾ­ ശക്തിപ്പെടുത്താനുളള വലിയൊരു സന്ദേശവും കൂടിയാണ് ചെറിയ ­പെരുന്നാൾ ആഘോഷം. തന്റെ ചുറ്റുവട്ടത്താരും പട്ടിണി ഉണ്ടാവരുത് എന്ന് ഉറപ്പുവരുത്തുന്ന വിശ്വാസിയുടെ ജാഗ്രതയാണ് ഈ സുദിനത്തെ വേറിട്ടതാക്കുന്നതും.

എന്നാല്‍ ആഘോഷത്തിന്റെ മഹിമയും തനിമയും ചോർന്നു പോകുന്ന ഒരു കാലത്തിലാണ്‌ നാം നിലകൊള്ളുന്നത്‌. ഒരു മാസം കൊണ്ട്‌ നേടിയെടുത്ത ആത്മീയാനുഭൂതി ഒരു ദിവസം കൊണ്ട്‌ കളഞ്ഞു കുളിക്കുന്ന ആഭാസമായിപ്പോകരുത് പെരുന്നാളാഘോഷം. അരുതായ്‌മകളെ തിരിച്ചറിയുക തന്നെ വേണം.

ആഘോഷത്തെ ഇസ്‌ലാം വിലക്കിയിട്ടില്ല. ചില അതിർ വരമ്പുകള്‍ നിശ്‌ചയിച്ചെന്നു മാത്രം.

പെരുന്നാൾ ആഘോഷം ധാർമിക മൂല്യങ്ങൾ നിരസിക്കുന്നതും മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതുമാവരുതെന്ന് നബി (സ) കർശന നി‌ർദേശം നൽകിയിട്ടുണ്ട്. ബന്ധു വീടുകൾ സന്ദർശിക്കാനും കുടുംബ ബന്ധങ്ങൾ ദൃഢമാക്കാനും സ്നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ശ്രമിക്കണം. സമൂഹത്തിനുതകുന്ന നല്ല പ്രവൃത്തികൾ നിർവഹിച്ചു കൊണ്ട് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്ത സന്ദേശങ്ങള്‍ പകർന്ന് നൽകുന്നതാവണം ഓരോ ആഘോഷവും.

പെരുന്നാളിൽ മുഹമ്മദ് നബി (സ) ഏറ്റവും മുന്തിയ ഇനം വസ്ത്രമാണ് അണിഞ്ഞിരുന്നതെന്ന് പ്രമാണങ്ങളില്‍ കാണാം. പുതുവസ്ത്രങ്ങളുടെ കാര്യത്തിൽ കുട്ടികളെയും അനാഥകളെയും അഗതികളെയും പ്രത്യേകം പരിഗണിക്കുക തന്നെ വേണം. കാരണം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിവ്യ സന്ദേശമാണ് ഓരോ പെരുന്നാളും വിശ്വാസിക്കു നൽകുന്നത്. ആഘോഷവേളകൾ എല്ലാവർക്കും തുല്യ രീതിയിലാണ് സന്തോഷമേകേണ്ടത്. എങ്ങും അശാന്തി നിറഞ്ഞ വര്‍ത്തമാന കാല സാഹചര്യത്തില്‍ ഒരുമയോടെ മുന്നേറാനുളള സന്ദേശമാകട്ടെ ഈ ചെറിയ പെരുന്നാള്‍.

Keywords:  Kasaragod, Kerala, Article, Perunal, Perunal-Nilavu, Eid, Eid-Al-Fitr, Islam, Celebration, Glory of Eid Celebrattion. 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia