അറിയൂ നന്മ നിറഞ്ഞ ഈ എൻജിനീയറെ
Nov 16, 2021, 11:20 IST
കൂക്കാനം റഹ്‌മാൻ
(www.kasargodvartha.com 16.11.2021) എൻജിനീയർ എം ടി പി അബ്ദുൽ ഖാദറിനെക്കുറിച്ച് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കേട്ടു തുടങ്ങിയതാണ്. അദ്ദേഹത്തെ കാണാനും കൂടുതല്‍ കാര്യങ്ങള്‍ അറിയാനും മനസ്സില്‍ ആഗ്രഹമുദിച്ചിട്ട് നാളുകളേറേയായി. സാമുഹ്യ, സാസംസ്‌ക്കാരിക, കായിക മേഖലകളില്‍ പേരു കേട്ട വ്യക്തിയാണദ്ദേഹമെന്ന് പത്രമാധ്യമങ്ങളിലൂടെയും സുഹൃത്തുക്കള്‍ വഴിയും അിയാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് കാണാന്‍ ഒരവസരമുണ്ടായത് ഒക്‌ടോബര്‍ 24 -ാം തീയതിയാണ്.
ഇതെന്റെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരനര്‍ഘനിമിഷമായിരുന്നു. മണക്കാട് തെക്കെപീടികയില്‍ തറവാട്ടുകാരുടെ ഒരു കൂടിച്ചേരല്‍ ഉണ്ടാകണമെന്നും അതിലൂടെ തറവാടിന്റെ ഉല്‍ഭവവും, താവഴികളും കണ്ടെത്തണമെന്ന മോഹവും മുമ്പ് തന്നെ മനസ്സില്‍ കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നു ഞാന്‍. അതിന് സൈനുദ്ദീന്‍ കരിവെളളൂരും ഒപ്പം നില്‍ക്കാന്‍ തയ്യാറായി. അതിനെക്കുറിച്ചാലോചിക്കാന്‍ തൃക്കരിപ്പൂര്‍ പാലിയേറ്റീവ് ഹാളില്‍ ചേര്‍ന്ന മീറ്റിംഗില്‍ വെച്ചാണ് എംടിപി തറവാട്ടിലെ മുതിര്‍ന്ന കാരണവരായ 85 വയസ്സുകാരന്‍ എംടിപി.അബ്ദുൽ ഖാദര്‍ എഞ്ചിനീയറെ നേരിട്ടു കാണുന്നത്.
85 ലെത്തിയിട്ടും ജീവിതശൈലി രോഗങ്ങളോ, ശാരീരികാസ്വസ്ഥതകളോ തീണ്ടപ്പാടകലെ നിര്‍ത്തിയ രഹസ്യത്തെക്കുറിച്ചായിരുന്നു എന്റെ ആദ്യ അന്വേഷണം. മറുപടി കൃത്യമായി കിട്ടി. ഉണ്ണാനും, ഉറങ്ങാനും ഉണരാനുമുളള നിഷ്ഠകള്‍ പാലിക്കുന്നതാണ് എന്റെ ആരോഗ്യ രഹസ്യം. അഞ്ചുമണിക്കുണരും, ഒന്നരമണിക്കൂറോളം നടക്കും, തൃക്കരിപ്പൂരിലെ ആദ്യ പ്രഭാത നടത്തക്കാരനാണ് ഞാന്‍. ഭക്ഷണം എല്ലാം കഴിക്കും. പക്ഷേ അളവ് വളരെ കുറക്കും . ആറ് മണിക്കൂര്‍ കൃത്യമായി ഉറങ്ങും. ഇക്കാര്യങ്ങള്‍ കൃത്യമായി പാലിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്കും പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കാനാകുമെന്ന ഉപദേശവും അദ്ദേഹം നല്‍കി.
തൃക്കരിപ്പൂരിന്റെ കായിക വളര്‍ച്ചയ്ക്ക് താങ്കള്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ടെന്നറിയാം. എന്തൊക്കെയായിരുന്നു ഈ രംഗത്തെ താങ്കളുടെ പ്രവര്‍ത്തനങ്ങള്‍?
ചോദ്യം കേട്ടപ്പോള്‍ എഞ്ചിനീയര്‍ വാചാലനായി. എല്ലാ സ്‌പോര്‍ട്‌സ് ഗെയിംസ് രംഗങ്ങളിലും പൊതുവെ തല്‍പരനായിരുന്നു ഞാന്‍. കൂടുതല്‍ താല്‍പര്യവും ആവേശവും ഫുട്‌ബോളിനോടായിരുന്നു. ഞാന്‍ പഠിച്ച പ്രൈമറി സ്‌ക്കൂള്‍ തലം മുതല്‍ എഞ്ചിനീയറിംഗ് കോളേജ് വരെയുളള എല്ലാ സ്ഥാപനങ്ങളുടേയും ഫുട്‌ബോള്‍ ടീമുകളില്‍ മുഖ്യ സ്ഥാനത്തുതന്നെ ഞാന്‍ ഉണ്ടായിരുന്നു. എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയായത് മുതല്‍ ശ്രദ്ധ മുഴുവന്‍ ഫുട്‌ബോള്‍ രംഗത്തുതന്നെ വിനിയോഗിച്ചു. അതിന്റെ ശ്രദ്ധേയമായ നേട്ടമാണ് 1972 ല്‍ ഞാന്‍ മുന്‍കൈ എടുത്ത് തൃക്കരിപ്പൂരില്‍ സ്ഥാപിച്ച ആക്മി സ്‌പോര്‍ട്‌സ് ക്ലബ്.
'ആക്മി' എന്ന പദത്തിന്റെ അര്‍ത്ഥം (ദി ഹൈയസ്റ്റ് പോയിന്റ് ഓഫ് പെര്‍ഫെക്ഷന്‍) മലയാളത്തില്‍ 'പൂര്‍ണ്ണതയില്‍ ഏറ്റവും ഉന്നതമായത്.' എന്ന് വിവര്‍ത്തനം ചെയ്യാം. പ്രസ്തുത അര്‍ത്ഥത്തോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി കൊണ്ടാണ് ക്ലബ് ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നത്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ക്ലബാണിത്. സ്‌പോര്‍ട്‌സ് രംഗത്തു മാത്രമല്ല സാമൂഹ്യ സാംസ്‌ക്കാരിക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാനിദ്ധ്യമറിയിച്ചു കൊണ്ടാണ് ഇതിന്റെ മുന്നോട്ടുളള പ്രയാണം തുടരുന്നത്. ക്ലബിന്റെ സ്ഥാപന വര്‍ഷം മുതല്‍ രണ്ട് വര്‍ഷം മുമ്പു വരെ അതിന്റെ ജനറല്‍ സെക്രട്ടറിയായി ഞാന്‍ തുടര്‍ന്നു. ഇന്നും അതിന്റെ രക്ഷാധികാരിയായി ഞാന്‍ തുടരുകയാണ്.
ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തും താങ്കള്‍ സജീവമായിരുന്നല്ലോ? ഏതൊക്കെ സ്ഥാനങ്ങളാണ് ഈ രംഗത്ത് വഹിച്ചിരുന്നത് ?
'ഞാന്‍ കാസര്‍കോട് ജില്ലാ രൂപീകരണത്തിനു മുമ്പ് കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍വാഹകസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസറഗോഡ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രവര്‍ത്തനമാരംഭിച്ചത് 1986ലാണ്. അതിന്റെ പ്രഥമ സെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിച്ചു. ഇക്കഴിഞ്ഞ മൂന്നു വര്‍ഷം വരെ പ്രസ്തുത സ്ഥാനത്ത് തുടര്‍ന്നു വന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സെന്‍ട്രല്‍ കൗണ്‍സില്‍ മെമ്പറായും, അതിന്റെ ജോയിന്റ് സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്'.
താങ്കളുടെ ജനനം 1938 ലാണെന്ന് മനസ്സിലാക്കി. ആ കാലഘട്ടത്തില്‍ ഉയര്‍ന്ന തലത്തില്‍ വിദ്യാഭ്യാസം നേടാന്‍ പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തില്‍ നിന്ന് സാധ്യമായതെങ്ങിനെയെന്ന് പങ്കുവെക്കാമോ ?.
'തീര്‍ച്ചയായും പറയാം എന്റെ ബാപ്പ കോളേത്ത് കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി സാമ്പത്തീകമായി മോശമല്ലാത്ത നിലയില്‍ ജീവിച്ച വ്യക്തിയാണ്. ബാപ്പ എനിക്ക് പ്രോല്‍സാഹനം തന്നു. പഠിക്കാന്‍ എനിക്കും ഉല്‍സാഹമായിരുന്നു. ആറാം ക്ലാസുവരെ തൃക്കരിപ്പൂര്‍ ഹയര്‍ എലിമെന്ററി സ്‌ക്കൂളില്‍ പഠിച്ചു. ഏഴാം ക്ലാസുമുതല്‍ പതിനൊന്നാം ക്ലാസുവരെ നിലേശ്വരം രാജാസ് ഹൈസ്‌ക്കൂളിലാണ് പഠിച്ചത്.
അക്കാലത്ത് നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളില്‍ അഡ്മിഷന്‍ കിട്ടി പഠിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരംഗീകാരമായിരുന്നു. 1956 ല്‍ എസ്എസ് എല്‍ സി പാസായ എന്നെ മംഗലാപുരം ആര്‍ട്‌സ് കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി (പി യു സി)കോര്‍സിന് ചേര്‍ത്തു. അവിടെയും നിര്‍ത്തിയില്ല. എന്റെ ആഗ്രഹപ്രകാരം എഞ്ചിനീയറിംഗ് പഠിക്കാന്‍ തൃശ്ശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നു. 1963 ല്‍ എഞ്ചിനീയറിംഗ് ഡിഗ്രി എടുത്തു.'
'ഒരു വസ്തുത കൂടി ചൂണ്ടി കാണിക്കാനുണ്ട് എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നകാലത്ത് ബാപ്പ സാമ്പത്തീകമായി തകര്‍ച്ചയിലാണ്. ആ കാലത്ത് ജ്യേഷ്ഠന്‍ യുസഫ് ലോഞ്ചില്‍ ഗള്‍ഫിലേക്ക് കടന്നു. തുടര്‍ന്ന് ജ്യേഷ്ഠനാണ് എന്റെ പഠന ചെലവ് വഹിച്ചിരുന്നത്. മാസം പ്രതി അമ്പത് രൂപ മതിയായിരുന്നു എനിക്ക് അന്ന് ജീവിക്കാന്‍. അക്കാര്യം ജ്യേഷ്ഠനോട് പറഞ്ഞു. സത്യസന്ധമായി പറഞ്ഞതിനാല്‍ അമ്പത് രൂപക്ക് പകരം എഴുപത്തിയഞ്ച് രൂപ അയച്ചു തന്നു. ബാക്കി തുക കൊണ്ട് നാട്ടില്‍ ചെല്ലുമ്പോള്‍ വിഷമിക്കുന്നവരെ സഹായിച്ചു പോന്നു.'

ജോലിക്കാര്യവും സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളും അറിയാന്‍ താല്‍പര്യമുണ്ടായിരുന്നു. അതൊന്ന് പറയാന്‍ പറ്റുമോ ?
1963 ല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ അതേ വര്‍ഷം സെപ്റ്റംബറിൽ ജൂനിയര്‍ എഞ്ചിനീയറായി സര്‍വ്വീസില്‍ പ്രവേശിച്ചു. അന്നെനിക്ക് കിട്ടിയ ശമ്പളം 230 രൂപയായിരുന്നു. അമ്പത് രൂപകൊണ്ട് ജീവിച്ച എനിക്ക് 230 രൂപ ധാരാളം മതിയായിരുന്നു. കാഞ്ഞങ്ങാടായിരുന്നു ആഫീസ്. രാവിലെ ട്രെയിനിന് പോയാല്‍ നേരത്തെ ആഫീസിലെത്തും ആഫീസിലേക്ക് പോകുന്ന വഴിക്ക് ഒരു കടയില്‍ കയറി ഇരിക്കും കട ഉടമയായ ചെറുപ്പക്കാരന്‍ ഒരാവശ്യം ഉന്നയിച്ചു. പുതിയൊരു കട നിര്‍മ്മിക്കാന്‍ പ്ലാന്‍ ഉണ്ടാക്കിത്തരണം. അതിന് പുതിയൊരു രൂപവും ഭാവവും ഉണ്ടായിരിക്കണം. എന്നൊക്കെ സൂചിപ്പിച്ചു. പ്ലാന്‍ ഉണ്ടാക്കികൊടുത്തു.
നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ നിര്‍ദ്ദേശം കൊടുത്തു. അതിമനോഹരമായ കെട്ടിടമായി അത് തലഉയര്‍ത്തി നിന്നു. കച്ചവടക്കാരനായ ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ ബാപ്പയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി നല്ലപോലെ സല്‍ക്കരിച്ചു. പോകാന്‍ നേരത്ത് ഒരു കവര്‍ കയ്യില്‍തന്നു. സ്റ്റേഷനില്‍ എത്തി ആകാംഷയോടെ കവര്‍തുറന്നു നോക്കി. എന്റെ കണ്ണു തളളിപ്പോയി. മുന്നൂര്‍ ഉറുപ്പികയാണ് അതിനകത്ത് 230 രൂപ ശമ്പളമുളള എനിക്ക് ആദ്യം കിട്ടിയ പ്രതിഫലം 300 രൂപയാണ്.
ആ തുക ഞാന്‍ സ്വന്തം ആവശ്യത്തിന് എടുത്തില്ല. പ്രയാസപ്പെടുന്നവര്‍ക്ക് നല്‍കാനായി മാറ്റിവെച്ചു. ഇന്നും ഞാന്‍ എന്റെ ബുദ്ധി വിറ്റ് കാശു വാങ്ങുന്നുണ്ട്. വീടില്ലാത്തവര്‍ക്ക് വീടു വെച്ചു നല്‍കുന്നു, സ്ഥലമില്ലാത്തവര്‍ക്ക് വീടു വെക്കാന്‍ സ്ഥലം വാങ്ങിച്ചു നല്‍കും. ഇതിനൊന്നും ഒരു പ്രചാരവും കൊടുത്തിട്ടില്ല, കൊടുക്കാന്‍ താല്‍പര്യവുമില്ല.
ഒരു കൈ ചെയ്യുന്ന സഹായം മറുകൈ അറിയരുത് എന്നാണ് താങ്കളുടെ സിദ്ധാന്തമെന്ന് കേട്ടിട്ടുണ്ട്. എന്താണിതിന് പിന്നിലുളള ചേതോവികാരം ?
'ഞാന്‍ മദര്‍ തേരേസയുടെ ചിന്ത പിന്തുടരുന്ന വ്യക്തിയാണ് (ലൈഫ് ഈസ് ആന്‍ എക്‌സിറ്റിംഗ് ബിസിനസ്, മോസ്റ്റ് എക്‌സിറ്റിംഗ് വെന്‍ ലിവ്ഡ് ഫോര്‍ അദേര്‍സ്) ഞാന്‍ പ്രചാരണം ആഗ്രഹിക്കുന്നില്ല. എന്റെ മനസ്സിന്റെ സന്തോഷമാണ് എനിക്കു വേണ്ടത്. സംഭാവന നല്‍കുമ്പോള്‍ പേരു വെളിപ്പെടുത്താറില്ല, വീടു കെട്ടി കൊടുത്ത് പ്രവേശനം നടത്തുമ്പോള്‍ ഫോട്ടോ എടുപ്പോ താക്കോല്‍ ദാന ചടങ്ങോ നടത്താറില്ല.' പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ 'ടിയേര്‍സ്' എന്നൊരു സംഘടനയും 'ഫുള്‍ഫില്‍' എന്ന ജീവകാരുണ്യ പദ്ധതിയും പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും ഞാന്‍ നേതൃത്വം കൊടുത്തു പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
1993 ല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത എം.ടി.പി.അബ്ദുള്‍ ഖാദര്‍, സര്‍വ്വീസിലിരിക്കുമ്പോഴും, റിട്ടയര്‍ ചെയ്ത ശേഷവും സജീവ ജീവകാരുണ്യ പ്രവര്‍ത്തകനായി തുടരുന്നു. മാതാവ് എം.ടി.പി. കുഞ്ഞാലിയുമ്മയാണ്. രണ്ട് സഹോദരന്‍മാരായ എം.ടി.പി.യൂസഫും, എം.ടി.പി.മുഹമ്മദ് കുഞ്ഞിയും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമാണ്. നാല് സഹോദരിമാരുണ്ട്. സീതിരകത്ത് ആയിഷയാണ് ഭാര്യ.ഷൗക്കത്തലി, റൈഹാനത്ത് സാജിത, സഫീന, സമീന എന്നിവര്‍ മക്കളും.
അമ്പതു രൂപയുടെ സഹായം നല്‍കി അമ്പതിനായിരത്തിന്റെ പബ്ലിസിറ്റി ആഗ്രഹിക്കുന്നവരുടെ നാട്ടില്‍ വ്യത്യസ്തനാണ് അബ്ദുൽ ഖാദര്‍. യുവതലമുറയോട് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്ന കാര്യമിതാണ്. കൃത്യമായ ഉറക്കമില്ലാത്തതാണ് യുവതലമുറയുടെ ശാപമെന്നും, ആരോഗ്യമുളള മനസ്സും ആരോഗ്യമുളള ശരീരവും ജീവിതത്തില്‍ അനുവര്‍ത്തിക്കപ്പെടുന്ന കൃത്യനിഷ്ഠയാണ് പ്രദാനം ചെയ്യുകയെന്ന് യുവാക്കള്‍ അിറഞ്ഞിരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
Keywords: Kasaragod, Kerala, Article, Interview, Kookkanam Rahman, Get to know this engineer.