നടപ്പാതകള്‍ കാല്‍നടക്കാരുടെ അവകാശമാണ്
Mar 2, 2019, 22:59 IST
എ എസ് മുഹമ്മദ്കുഞ്ഞി
(www.kasargodvartha.com 02.03.2019) വികസന കാര്യത്തില്‍ കാഞ്ഞങ്ങാട് നഗരം, ജില്ലാ ആസ്ഥാനമായ കാസര്‍കോടിനെ പിന്നിലാക്കി മുന്നേറുകയാണ്. ഏറ്റവും ഒടുവിലായി കാഞ്ഞങ്ങാടിന്റെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് മെട്രോ നഗരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള നടപ്പാതകളും വന്നു കഴിഞ്ഞു. ജില്ലാ ആസ്ഥാനം കാസര്‍കോടാണെന്ന് ഇനി നമുക്ക് മേനി പറഞ്ഞ് നടക്കാം, അത്രേയേ ഉള്ളൂ. കാഞ്ഞങ്ങാടും കാസര്‍കോടും പുതിയ കെഎസ്ടിപി റോഡ് വന്നതോടെ നിരന്തരം ബന്ധപ്പെടുന്ന രണ്ട് ഇടങ്ങളായിട്ടാണ് കാണുന്നത്. പോരാത്തതിന് ഇവ രണ്ടിനുമിടയിലാണ് ബേക്കല്‍ കോട്ട എന്ന അന്താരാഷ്ട്ര ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ട വിനോദ സഞ്ചാര കേന്ദ്രവും. അപ്പോള്‍ കാഞ്ഞങ്ങാടിനൊപ്പമോ അതിലപ്പുറമോ കാസര്‍കോടും വളരേണ്ടതാണ്. കാസര്‍കോട് പൊതുവെ വ്യാപാര വിനിമയ കാര്യത്തില്‍ മറ്റു സമീപ നഗരങ്ങളെ അപേക്ഷിച്ച് പിന്നിലാണെന്ന് പറയപ്പെടുന്നു. അതാവുമോ ചിലപ്പോള്‍ ഭൗതീക സഹചര്യവും ഇങ്ങനെ ശോചനീയമായിപ്പോകാന്‍ കാരണം? ഒരു ദശകത്തിനു ശേഷം കാസര്‍കോട് സന്ദര്‍ശിച്ച ഒരുദ്യോഗസ്ഥന്‍ - ഈയിടെ വിരമിച്ച- ചോദിച്ചത് -ഈയൊരു ദശകത്തിനിടയില്‍ എന്ത് വികസനമാണിവിടെ വന്നത്? എന്നാണ്. അത് കേട്ടപ്പോള്‍ സത്യത്തില്‍ ഒരു കാസര്‍കോടുകാരനെന്ന നിലയില്‍ ലജ്ജ തോന്നിപ്പോയി. താങ്കളെപ്പോലെയുള്ളവര്‍ പ്രതികരിക്കേണ്ടതല്ലെ..? ചോദ്യം എന്റെ നേരെയും നീണ്ടു വന്നു.
പ്രത്യേകിച്ചും നഗരത്തിന്റെ നടപ്പാതയുടെ കാര്യത്തില്‍. ഒരു നഗരത്തിന് മോടി കൂട്ടുന്നത് ഫുട്പാത്തുകളാണ്. ഓടക്ക് മുകളില്‍ പാകിയ കോണ്‍ക്രീറ്റ് പാളികള്‍ പഴകി തകര്‍ന്നും പല്ലിളകിയ പോലെ കിടക്കുമ്പോള്‍ അത് അധികൃതര്‍ക്കല്ലെങ്കിലും, നഗരത്തിലെത്തുന്നവര്‍ക്ക് വളരെ വൃത്തികേടായി തോന്നുന്നു. കാസര്‍കോട്ടുകാരനായ സി ടി മുസ്തഫ പൊതുമരാമത്ത് എഞ്ചിനീയറായി കാസര്‍കോട്ട് ഉണ്ടായിരുന്ന കാലത്തിനു ശേഷം ഇവിടെ നടപ്പാതകള്‍ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. റോഡുകളില്‍ രണ്ടിടത്ത് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ മിന്നിയതും, ചില വണ്‍ വേകളെ ടൂ വേകളോ ടൂ വേകളെ വണ്‍ വേകളോ ആക്കി മാറ്റിയതുമല്ലാതെ മറ്റൊന്നും.
അന്ന് രാജു നാരായണ സ്വാമി കലക്ടറായിരുന്ന വേളയില്‍ പലതും അദ്ദേഹത്തിന്റെ കൂടി ശ്രദ്ധയില്‍ പെടുത്താനായത്, മുസ്തഫക്ക വിവരം കൈമാറി ആത്മാര്‍ത്ഥമായി ശ്രമിച്ചത് കൊണ്ട് തന്നെയാണ് ഇന്നിത്രയെങ്കിലും നടപ്പാത ഇവിടെ നില നില്‍ക്കുന്നത്. കാസര്‍കോട് പൊതുമരാമത്ത് പരിധിയിലുള്ള റോഡുകള്‍ എംജി റോഡും ബാങ്ക് റോഡും മാത്രമാണെന്നാണ് എന്റെ അിറവ്. ബാക്കി നഗരസഭയുടെ പരിധിയിലാണ്. പക്ഷെ ഫുട്പാത്തിന്റെ കാര്യമാണെങ്കില്‍ പൊതുമരാമത്ത് വകുപ്പിനേക്കാളും ഉത്തരവാദിത്തം വേണ്ടത് നഗരസഭക്ക് തന്നെയാണ്. പക്ഷെ അതൊക്കെ അങ്ങവിടെ പോയി പറഞ്ഞാല്‍ മതി എന്നാ ഇവിടുത്തെ വര്‍ത്തമാനം.
കാസര്‍കോട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, കൃത്യമായി സുല്‍ത്താന്‍ ജ്വലറിയുടെ മുന്‍വശത്ത് നിന്ന് താഴെ താലൂക്കോഫീസ് പരിസരത്തെ ട്രാഫിക് വരെ നിങ്ങള്‍ ഒന്ന് ഫുട്പാത്തിലൂടെ നടന്നു പോവുക. നിങ്ങള്‍ക്ക് എത്ര ശതമാനം ഫുട്പാത്ത് ലഭ്യമാകുന്നുണ്ടെന്ന് അപ്പോള്‍ മനസിലാവും. പകുതിയും ഇമികിലെ ഷോപ്പുടമകള്‍ കൈയേറിയ മട്ടാണ്.. അവരില്‍ പലരും ഫുട്പാത്തില്‍ ഇറക്കി വെച്ചിരിക്കുന്നത് ഒരു മനസ്ഥാപവുമില്ലാതെ, കാല്‍നടക്കാരുടെ ശരീരാവയവങ്ങള്‍ക്ക് പരിക്കേല്‍പിക്കാന്‍ സാധ്യതയുള്ള കാര്‍ഷികോപകരണങ്ങളാണ്. കൈക്കോട്ടും പിക്കാസും ഇരുമ്പ് കമ്പികളും പാര പോലെയുള്ളവയും. ഫുട്പാത്തിന്റെ ചില ഭാഗങ്ങളില്‍ ഓടയുടെ അടപ്പുകള്‍ പൊട്ടിപ്പൊളിഞ്ഞ് അകത്തേക്ക് ഒടിഞ്ഞ് അപകടാവസ്ഥയിലാണ്. ചിലയിടത്ത്, പല്ല് കൊഴിഞ്ഞ് പോയത് പോലെ. അറ്റിടങ്ങളില്‍ ഒന്നിനു മീതെ മറ്റൊന്ന് വെച്ച് തടസ്സം സൃഷ്ടിച്ചിരിക്കുന്നു. ഇവ നടന്നു പോകുന്നവര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. നടന്നു പോകവെ കാല് ഓടക്കകത്ത് വീണ് പരിക്കു പറ്റിയവരും ഉണ്ട്.
ഈ ആവശ്യവുമായി, സുമാര്‍ ഒന്ന് രണ്ട് വര്‍ഷങ്ങളായി ഇയാള്‍ ഈ ഫുട്പാത്തിന്റെ പിറകെയാണ്. പൊതുമരാമത്ത് മന്ത്രി മുതല്‍ തോഴോട്ട് പലരുടെയും വാതിലുകളിലും മുട്ടിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് ഫെയ്‌സ്ബുക്കില്‍, പരാതിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നേരിട്ട് പൊതുമരാമത്ത് സംസ്ഥാനതല ഓഫീസുമായി ബന്ധപ്പെടാം എന്നറിയിച്ച് ഒരു മൊബൈല്‍ നമ്പര്‍, ടോള്‍ ഫ്രീ ആണോന്ന് സംശയം, മെസേജ് കണ്ടത്. ഉടനെ ബന്ധപ്പെട്ടു. കാര്യം പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ കാസര്‍കോട് പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ നിന്ന് വിളിച്ചു. ഓഫീസില്‍ പോയി നേരിട്ടും സംസാരിച്ചു. അങ്ങനയൊരു പ്രൊപ്പോസല്‍ കൊടുത്തിട്ടുണ്ടെന്നും, പ്രളയത്തിന്റെ സാമ്പത്തീക പ്രശ്‌നം ബാധിച്ചില്ലെങ്കില്‍ ശരിയായിക്കിട്ടും എന്നുമറിഞ്ഞു..
കാസര്‍കോട്ടെ മുഴുവന്‍ ഫുട്പാത്തുകളും ആധുനിക രീതിയില്‍ മാറ്റിപ്പണിയുമായിരിക്കും. ഇപ്പോള്‍ ആ ഫണ്ട് അനുവദിക്കപ്പെട്ടിരിക്കുകയാണ്. ഉടനെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അറിയാന്‍ കഴിഞ്ഞു. ശരി. പണി നടക്കുമ്പോള്‍ കൈയ്യേറിയവരൊക്കെ തല്‍ക്കാലത്തേക്ക് മാറുമായിരിക്കും. പക്ഷെ ഇയാള്‍ക്കപേക്ഷിക്കാനുള്ളത്, നടപ്പാത ടൗണിലെത്തുന്ന മിക്കവാറും സ്വന്തം വാഹനമില്ലാത്ത, പ്രതികരണ ശേഷിയില്ലാത്ത സാധാരണക്കാരുടെ അവകാശമാണ്. അത് നന്നാക്കി അവര്‍ക്ക് വിട്ടു നല്‍കാനുള്ള നടപടിയുണ്ടാകണമെന്നതാണ് പ്രധാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: A.S Mohammed Kunhi, Road, Article, Footpaths must be reconstructed immediately, Requests Kasaragod