പെരുന്നാള്‍ ദിനത്തില്‍ ഷമീറിന്റെ ദുഃഖം, മറ്റു പലരുടേയും...
Oct 7, 2014, 07:38 IST
-ഷാനിദ് പെര്‍ളാടം
(www.kasargodvartha.com 07.10.2014) മറ്റെല്ലാ പെരുന്നാള്‍ ദിവസങ്ങളേയും പോലെ തന്നെ ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ ദിനത്തിലും ഷോപ്പിന് അവധിയുണ്ടായിരുന്നില്ല. ഈദ് മുബാറക്ക് പറയാനും രാവിലത്തെ നാസ്തക്കും ഉച്ചയ്ക്ക് ബിരിയാണി വെക്കാനുളളതുമായ സാധനങ്ങള്‍ വാങ്ങിക്കാന്‍ വന്നവരുടെ തിരക്ക് ഉച്ചവരെ ഉണ്ടായിരുന്നു.
'ആളുകളൊക്കെ ഉച്ച ഭക്ഷണം കഴിച്ചു ഒന്ന് മയങ്ങിയിട്ടുണ്ടാവും. അതിനു മുമ്പ് വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെക്കാന്‍ വെയിലാറിയാല്‍ ചെല്ലാമെന്നേറ്റ കൂട്ടുകാരുടെയും കുടുംബക്കാരുടേയും റൂമുകള്‍ സന്ദര്‍ശിക്കേണ്ട കാര്യം ഒന്നു കൂടി മനസില്‍ ഉറപ്പിച്ചിട്ടുണ്ടാവും ഞങ്ങളെ പോലുള്ള കുറച്ചുപേര്‍. ഇതിലൊന്നിലും പെടാതെ പെരുന്നാള്‍ ദിനത്തിലും ഡ്യൂട്ടി ചെയ്യുന്നവരുമുണ്ട്.'
എന്തൊക്കെയോ അലോചിച്ചിരിക്കുമ്പോഴാണ് ആധിപിടിച്ച പോലെ ഷമീര്‍ കടയിലേക്ക് വന്നത്.
'ഇക്കാ രണ്ടു റോയല്‍ സിഗററ്റ് തരീം'
'അല്ലാ ആരിത് ഷമീറോ! എന്താടാ, പെരുന്നാളായിട്ടും നിനക്കൊരു ഉഷാറില്ലാത്തത്?'
'ഏയ് ഒന്നൂല്യ ഇക്കാ.'
'പിന്നെന്താടാ നിന്റെ കണ്ണും മുഖവും ഒക്കെ ഇങ്ങനെ. എന്തെങ്കിലും പ്രശ്‌നം ഉണ്ടായോ? പറയ്?, അല്ലെങ്കില്‍ ഇങ്ങനേന്നും അല്ലല്ലോ നീ ഇവിടെ വന്നാല്‍ പെരുമാറാറ്?'
മറുപടി പറഞ്ഞില്ലെങ്കിലും നിറഞ്ഞിരുന്ന അവന്റെ കണ്ണുകള്‍ എന്നെ കാണിക്കാതെ മറച്ചു പിടിക്കാന്‍ അവന്‍ നടത്തിയ വിഫല ശ്രമങ്ങള്‍ എനിക്ക് പെട്ടെന്ന് തന്നെ മനസിലായി, ഞാന്‍ ജോലി ചെയ്യുന്ന ബകാല യുടെ (Grocery) അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനാണ് ഷമീര്‍. 20 വയസ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍. സമയം കിട്ടുമ്പോഴൊക്കെ കടയില്‍ വരും. നല്ലോണം തമാശകള്‍ പറയും. എന്തോ അടുപ്പം തോന്നിയപ്പോള്‍ ഞാന്‍ അവന്റെ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മടിച്ചു മടിച്ചാണെങ്കിലും അവന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ വലിയൊരു തീ നെഞ്ചിലൊളിപ്പിച്ചു വെച്ച് എല്ലാവരോടും തമാശ പറഞ്ഞു, എല്ലാവരെയും ചിരിപ്പിച്ചു, അതു കണ്ട് തന്റെ വിഷമങ്ങളെല്ലാം മറന്നു, കൂടെ അവനും ചിരിക്ക്യായിരുന്നൂന്ന് മനസ്സിലായി.
***
'ഹലോ, തന്നോട് ഫുഡ് ഓര്‍ഡര്‍ ചെയ്തിട്ടു നേരമെത്രയായെടോ? ഇതുവരെ സാധനം കിട്ടിയില്ലല്ലോ?'
'ഇങ്ങള് ധൃതി പിടിക്കരുത്. ഇന്നു പെരുന്നാളല്ലേ. അതിന്റെ ചെറിയൊരു തിരക്കുണ്ട്. ഞാനിതാ ഇപ്പോ കൊണ്ടു വരാം. ഒരു അഞ്ചു മിനിട്ട്'
'താന്‍ അഞ്ചു മിനിട്ട്, അഞ്ചു മിനുട്ട് എന്ന് പറയാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ നേരം കുറേ ആയല്ലോ? എന്ത് ഹോട്ടല്‍ ആണിത്, ഇത്രേം മോശം സര്‍വീസാണെന്നറിഞ്ഞിരുന്നെങ്കില്‍ ഇങ്ങോട്ട് വരില്ലായിരുന്നു.'
'ഇങ്ങള് ഒന്ന് പതുക്കെ പറയിന്‍. മുതലാളി കേട്ടാല്‍ പിന്നെ അത് മതി എന്നെ പുളിച്ച ചീത്തപറയാന്‍. ഞാന്‍ ഓര്‍ഡര്‍ എടുത്തപ്പോള്‍ സാധനം ഉണ്ടായിരുന്നതാ. അത് കൂടെ ഉള്ള ആള് മറ്റേ ടാബ്ലിലേക്ക് എടുത്തു വെച്ചതാണെന്ന് എനിക്കറിയില്ലായിരുന്നു. സോറി ഞാനിപ്പൊള്‍ കൊണ്ടുവരാം.'
'താനിനി ഒന്നും പറയേണ്ട. ഞങ്ങള്‍ വേറെ ഹോട്ടല്‍ നോക്കിക്കോളാം. തന്നെ പോലുളള ഉത്തരവാദിത്വ ബോധം തീരെയില്ലാത്ത ജോലിക്കാരെ വെച്ച നിന്റെ മുതലാളിയോടും രണ്ടു വര്‍ത്തമാനം പറഞ്ഞിട്ടേ ഞങ്ങള്‍ പോവൂ.'
'സാറേ പ്ലീസ്, പോവല്ലേ. രണ്ടേ രണ്ടു മിനിട്ട്. ഇപ്പൊള്‍ കൊണ്ടു വരാം. പ്ലീസ് സാറേ പോവല്ലേ പ്ലീസ്.'
'എന്താ ഷമീറെ, അവിടൊരു ബഹളം?'
***
'ഇക്കാ അവര് അഞ്ചാറ് പേരുണ്ടായിരുന്നു. ഭക്ഷണം കഴിക്കാതെ അവര് പോയപ്പോള്‍ ആ കാലന്‍ അര്‍ബാബ് എന്നെ വിളിപ്പിച്ചു. പിന്നെ കേട്ടാല്‍ തൊലിയുരിയുന്ന തരത്തിലുള്ള ചീത്ത വിളിയായിരുന്നു. ഇക്കാക്ക് അറിയോ, പെരുന്നാളായത് കൊണ്ട് മാര്‍ക്കറ്റിന് രണ്ടു ദിവസം അവധിയാണത്രേ. അതുകൊണ്ട് ഹോട്ടലിലേക്കുള്ള സാധനങ്ങള്‍ ഇന്നലെ തന്നെ കൊണ്ടു വന്നു സ്‌റ്റോക്ക് ചെയ്ത് വെക്കണം എന്ന് പറഞ്ഞു. വണ്ടി വന്നു സാധനങ്ങള്‍ ഇറക്കി. അടക്കി വെച്ച് ക്ലീനിംഗും കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ മൂന്നു മണിയായിരുന്നു. ഒന്നു കണ്ണടച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. പെരുന്നാള്‍ നിസ്‌ക്കാരത്തിന് പോവണ്ടേ. അഞ്ചര മണിക്ക് തന്നെ എണീറ്റു. പള്ളീന്ന് പിന്നേം നേരേ ഹോട്ടലിലേക്ക്. സത്യം പറഞ്ഞാല്‍ ഈ തിരക്കിനിടയ്ക്ക് നേരം പോലെ ഒരു വറ്റു വാരിത്തിന്നാന്‍ പോലും എനിക്ക് ഒഴിവു കിട്ടിയിട്ടില്ല. എല്ലാം കൂടി പ്രാന്തായി നില്‍ക്കുമ്പോഴാണ് ഈ സംഭവം.
ഞാനും വിട്ടുകൊടുത്തില്ല. നല്ലോണം ഞാനും പറഞ്ഞു. മടുത്തു ഇക്കാ, ഇവിടുത്തെ ജോലി. ദുബൈയും, വേണ്ട സമ്പാദ്യവും വേണ്ട. എങ്ങനെയെങ്കിലും നാട്ടില്‍ പോവാന്ന് വിചാരിച്ചപ്പോള്‍ അയാള്‍ പാസ്‌പോര്‍ട്ടും തരുന്നില്ല. കുറേ പൈസ വിസയ്ക്ക് ചിലവായിട്ടുണ്ടത്രേ. അത് തിരിച്ചു കൊടുക്കാന്‍ പറയുകയാണിപ്പൊള്‍.
നാട്ടിലെ പതിനയ്യായിരം രൂപ ശമ്പളം തരാം എന്ന് പറഞ്ഞു വിളിച്ചിട്ടു വന്നതാ. ഇപ്പോള്‍ വിസയുടെ പൈസ, എമിറേറ്റ്‌സ് ഐ.ഡി., ഹെല്‍ത്ത് കാര്‍ഡ്, മെഡിക്കല്‍... അങ്ങനെ പലതും പറഞ്ഞു എല്ലാ മാസവും പത്തിരുന്നൂറു ദിര്‍ഹം ശമ്പളത്തില്‍ നിന്ന് കട്ടാക്കുന്നുമുണ്ട്. അതൊന്നും പോരാന്നാ പറയണത്. നാട്ടില്‍ ഉമ്മയുടേയും പെങ്ങളുടേയും കാര്യം ആലോചിച്ചിട്ടാ. അല്ലെങ്കില്‍ ആ കാലമാടന്റെ അന്ത്യം എന്റെ കൈ കൊണ്ട് തന്നെയാവും. അത്രയ്ക്ക് എന്നെ നരകിപ്പിക്കുന്നുണ്ട് ആ ദുഷ്ടന്‍.'
പറഞ്ഞു നിര്‍ത്തിയപ്പോള്‍ അതുവരെ അവന്റെ കണ്‍കോണില്‍ മുത്തുകണക്കെ തിളങ്ങി നിന്നിരുന്നു കണ്ണു നീര്‍ത്തുള്ളികള്‍. പിന്നെ അവ പേമാരിയായി പെയ്തു തോരുകയായിരുന്നു. എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ കുറച്ചു നേരം ഞാനും വിഷമിച്ചു. അടുത്ത് ചെന്ന് അവന്റെ തോളില്‍ കൈയിട്ടു ചേര്‍ത്ത് പിടിച്ചു.
'സാരല്യടാ ഷമീറെ. എല്ലാം ശരിയാവും. നീ വിഷമിക്കാതിരിക്ക്. അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാവും. ഒന്നും മനസില്‍ വെക്കണ്ട. കാദര്‍ ഇച്ചയോട് (മുതലാളി) ഞാനും സംസരിക്കാം. ഇനിയിപ്പോള്‍ ഹോട്ടലിലേക്കൊന്നും പോവണ്ട. തത്ക്കാലം റൂമിലേക്ക് പൊയ്‌ക്കോ.'
***
കൂട്ടുകാരേ, ഇനി നിങ്ങളോട്: ഒരു പെരുന്നാള്‍ കൂടി കടന്നു പോയി. മൂന്നു മുതല്‍ ആഴ്ചകള്‍ വരെ നീണ്ടു നില്‍ക്കുന്ന അവധി ദിനങ്ങളാണ് നമുക്ക് പലര്‍ക്കും പെരുന്നാളിനോടനുബന്ധിച്ച് കിട്ടിയത്. അവധിയുടെ ആവേശത്തില്‍ ആഘോഷങ്ങള്‍ ആര്‍ഭാടമാക്കാനോ, അത്യാവശ്യത്തിനോ നമ്മള്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുന്ന ഹോട്ടലുകളില്‍ നമ്മളോട് താഴ്ന്നു വിനീത ഭാവത്തില്‍ സംസാരിക്കുന്ന പല ഷമീര്‍മാരേയും നമുക്ക് കാണാന്‍ സാധിക്കും.
ജോലിത്തിരക്കിനിടയില്‍ അവര്‍ക്ക് സംഭവിക്കുന്ന ചെറിയ ചെറിയ പിഴവുകള്‍ക്ക് പോലും അവരോട് കയര്‍ക്കുമ്പോള്‍, ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കിട്ടാന്‍ കുറച്ചു ലേറ്റായാല്‍ അവരോടു ചൂടാവുമ്പോള്‍ ഒന്നോര്‍ക്കുക, നിറം പിടിപ്പിച്ച അവരുടെ യൂണിഫോമിനുളളില്‍ നിവൃത്തികേട് കൊണ്ട് എണ്ണൂറിനും, ആയിരത്തിനും(DHS) അരദിവസം പോലും അവധിയില്ലാതെ പണിയെടുക്കുന്ന നമ്മളെ പോലുള്ള ഒരുപാട് ജീവനുകളാണുളളതെന്ന്.
ബില്ലിനൊപ്പം മടക്കി വെച്ച് നീട്ടുന്ന ടിപ്‌സിനേക്കാള്‍ മനസു നിറഞ്ഞൊരു ചിരി, മാന്യമായ പെരുമാറ്റം... അതു മതി അവരുടെ ഉളളം നിറയാന്‍... അക്കാര്യം പെരുന്നാളായാലും അല്ലാത്ത ദിവസങ്ങളായാലും നാട്ടിലായാലും വിദേശത്തായാലും എല്ലാവരുടെയും മനസിലുണ്ടാവട്ടെ...!
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Shameer, Article, Eid, Restaurant, Food, Order, Gulf, Shanid Perladam, Job, Eid day and sorrow of many expatriates.
Advertisement:
Advertisement: