city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എവിടെയും ലഹരിവിരുദ്ധ മുന്നേറ്റം, പക്ഷേ ......ബബബ

അസ്ലം മാവില

(www.kasargodvartha.com 20/03/2018) എന്റെ മുന്നില്‍ മനോരമ അടക്കമുള്ള പത്രങ്ങളുണ്ട്. ഒരു വിരല്‍ തുമ്പിനപ്പുറം ഓണ്‍ലൈന്‍ പത്രങ്ങളുമുണ്ട്. കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി പത്രങ്ങളുടെ പ്രദേശിക പേജുകള്‍ ലഹരിവിരുദ്ധ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രദേശിക കൂട്ടായ്മകള്‍ മുതല്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളടക്കം ലഹരിക്കെതിരെ ബോധവത്ക്കരണത്തിരക്കിലാണ്. രാഷ്ട്രീയ സംഘടനാ സമ്മേളനങ്ങളിലെ പ്രമേയങ്ങളിലൊന്നിലെ ഉള്ളടക്കം തന്നെ കാസര്‍കോടിനെ കരിമ്പടം പോലെ മൂടിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെയുള്ള ആന്‍ക്‌സൈറ്റിയും ആശങ്കയുമാണ്. നിയമപാലകരടക്കം സര്‍ക്കാര്‍ ഏജന്‍സികള്‍ വളരെ ഗൗരവത്തിലാണിപ്പോള്‍ ഈ വിഷയം നോക്കിക്കാണുന്നതും കൈകാര്യം ചെയ്യുന്നതും.

അത്രമാത്രം കണ്‍മുമ്പില്‍ യാഥാര്‍ഥ്യമായിരിക്കുന്നു ലഹരിയുടെ ഭവിഷ്യത്ത്. കഞ്ചാവിന്റെ അടിമകളും അംശം പറ്റുന്നവരും അതിന്റെ ഉപഭോക്താക്കളും നാള്‍ക്കുനാള്‍ കൂടിക്കൂടി വരുന്നു. പിടിക്കപ്പെടുന്ന ലഹരി വസ്തുക്കള്‍ 100 ഗ്രാം വിട്ട് കിലോക്കണക്കിന് എന്ന ഭീതിതാവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ദൗര്‍ഭാഗ്യകരം, എവിടെ പിടിക്കപ്പെട്ടാലും അതിലൊരു പ്രതി കാസര്‍കോട്ടുകാരനായിപ്പോകുന്നു!
എവിടെയും ലഹരിവിരുദ്ധ മുന്നേറ്റം, പക്ഷേ ......ബബബ

വിഷമമുണ്ട്, എങ്കിലും പറയട്ടെ, നമ്മുടെ ജില്ലയിലെ മഹല്ല് സംവിധാനങ്ങള്‍ ഇതിനെ സമീപിക്കുന്ന കാര്യത്തില്‍ ഇപ്പോഴും അമാന്തിച്ച് തന്നെ. ആരൊക്കെയോ ഭയപ്പെടുന്നതാണോ? അതല്ല, ഇതൊന്നും നമ്മുടെ പരിഗണനയില്‍ പെടേണ്ട വിഷയമേയല്ലെന്ന് തോന്നിയത് കൊണ്ടാണോ? അതുമല്ല, അറിഞ്ഞിട്ടും ഉറക്കം നടിക്കുകയാണോ ?

കാലവും സമയവും ആരെയും കാത്തിരിക്കില്ല. ലഹരി ഏജന്റുമാരുടെയും അതിന്റെ അംശം പറ്റുന്നവരുടെയും അതുപയോഗിക്കുന്നവരുടേയും പേരും ഫോട്ടോകളും ശ്രദ്ധിച്ചിരിക്കുമല്ലോ. ഇല്ലെങ്കില്‍ ശ്രദ്ധിക്കണം.

ഓര്‍ക്കുക, നാളെ നിങ്ങളുടെ മഹല്ലില്‍ ഒരു ദുഷ് വാര്‍ത്തയും ദുരന്തവാര്‍ത്തയും കേള്‍ക്കാതിരിക്കാന്‍ ഇന്ന് മുതല്‍ ജാഗരൂകരാകുക. പ്രചണ്ഡമായ ബോധവത്ക്കരണം നടത്തുക. മത നേതൃത്വങ്ങള്‍ വൈരം മറന്ന് കൂട്ടായിറങ്ങുക, ദുരഭിമാനം തടസ്സമെങ്കില്‍ ഒറ്റയ്ക്കും.

രാവേറെ കഴിഞ്ഞിട്ടും പെട്ടിക്കടകളിലും കള്‍വെര്‍ട്ടുകളിലും ഒഴിഞ്ഞ വീടുകളിലും ഒറ്റപ്പെട്ട വീടുകളിലും ആളനക്കമുണ്ടെങ്കില്‍, അഞ്ഞനമിട്ട് നോക്കാനൊന്നും ആരുംപോകണ്ട, മണം പിടിക്കാന്‍ പ്രത്യേക മൂക്കും ഘടിപ്പിക്കേണ്ട, ഒരു മൂന്നാം കണ്ണും വേണ്ട, അവിടെ 'മറ്റേത് 'എത്തിക്കഴിഞ്ഞു.

രണ്ട്, മൂന്ന് വര്‍ഷം മുമ്പ് CP എന്ന ഒരു പ്രദേശിക സാമൂഹ്യ കൂട്ടായ്മയിറക്കിയ ലഹരി ജാഗ്രതാ നോട്ടീസില്‍ നിന്ന് : 'സ്വന്തം മാതാപിതാക്കളുടെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമ്പോള്‍, ഇതൊന്നുമറിയാതെ ഒരൊഴിഞ്ഞ സ്ഥലത്ത്, സ്ഥലകാല ബോധമില്ലാതെ പിച്ചും പേയും പറയുന്ന മക്കളുടെ തലമുറയെ നാം ഇന്നേ മുന്‍കൂട്ടിക്കണ്ട് ഭയപ്പെടുക, ജാഗ്രതയുടെ കണ്ണുകള്‍ തുറന്ന് വെക്കുക, മക്കളെ, പുതുതലമുറയെ, നമ്മുടെ ഓരത്തും ചാരത്തും നിര്‍ത്തുക, അവര്‍ അന്യം പോകരുത്, അനാവശ്യത്തിനും .'

വിരലനക്കാന്‍ പറ്റുന്നവന് ഇപ്പോള്‍ വിരലനക്കാം, അതനക്കുന്ന കൈകള്‍ 'മറ്റൊരാള്‍'പിടിച്ചു വെക്കുന്നതിന് മുമ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Awareness, Kanjavu, Donations, Drugs, Drugs Awareness in Everywhere but...

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia