city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭൂരഹിതരെ സൃഷ്ടിച്ചു കൊണ്ടുള്ളതായിരുന്നു ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭൂപരിഷ്‌ക്കരണ നിയമം

എ ബെണ്ടിച്ചാല്‍

(www.kasargodvartha.com 23.03.2019) കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന വിശകലനത്തിന്റെ മുറത്തിലിട്ട് നെല്ലും, പതിരും തിരിച്ചെടുത്തിരുന്നുവോ? ഇല്ല എന്ന് നൂറുവട്ടം പറയാനാകും. അന്യരുടെ സ്വത്ത് വേരോടെയായിരുന്നു പിഴുതെടുത്തത്. ഭൂപരിഷ്‌കരണ നിയമം എത്രയെത്ര കുടുംബങ്ങളെയാണ് വഴിയാധാരങ്ങളാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് തെക്കില്‍ വില്ലേജില്‍ ഒരു മുസ്ലിം സ്ത്രീക്ക് മൂന്നാം ഭര്‍ത്താവില്‍ മക്കളില്ലാത്തതുകാരണം ഭര്‍ത്താവ് മരിച്ചപ്പോള്‍ ശരീഅത്ത് പ്രകാരം സ്വത്തിന്റെ നാലില്‍ ഒന്നായ വീട് സ്ഥിതി ചെയ്തിരുന്ന 92 സെന്റ് സ്ഥലവും കുറച്ചകലെ 57 സെന്റ് തെങ്ങിന്‍ തോപ്പും അവകാശമായി ലഭിച്ചു. പ്രസ്തുത സ്ത്രീക്ക് ആദ്യ ഭര്‍ത്താവിലുള്ള മരിച്ചു പോയ മകളുടെ ഒരുമകനും, രണ്ടാം ഭര്‍ത്താവിലുള്ള ഒരു മകനും ഉണ്ടായിരുന്നു. സ്വന്തം മകന് 92 സെന്റും, പേരമകന് 57 സെന്റ് സ്ഥലവും പ്രസ്തുത സ്ത്രീ എഴുതിക്കൊടുത്തു. 57 സെന്റ് സ്ഥലം ഒരു കുടുംബത്തിന് പാട്ടത്തിന് നല്‍കിയതു കാരണം അത് ഭൂപരിഷ്‌കരണ നിയമം വിഴുങ്ങുകയും അനാഥനായ പേരമകന്‍ വഴിയാധരമാവുകയുമായിരുന്നു.

കമ്മ്യൂണിസം നിരോധിച്ച 1947-48 കാലഘട്ടങ്ങളില്‍ നേതാക്കള്‍ക്ക് ഒളിവില്‍ കഴിയാന്‍ താവളം നല്‍കിയത് ആരാണ്? അധികാരം കിട്ടിയപ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തത് പാല്‍ നല്‍കിയ കൈകള്‍ക്ക് തന്നെ കൊത്തുകയായിരുന്നില്ലെ?
ഭൂരഹിതരെ സൃഷ്ടിച്ചു കൊണ്ടുള്ളതായിരുന്നു ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭൂപരിഷ്‌ക്കരണ നിയമം

സത്യത്തില്‍ ഭൂപരിഷ്‌ക്കരണമെന്നത് കുളത്തില്‍ നിന്നെടുത്ത് കിണറ്റിലിടുകയല്ലെ ചെയ്തത്? ഇനി കിണറ്റില്‍ നിന്നെടുത്താല്‍ തന്നെ എവിടെയായിരിക്കും കൊണ്ടിടുക? പെരുച്ചാഴി മാളങ്ങളിലോ? ഇങ്ങനെയുള്ളതി നെയാണോ ദീര്‍ഘവീക്ഷണം എന്നു വിളിക്കേണ്ടത്?

പാട്ടം കൊണ്ട് മാത്രം ജീവിച്ചവര്‍ പട്ടിണിപ്പാവങ്ങളാകേണ്ടി വന്ന (വരുത്തിയ) ഒരുനിയമം ലോകത്തില്‍ തന്നെ ആദ്യം നിലവില്‍ വന്നുവെന്ന ഖ്യാതി കേരളത്തിനാണ്. അതാണ് ദഹിക്കാത്ത ഖ്യാതി! ഇനി കമ്മ്യൂണിസത്തിന് ആരുടെ, എന്ത് 'പിടിച്ചേറ്റി തരാം' എന്ന് പറഞ്ഞായിരിക്കും അധികാരത്തിലെത്താന്‍ വേണ്ടി സാധിക്കുക. അന്യന്റേത് ഭൂപരിഷ്‌കരണ നിയമത്തിലൂടെ ലഭിച്ചവര്‍ പാര്‍ട്ടിയില്‍ നിന്നും - മുതലാളിത്വമെന്ന രക്തം ഊറ്റി, ചത്ത കാലിയില്‍ നിന്നും ഉണ്ണികള്‍ പിരിയുന്നത് പോലെ പോയിക്കഴിഞ്ഞു. അടുത്ത ബുദ്ധി നുഴഞ്ഞുകയറ്റക്കാരുടേതാകാം എന്നായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, A. Bendichal, Dis advantages of Land Reforms Act Kerala 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia