city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫവാസ് നീ അറിയണം... റാഷിദിന്റെ ഉപ്പ മരിച്ച കാര്യം, ഒരു സുഹൃത്തിനോടും ഈ കൊടുംചതി പാടില്ല

മിയാസ് മുഹമ്മദ്

(www.kasargodvartha.com 19/03/2016) ഫവാസ്... റാഷിദിന്റെ ഉപ്പ മരിച്ചു.

ഏത് റാഷിദ് എന്നാവും അല്ലേ??

ഒരു നിമിഷം നിനക്ക് പണത്തോട് തോന്നിയ അത്യാഗ്രഹം മയക്ക് മരുന്നായി അവന്റെ കയ്യിലേക്ക് ഏല്‍പിക്കപ്പെട്ടപ്പോള്‍ നീ അറിഞ്ഞിട്ടുണ്ടാവില്ല. രോഗിയായ ഒരു ഉപ്പയുടെ നിരാലംബയായ ഒരു ഉമ്മയുടെ കൂടെപ്പിറന്ന സഹോദരിയുടെ. ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരനെ നീ പറഞ്ഞയക്കുന്നത് ഇരുംബഴിക്കുള്ളിലേക്കാണെന്ന്. അല്ലെങ്കില്‍ അറിഞ്ഞ് കൊണ്ട് തന്നെ. കാരണം നിനക്ക് വേണ്ടിയിരുന്നത് കുത്തഴിഞ്ഞ ജീവിതം നയിക്കാന്‍ വേണ്ട പണം മാത്രമായിരുന്നല്ലോ?

സുഹൃത്തെന്ന വാക്കിന്റെ വിശ്വാസമെന്ന പര്യായത്തിന്റെ കഴുത്തില്‍ കത്തി വെച്ച നീ അറിയണം. ജാമ്യത്തിലിറങ്ങിയ റാഷിദിന് കുവൈറ്റില്‍ നിന്നും ഒളിച്ചോടാന്‍ അവസരങ്ങള്‍ ഒരുപാട് ഉണ്ടായിട്ടും തന്നെ ജാമ്യത്തിലിറക്കിയവര്‍ക്ക് ബുദ്ധിമുട്ടാവരുതെന്ന ചിന്തയില്‍ തന്റെ പ്രിയ പിതാവിന്റെ ചലനമറ്റ ശരീരമൊന്ന് കാണാന്‍ പോലുമാവാത്ത വ്യവസ്ഥാപിത നിയമത്തിലെ രാജ്യം വിട്ടു പോകരുതെന്ന വ്യവസ്ഥയില്‍ ശിക്ഷ അനുഭവിക്കുന്നത്.

പിന്നെ നീ ആ ഉമ്മയെ അറിയണം. നിരപരാധിയായ തന്റെ മകനെ, കുടുംബത്തിന്റെ അത്താണിയായ പൊന്ന് മോനെ രക്ഷിക്കണമെന്ന അപേക്ഷയുമായി അധികാരികളുടെ മുന്നില്‍ കരഞ്ഞ് ബോധം കെട്ട ആ ഉമ്മയെ. ഇന്ന്.. ഭര്‍ത്താവിന്റെ വിയോഗവും, ഒരേയൊരു മകന്റെ ദുര്യോഗവും. ഇദ്ദയാകുന്ന ഒറ്റപ്പെടലിനൊപ്പം എങ്ങനെയാവും അനുഭവിക്കുന്നുണ്ടാവുക? അത് ഒരു പക്ഷേ നിനക്ക് ഊഹിക്കാനാവും കാരണം നിനക്കുമുണ്ടാവുമല്ലോ ജന്മം തന്നവര്‍.

ഫയാസ്... നീ കുവൈറ്റില്‍ പോയി കുറ്റം ഏറ്റ് പറഞ്ഞ് സുഹൃത്തിനെ രക്ഷിക്കുമെന്ന വ്യാമോഹമൊന്നും ഞങ്ങള്‍ക്കില്ല. കാരണം.. നിനക്ക് ചുറ്റും ഉയര്‍ന്ന് നില്‍ക്കുന്ന പണത്തിന്റെ ഹുങ്കും സംരക്ഷണ വലയങ്ങളും അതിന് നിന്നെ വിട്ട് കൊടുക്കില്ലെന്ന് നന്നായി അറിയാം. ഇനി നിനക്ക് ഒന്നേ ചെയ്യാനുള്ളൂ.. ഇദ്ദ കഴിയുന്ന ദിവസം ആ ഉമ്മയുടെ കാലില്‍ വീണ് കരഞ്ഞ് മാപ്പിരക്കുക. ആ ഉമ്മാക്ക് നിന്നോട് പൊറുക്കാന്‍ കഴിയുന്നത് വരെ.
അല്ലെങ്കില്‍ ആ കണ്ണില്‍ നിന്നും ലാവയായി ഒഴുകിയിറങ്ങിയ കണ്ണുനീരിന് നിന്നെയും നിന്റെ പത്ത് തലമുറയെയും ചാമ്പലാക്കാനുള്ള ശക്തിയുണ്ടെന്ന് നീ അറിഞ്ഞ് തുടങ്ങുക.
ഫവാസ് നീ അറിയണം... റാഷിദിന്റെ ഉപ്പ മരിച്ച കാര്യം, ഒരു സുഹൃത്തിനോടും ഈ കൊടുംചതി പാടില്ല

Keywords:  Article, Kanhangad, Father of Rashid no more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia