city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് എഫ്.എം. റേഡിയോ നിലയമെന്ന സ്വപ്ന സാക്ഷാത്ക്കാരം ഇനിയും അകലെ..!

എ.എസ്. മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 19/02/2015) കണ്ണൂര്‍ എഫ്.എം. നിലയവുമായി ബന്ധപ്പെട്ട വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു. കഴിഞ്ഞ ഒക്‌ടോബര്‍ മാസം ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് മാതൃഭൂമി 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും' പംക്തിയില്‍ എന്റേതായി വന്നിരുന്നു. അതിന്റെ കോപ്പി വെച്ച് ഞാന്‍ ഡ്രാഫ്റ്റ് ചെയ്ത ഒരു മെമോറാണ്ടം കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രിയ്ക്ക് (കോപ്പി പി. കരുണാകരന്‍ എം.പിക്കും) അയച്ചു.  നവമ്പര്‍ 5 എന്ന തിയ്യതി കുറിച്ച മറുപടിക്കത്ത് എനിക്കയച്ചു തന്നു കിട്ടിയത് കേന്ദ്ര മന്ത്രിയുടെ കീഴിലുള്ള സെക്ഷന്‍ ഓഫീസര്‍(എഫ്.എം.) സിബി വര്‍ഗ്ഗീസില്‍ നിന്നാണ്. അതിലെഴുതിയിട്ടുള്ളത് രണ്ട് മൂന്ന് സ്വകാര്യ എഫ്.എം. ചാനലുകാര്‍ ഇവിടേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് കേബിനെറ്റ് അംഗീകരിച്ചത് നിമിത്തം ഉടനെ കാഞ്ഞങ്ങാട് ഭാഗത്ത് ഒരു എഫ്.എം.(സ്വകാര്യ) നിലയം നിലവില്‍ വരുമെന്നുമാണ്.

ഈ മാസം ആദ്യവാരം വന്ന പത്രവാര്‍ത്ത (മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉറപ്പു നല്‍കിയതിന്മേല്‍ എം.പി., പി. കരുണാകരന്‍ നല്‍കിയത്) തത്കാലം കണ്ണൂര്‍ എഫ്.എം. 6 കെവി. യില്‍ നിന്ന് 10 കെവി.യായി ഉയര്‍ത്തി കാസര്‍കോട്ടുകാര്‍ക്ക് കണ്ണൂര്‍ പരിപാടികള്‍ ലഭ്യമാക്കുമെന്നും, താമസിയാതെ കാസര്‍കോട്ട് ഒരു സ്വതന്ത്ര നിലയം നിലവില്‍ വരുമെന്നുമാണ്. അതാണ് വേണ്ടത് താനും. ഈ വാര്‍ത്ത വെച്ച് കണ്ണൂര്‍ നിലയവുമായി ബന്ധപ്പെട്ടപ്പോള്‍ അതില്‍ വലിയ യാഥാര്‍ത്ഥ്യമില്ലെന്നാണ് മനസിലാക്കാനായത്.
കാസര്‍കോട്ട് എഫ്.എം. റേഡിയോ നിലയമെന്ന സ്വപ്ന സാക്ഷാത്ക്കാരം ഇനിയും അകലെ..!

ഒന്നാമതായി കണ്ണൂര്‍ നിലയ പ്രസരണി അത്ര അനായാസാമായി കൂട്ടാനാവില്ല എന്നത് തന്നെ. ഇനി ഏറെ പരിശ്രമിച്ചാണെങ്കില്‍, അതിനു വകുപ്പ് തുനിയുകയുമില്ലത്രെ. മാത്രമല്ല. തിരുവനന്തപുരം നിലയത്തിന്റെ പ്രസരണി കൂട്ടി എല്ലാ ജില്ലകളിലും നന്നായി ലഭ്യമാക്കാനാണ് ഇവിടുന്ന് നിര്‍ദ്ദേശം ഡെല്‍ഹിക്ക് പോയിരിക്കുന്നത് എന്തിനാണ് എല്ലാത്തിനും ഈ 'തിര്വോന്തരം' ഇങ്ങനെ അടിച്ചേല്‍പ്പിക്കുന്നത് എന്നാലോചിച്ചപ്പോഴാണ് മനസിലായത് നാമൊക്കെ അറിയേണ്ട വിശേ ഷങ്ങള്‍, ഒക്കെ വേവുന്നത്  അവിടെയാണല്ലോ എന്നത്. ഉത്തരമലബാറുകാര്‍ക്ക് ഇവിടുത്തെ സാംസ്‌കാരിക പരിപാടികളുമായി കണ്ണൂര്‍ നിലയം പ്രസരണി (ഇവിടേയും ലഭ്യമാകുമാറ്) കൂട്ടിക്കിട്ടുകയും വഴിയെ സ്വതന്ത്രമായ ഒരു 'ബഹുഭാഷാ കാസര്‍കോട് നിലയം '(എഫ്.എം.)നിലവില്‍ വരികയുമാണ് ഏറെ അഭികാമ്യം.

ആത്യന്തികമായി ഇവിടുന്നുയരുന്ന ചോദ്യം, ലോകം ബഹുവര്‍ണ്ണങ്ങളിലുള്ള ഒരു ത്ല്‍സമയ ചതുരക്കാഴ്ചയായി നമ്മുടെ സ്വീകരണമുറിയിലെത്തിയ കാലത്ത്, 'റേഡിയോ!' എന്നാവും. റേഡിയോയുടെ പ്രസക്തി വര്‍ദ്ധിച്ചു വരുന്നത് അറിയാത്തവരുടെ ചോദ്യമാണത്. നമ്മുടെ പ്രാദേശിക സംസ്‌കാരങ്ങളിലൂന്നിയ പരിപാടികള്‍ റേഡിയോ നിലയങ്ങളിലൂടെയാണ് നമ്മിലെത്തുക. അത് അന്യം നിന്നു പോകുന്ന, ചക്രശ്വാസം വലിക്കുന്ന പല പ്രാദേശിക കലാരൂപങ്ങള്‍ക്കും പുനരുജ്ജീവനം നല്‍കുമെന്നതിന് സംശയം വേണ്ട.

കാസര്‍കോട്ട് എഫ്.എം. റേഡിയോ നിലയമെന്ന സ്വപ്ന സാക്ഷാത്ക്കാരം ഇനിയും അകലെ..!
A.S. Muhammed Kunhi
(Writer) 
കാസര്‍കോട് കര്‍ണ്ണാടക അതിര്‍ത്തി ജില്ലയാണ്. മലയാളം, കന്നഡ കൂടാതെ മറ്റൊരേഴ് ഭാഷകളെങ്കിലും സംസാരിക്കുന്നവര്‍ ഇവിടെ വസിക്കുന്നുണ്ട്. അവരുടെയെല്ലാം സംസ്‌കാരങ്ങളിലൂന്നിയ ഒരു ബഹു ഭാഷാ സ്റ്റേഷന്‍ ഇവിടെ വരേണ്ടത് അനിവാര്യമാണ്. അത് ഇവിടുത്തെ ഭാഷകള്‍, സംസ്‌കാരങ്ങള്‍ തമ്മിലുള്ള വിടവ് ഇല്ലാതാക്കുക മാത്രമല്ല, മതസംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തുക കൂടി ചെയ്യും. പക്ഷെ ഇതിനു ഇവിടുത്തെ സാംസ്‌കാരിക സംഘടനകളിലൂടെ, പൊതുജന കൂട്ടായ്മകളിലൂടെ ഉയരുന്ന ശബ്ദം ആവശ്യമാണെന്ന് തോന്നുന്നു...

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia