city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണുകൾ കേന്ദ്രബിന്ദു, കോവിഡ് കാല അനുഭവം

എ ജി ബഷീർ ഉടുമ്പുന്തല

(www.kasargodvartha.com 08.05.2020) മുഖഭാവങ്ങളും ചുണ്ടിൻന്റെ ചലനങ്ങളും നോക്കി പരസ്പരം മനസ്സിലാക്കിയിരുന്ന കാലത്തുനിന്നും കണ്ണിൽ മാത്രം കേന്ദ്രീകരിച്ചുള്ള മനസ്സിലാക്കൽ. അഭിമുഖം മുഖാവരണം വെച്ചു ചെയ്യുമ്പോൾ എല്ലാം കണ്ണിൽ നോക്കി മനസ്സിലാക്കുന്ന തൊഴിൽ ദാതാവ്, ചാനൽ പ്രവർത്തകർക്കും പറയാനുള്ളത് ഇതേ അനുഭവങ്ങളാണ്. മുഖഭാവങ്ങളും ശരീരഭാഷകളും ഒഴിവാക്കിയുള്ള അഭിമുഖങ്ങൾ. കണ്ണിൽ മാത്രം കേന്ദ്രീകരിച്ചു മനസ്സുവായിക്കുകയും പുതു ചോദ്യങ്ങൾ നിർമിക്കുകയും ചെയ്യുക. പരിശീലന ക്‌ളാസ്സുകൾ സും ആപ്പിലേക്ക് മാറിയപ്പോൾ ലോകത്തിലെ വിവിധഭാഗങ്ങളിലെ ആളുകൾക്ക് സോഷ്യൽ മീഡിയ ക്‌ളാസ്സ്‌റൂം അനുഭവവും ആസ്വദിക്കനായി. കോവിഡ് ഉണ്ടാക്കിയ പരിമിതികളെ അതിജീവിക്കുന്ന കാഴ്ചകളിൽ ചിലത് മാത്രമാണിവ. ലോകത്തിലെ ജനങ്ങളെ ബുദ്ധിമുട്ടുകളിലേക്ക് തള്ളിവിട്ട കൊറോണക്കാലം പുതിയ വഴികളും മേച്ചിൽപ്പുറങ്ങളും സൃഷ്ടിക്കുന്നു എന്നതും കാണാതെ പോകരുത്.

പള്ളികളിലും അമ്പലങ്ങളിലും പോകാതെ പ്രാർത്ഥിക്കുന്ന മനുഷ്യർ, മദ്യം ഇല്ലെങ്കിലും അഡ്ജസ്റ്റ് ആകും എന്ന് പറയുന്ന മദ്യപാനികൾ. ആഴ്ചകൾക്ക് മുമ്പ് ബുക്ക് ചെയ്താൽ മാത്രം അപ്പോയ്ന്റ്മെന്റ് കിട്ടിയിരുന്ന സ്പെഷലൈസ്ഡ് ഡോക്ടർമാർ മുതൽ ദിവസവും നൂറുകണക്കിന് രോഗികളെ ചികിൽസിച്ചിരുന്ന സാധാരണ ഡോക്ടർമാർ വരെ രോഗികൾക്കായി കാത്തിരിക്കുന്നു. മരുന്ന് ഷാപ്പുകളിൽ പഴയ തിരക്കില്ല. മൽസ്യം കിട്ടിയാലേ ചോറിറങ്ങു എന്നു പറഞ്ഞവർക്ക് പച്ചക്കറി ആയാലും മതി. കല്യാണങ്ങളും മരണാന്തര ചടങ്ങുകളും വേഗത്തിലും ലളിതമായും നടത്താം എന്നും പഠിപ്പിച്ചു.

കൊറോണക്ക് മുന്നിൽ ഒരു മനുഷ്യർ മാത്രമേയുള്ളു, ഭൂമിയിൽ അതിരുകൾ ഉണ്ടാക്കി രാജ്യക്കാർ എന്ന വീമ്പുപറച്ചിൽ മാറി, പണവും മന്ത്രങ്ങളും തടസ്സമായില്ല, വർണ വർഗ വ്യത്യാസങ്ങൾ ഇല്ലാതെ വിശ്വാസി അവിശ്വാസി എന്ന് നോക്കാതെ കൊറോണ മനുഷ്യരെ തേടിക്കൊണ്ടേയിരിക്കുന്നു, ശാസ്ത്രം ഒരുനാൾ മഹാമാരിയെ പിടിച്ചുകെട്ടും എന്ന പ്രതീക്ഷയിലാണ് ലോകം.
കണ്ണുകൾ കേന്ദ്രബിന്ദു, കോവിഡ് കാല അനുഭവം

കോവിഡ് ഉണ്ടാക്കിയത് വലിയ മാറ്റമാണ്, സൗഹൃദങ്ങളും സഹജീവി പരിഗണയും ഇനി ജീവിത മേഖലയിലേക്ക് മാറണം. ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള വരുമാനമാണ് കോവിഡിന് ശേഷമുള്ള വലിയ അന്വേഷണമായി മാറുക. കോടിക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ്.  തൊഴിലിനായി മറ്റു രാഷ്ട്രങ്ങളെ കൂടുതലായി ആശ്രയിച്ച കേരളം പോലുള്ള സംസ്ഥാങ്ങൾ മാറ്റങ്ങളെ ഉൾക്കൊണ്ട് അതിജീവനത്തിനുള്ള ശ്രമം ഇന്നേ തുടങ്ങേണ്ടതുണ്ട്. ലോക്ക് ഡൗണിന് ശേഷമുള്ള ഭാവിയിലേയ്‌ക്ക് നീങ്ങുമ്പോൾ ഉൾപ്പെടുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് ഇപ്പോൾ പ്ലാൻ ചെയ്യേണ്ടതുണ്ട്. കോവിഡ് ഉണ്ടാക്കിയ മാറ്റം ലോകത്തിനു വരാനിരിക്കുന്ന വലിയ മാറ്റത്തെ ആസ്വാദ്യകരമാക്കുമെന്ന് പ്രതീക്ഷിക്കാം.

Keywords: Kasaragod, Kerala, Article, COVID-19, Experience of Covid Period

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia