city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Education | അക്ഷര മുറ്റത്തെ പടിയിറക്കം അക്ഷരം തിരിയാതെ!?

-ശാഫി മാപ്പിളക്കുണ്ട്

(www.kasargodvartha.com) കൗമാരപ്രായം മുഴുവനും ചിലവഴിച്ച് നീണ്ട പതിറ്റാണ്ടുകള്‍ അക്ഷരമുറ്റത്ത് പഠനത്തോടും, കളിയോടും, കൂട്ടുകാരോടൊന്നിച്ച് കഴിഞ്ഞകാലം അയവിറക്കിയാലും തീരാത്ത കഥകളുടെ കെട്ടഴിക്കാനുണ്ടാവും, ഭൂരിപക്ഷം പഠിതാക്കള്‍ക്കും. എല്‍കെജി തൊട്ട് സ്‌കൂള്‍ പ്രവേശനം നേടുന്ന പിഞ്ചോമനകളില്‍, നീണ്ട പന്ത്രണ്ട് വര്‍ഷക്കാലത്തെ പഠനം കഴിഞ്ഞിറങ്ങുന്നവരില്‍ പകുതി പേര്‍ക്കും അക്ഷരജ്ഞാനത്തിന്റെ കുറവ് വിളിച്ചോതുന്നത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ നയം ശരിയല്ലാ എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ്.
    
Education | അക്ഷര മുറ്റത്തെ പടിയിറക്കം അക്ഷരം തിരിയാതെ!?

പഴയ കാലങ്ങളിലൊക്കെ സ്‌കൂള്‍ തലത്തില്‍ മൂന്ന് മാസത്തിലൊരിക്കല്‍ യുപി വരെ എഇഒ, ഹൈസ്‌കൂള്‍ ആണെങ്കില്‍ ഡിഇഒ, അത് കൂടാതെ ഡിഡിഇ തുടങ്ങിയ മേലധികാരികള്‍ മുന്‍വിധി കൂടാതെ സന്ദര്‍ശനം നടത്തുമായിരുന്നു. കൂട്ടികള്‍ക്ക് ഒരു മേലധികാരി തങ്ങളുടെ പഠന നിലവാരം നോക്കാന്‍ വരുമെന്നതിനാല്‍ അതിന്റെ വ്യാകുലതയില്‍ അച്ചടക്കത്തോടെ വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന പോയകാലം ഓര്‍ത്ത് പോകുമ്പോള്‍ അന്നത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തിന്റെ പ്രതിഫലനം കുട്ടികളില്‍ കണ്ടിരുന്നു.

പഠന നിലവാരം മെച്ചപ്പെടുത്തേണ്ടത് അധ്യാപകരുടെയും കടമയായിരുന്നു. അത് മാത്രമല്ല വിവിധ വിഷയങ്ങളെക്കുറിച്ച് ഗഹനമായി പഠനം നടത്തിയ ഫാക്വല്‍റ്റികളും എല്ലാ ജില്ലകളിലും നിലവിലുണ്ട്. കാസര്‍കോട് ജില്ലയില്‍ അഞ്ച് എഇഒമാരും, രണ്ട് ഡിഇഒമാരും, ഒരു ഡിഡിഇയും, ഡിഇഒയുടെ പവറുളള ഏഴ് ഫാക്വാല്‍റ്റി മെമ്പര്‍മാരും വിദ്യാഭ്യാസ നിലവാരമുയര്‍ത്താന്‍ വേണ്ടി മാത്രം നിയോഗിച്ച ഉദ്യോഗസ്ഥരാണ്.
            
Education | അക്ഷര മുറ്റത്തെ പടിയിറക്കം അക്ഷരം തിരിയാതെ!?

യൂണിയന്റെ അതിപ്രസരവും, അവരുടെ സംഘബലവും കാരണം ക്ലാസ് വിസിറ്റ് പാടെ മാറ്റി ഓഫിസ് വിസിറ്റിലൊതുക്കി. അധ്യാപകര്‍ക്കാണെങ്കില്‍ പുതിയ ബാലാവകാശ നിയമങ്ങളും, വിദ്യാഭ്യാസ അവകാശ നിയമങ്ങളും മുന്നിലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ശിക്ഷയും നല്‍കാനും നോട്ടം സ്പര്‍ശനം, ശാസനാ പഠനം, നിര്‍ബന്ധിക്കല്‍ തുടങ്ങിയവയിലൊന്നും ഇടപെടാനും അധ്യാപകര്‍ക്ക് പറ്റുന്നുമില്ല.

കുട്ടികളെ പഠന കാര്യത്തില്‍ ശാസിച്ചാല്‍ പീഡന പരാതിയുമായി ആദ്യമെത്തുക കുട്ടിയുടെ രക്ഷാകര്‍ത്താക്കളാകും. അതിനാല്‍ പീഡന പരാതി ഭയന്ന് അധ്യാപകര്‍ മാറി നില്‍ക്കുന്ന കാഴ്ചയാണ് കാണാനാവുക. ഇത്തരം ആരോപണങ്ങളെ നേരിടാന്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അധ്യാപകര്‍ക്കാവശ്യമായ പിന്തുണ ലഭിക്കുന്നില്ല എന്നുള്ളത് അധ്യാപകരെ നിരാശരാക്കുന്നു. വിദ്യാഭ്യാസതകര്‍ച്ചയുടെ ആക്കം കൂട്ടുന്നു.

Keywords: Kasaragod, Kerala, Education, School, Article, Teachers, Shafi Mappilakund, Quality of education.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia